ദോഹ∙ പുകവലി ശീലം ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന. പ്രതിവർഷം ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) കീഴിലെ പുകവലി നിർത്തൽ കേന്ദ്രത്തിന്റെ സേവനം തേടിയെത്തുന്നത് 14,000 പേർ.....

ദോഹ∙ പുകവലി ശീലം ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന. പ്രതിവർഷം ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) കീഴിലെ പുകവലി നിർത്തൽ കേന്ദ്രത്തിന്റെ സേവനം തേടിയെത്തുന്നത് 14,000 പേർ.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ പുകവലി ശീലം ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന. പ്രതിവർഷം ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) കീഴിലെ പുകവലി നിർത്തൽ കേന്ദ്രത്തിന്റെ സേവനം തേടിയെത്തുന്നത് 14,000 പേർ. 14 മുതൽ 80 വയസ്സ് വരെ പ്രായമുള്ളവരാണ് പുകവലി നിർത്താൻ കേന്ദ്രത്തിന്റെ സേവനം തേടുന്നത്.

ADVERTISEMENT

എച്ച്എംസിയുടെ കീഴിലെ ആശുപത്രികളിൽ നിന്നുള്ള റഫറലുകൾ ഉൾപ്പെടെ ഇവിടെ എത്തുന്നവരും ധാരാളം. റഫറലുകൾ ഇല്ലാതെ നേരിട്ടെത്തിയും കേന്ദ്രത്തിന്റെ സേവനം തേടാം. വർഷംതോറും സേവനം തേടിയെത്തുന്നവരുടെ എണ്ണം വർധിച്ചു വരികയാണെന്ന് കേന്ദ്രത്തിലെ പുകവലി നിർത്തൽ സ്‌പെഷലിസ്റ്റ് ഡോ. അഹമ്മദ് അബ്ദുല്ല അൽഹസൻ വ്യക്തമാക്കി.

ADVERTISEMENT

അൽഖോർ, അൽ വക്ര, ഹമദ് ജനറൽ ആശുപത്രി, ഹസം മിബൈറിക് ജനറൽ ആശുപത്രി എന്നിവിടങ്ങളിലാണ് നിലവിൽ പുകവലി നിർത്തൽ കേന്ദ്രത്തിന്റെ ശാഖകൾ പ്രവർത്തിക്കുന്നത്. സബ്‌സിഡി നിരക്കിൽ മരുന്നുകൾ ലഭ്യമാണ്. പുകയില ഉൽപന്നങ്ങളുടെ അപകടത്തെക്കുറിച്ച് ഉപദേശം നൽകുക, പുകവലി നിർത്താനുള്ള മാനസിക പിന്തുണ നൽകുക എന്നിവയാണ് കേന്ദ്രത്തിന്റെ പ്രവർത്തന ലക്ഷ്യം.

ADVERTISEMENT

അടുത്തിടെ ചികിത്സയുടെ ഭാഗമായി ലേസർ തെറാപ്പി ആരംഭിച്ചിരുന്നു. പുകവലി നിർത്താൻ ആഗ്രഹിക്കുന്ന വ്യക്തികളെ ആദ്യം സമഗ്രമായ വിലയിരുത്തലിന് വിധേയമാക്കും. ശ്വാസകോശത്തിന്റെ പ്രവർത്തനക്ഷമത ഉൾപ്പെടെയുള്ള പരിശോധനകളും നടത്തും.

ലഭ്യമായ ചികിത്സാ ഓപ്ഷനുകളെക്കുറിച്ചു വിശദീകരിക്കും. എല്ലാത്തരം പുകയില ഉൽപന്നങ്ങളും ആരോഗ്യത്തിന് ഹാനികരമാണ്. പുകയില ഉപയോഗവും സ്‌കൂൾ വിദ്യാർഥികൾക്കിടയിലെ പുകവലി കുറയ്ക്കാനുള്ള മാർഗങ്ങളും സംബന്ധിച്ച പരിശീലന ശിൽപശാലകളും നടത്തുന്നുണ്ട്.