ദോഹ∙ ഇറാനിലെ ടെഹ്‌റാൻ ഇന്റർനാഷനൽ ടൂറിസം പ്രദർശനത്തിലെ ഖത്തർ ടൂറിസത്തിന്റെ പവിലിയനിൽ സന്ദർശകത്തിരക്ക്. ഇതാദ്യമായാണ് ഖത്തർ ടൂറിസം ടെഹ്‌റാനിൽ നടക്കുന്ന ടൂറിസം പ്രദർശനത്തിൽ പങ്കെടുക്കുന്നത്. ടെഹ്‌റാൻ ഇന്റർനാഷനൽ പെർമനന്റ് ഫെയർഗ്രൗണ്ടിൽ നടക്കുന്ന പ്രദർശനത്തിൽ ഖത്തർ ടൂറിസത്തിന്റെ പവിലിയനിൽ ഖത്തർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ ഇറാനിലെ ടെഹ്‌റാൻ ഇന്റർനാഷനൽ ടൂറിസം പ്രദർശനത്തിലെ ഖത്തർ ടൂറിസത്തിന്റെ പവിലിയനിൽ സന്ദർശകത്തിരക്ക്.

ഇതാദ്യമായാണ് ഖത്തർ ടൂറിസം ടെഹ്‌റാനിൽ നടക്കുന്ന ടൂറിസം പ്രദർശനത്തിൽ പങ്കെടുക്കുന്നത്. ടെഹ്‌റാൻ ഇന്റർനാഷനൽ പെർമനന്റ് ഫെയർഗ്രൗണ്ടിൽ നടക്കുന്ന പ്രദർശനത്തിൽ ഖത്തർ ടൂറിസത്തിന്റെ പവിലിയനിൽ ഖത്തർ എയർവേയ്‌സ്, ടോർച്ച് ദോഹ, ട്രാവൽ ഡിസൈനർ, റിക്‌സോസ് ഗൾഫ് ഹോട്ടൽ, ബനാന ഐലന്റ് തുടങ്ങിയ വ്യാപാര പങ്കാളികളുടെ കൗണ്ടറുകളും സജീവമാണ്. ഖത്തർ ടൂറിസം ലക്ഷ്യമിടുന്ന 15 സുപ്രധാന വിപണികളിൽ ഒന്നാണ് ഇറാൻ. ഇറാനികൾക്കായി ഖത്തറിലെ ടൂറിസം അവസരങ്ങൾ വികസിപ്പിക്കാൻ  പ്രദർശനത്തിലെ പങ്കാളിത്തത്തിലൂടെ സാധ്യമാണെന്നും ടൂറിസം ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ബെർതോൾഡ് ട്രെങ്കൽ വ്യക്തമാക്കി. ഖത്തറിലേക്കുള്ള സന്ദർശകരുടെ എണ്ണം വർധിപ്പിച്ച് 2030നകം ജിഡിപിയിലുള്ള ടൂറിസം മേഖലയുടെ സംഭാവന 12 ശതമാനമായി ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്നും ട്രെങ്കൽ ചൂണ്ടിക്കാട്ടി. ടൂറിസം മേഖലയിലെ പുത്തൻ ആകർഷണങ്ങളും ആതിഥേയ മേഖലയിലെ ഓഫറുകളുമാണ് പവിലിയനിൽ എത്തുന്ന സന്ദർശകർക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. 

ADVERTISEMENT

രാജ്യത്തിന്റെ സംസ്‌കാരം, സാംസ്‌കാരിക-പൈതൃക കാഴ്ചകൾ, ആതിഥേയത്വം, പുത്തൻ ആകർഷണങ്ങൾ എന്നിവയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇവിടെ  നിന്നറിയാം. ഇറാനിലെ യാത്രാ ഓപ്പറേറ്റർമാർ, ഏജൻസികൾ, എയർലൈനുകൾ എന്നിവരുമായുള്ള ബിസിനസ്  ശക്തിപ്പെടുത്താനും പ്രദർശനം ഗുണം ചെയ്യും. ഈ മാസം 7ന് ആരംഭിച്ച 16ാമത് ടെഹ്‌റാൻ ടൂറിസം പ്രദർശനം നാളെ സമാപിക്കും.

English Summary : Qatar Tourism participates in 16th edition of Tehran International Tourism Exhibition