ദോഹ∙പുതുവർഷത്തിലും യാത്രക്കാർ ഏറെ. ഇക്കഴിഞ്ഞ ജനുവരിയിൽ ഹമദ് വിമാനത്താവളത്തിലെത്തിയത് 35,59,063 യാത്രക്കാർ. ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തുവിട്ട കണക്കാണിത്. 2022 ജനുവരിയെക്കാൾ വർധന 64.4 ശതമാനമാണ്. 2022 ജനുവരിയിൽ 21,64,389 യാത്രക്കാരായിരുന്നു വിമാനത്താവളത്തിലെത്തിയത്. വർഷാടിസ്ഥാനത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙പുതുവർഷത്തിലും യാത്രക്കാർ ഏറെ. ഇക്കഴിഞ്ഞ ജനുവരിയിൽ ഹമദ് വിമാനത്താവളത്തിലെത്തിയത് 35,59,063 യാത്രക്കാർ. ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തുവിട്ട കണക്കാണിത്. 2022 ജനുവരിയെക്കാൾ വർധന 64.4 ശതമാനമാണ്. 2022 ജനുവരിയിൽ 21,64,389 യാത്രക്കാരായിരുന്നു വിമാനത്താവളത്തിലെത്തിയത്.

Also read: നേരത്തേ ടിക്കറ്റെടുക്കാം, പോക്കറ്റ് ചോരാതെ; പ്രവാസികളുടെ കീശ കാലിയാക്കാന്‍ ഒരുങ്ങി വിമാനക്കമ്പനികള്‍

ADVERTISEMENT

വർഷാടിസ്ഥാനത്തിൽ വിമാനങ്ങളുടെ വരവുപോക്കിലും 19.3 ശതമാനം വർധനയുണ്ട്. കഴിഞ്ഞ ജനുവരിയിൽ 19,377 വിമാനങ്ങളാണ് വന്നുപോയത്. 2022 ജനുവരിയിൽ ഇതു 16,239 ആയിരുന്നു. അതേസമയം കാർഗോ വിഭാഗത്തിൽ വർഷാടിസ്ഥാനത്തിൽ 12.3 ശതമാനം കുറവാണുള്ളത്. ഈ ജനുവരിയിൽ 1,68,682 ടൺ കാർഗോയും കഴിഞ്ഞ വർഷം ജനുവരിയിൽ 1,92,253 ടണ്ണുമാണ് കൈകാര്യം ചെയ്തത്.

ലോകകപ്പ് ആതിഥേയ വർഷമായതിനാൽ കഴിഞ്ഞ നവംബർ, ഡിസംബർ മാസങ്ങളിലായി 68,57,758 യാത്രക്കാരാണ് വിമാനത്താവളത്തിലെത്തിയത്. 2021 ൽ ഇതേ മാസങ്ങളിൽ 42,39,856 യാത്രക്കാരാണ് എത്തിയത്. കഴിഞ്ഞ നവംബർ, ഡിസംബർ മാസങ്ങളിൽ മാത്രം 43,600 വിമാനങ്ങളാണ് വന്നുപോയത്. 2021 ൽ ഇത് 32,557 ആയിരുന്നു.

ADVERTISEMENT

കഴിഞ്ഞ നവംബർ 20 മുതൽ ഡിസംബർ 18 വരെ നടന്ന ഫിഫ ലോകകപ്പിനായി 14 ലക്ഷം പേരാണ് രാജ്യത്തെത്തിയത്. രാജ്യത്തേക്കുള്ള സന്ദർശകരുടെ എണ്ണത്തിലും ഗണ്യമായ വർധനയുണ്ടായി. ആഗോള ടൂറിസം കേന്ദ്രങ്ങളുടെ മുൻനിരയിലെത്താൻ ഖത്തർ ടൂറിസം സന്ദർശകർക്കായി ആകർഷകമായ പാക്കേജുകളും സേവനങ്ങളുമാണ് നൽകുന്നത്. 2030നകം പ്രതിവർഷം 60 ലക്ഷം സന്ദർശകരെ ലക്ഷ്യമിട്ടാണ് പ്രവർത്തനങ്ങൾ.