ഷാർജ∙ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി യുവാവ് കെട്ടിടത്തിൽ നിന്നു ചാടി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു പൊലീസ്.....

ഷാർജ∙ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി യുവാവ് കെട്ടിടത്തിൽ നിന്നു ചാടി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു പൊലീസ്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ∙ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി യുവാവ് കെട്ടിടത്തിൽ നിന്നു ചാടി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു പൊലീസ്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ∙ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി യുവാവ് കെട്ടിടത്തിൽ നിന്നു ചാടി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു പൊലീസ്. ഭാര്യയെ വിഷം കൊടുത്തും നാലും എട്ടും വയസുള്ള മക്കളെ കഴുത്തുഞെരിച്ചു ശ്വാസം മുട്ടിച്ചുമാണ് കൊന്നതെന്ന് ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സറി അൽ ഷംസി പറഞ്ഞു. കൊലപാതകങ്ങൾക്കു ശേഷം താമസിച്ചിരുന്ന 10 നില കെട്ടിടത്തിന്റെ ടെറസിനു മുകളിൽ നിന്ന് 35  കാരൻ ചാടുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 5.30 നായിരുന്നു ദാരുണ സംഭവം ബുഹൈറ പൊലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 

Read also : 'ഭാര്യയെയും മക്കളെയും കൊന്നു', കുറിപ്പുമായി യുവാവിന്റെ ആത്മഹത്യ, ഞെട്ടൽ മാറാതെ പ്രവാസികൾ

പൊലീസും നാഷനൽ ആംബുലൻസും ഉടൻ തന്നെ സ്ഥലത്തെത്തിയെങ്കിലും തലയിടിച്ചു വീണ യുവാവ് തത്ക്ഷണം മരിച്ചു.  യുവാവിന്റെ വസ്ത്രത്തിന്റെ കീശയില്‍ ഉണ്ടായിരുന്ന കുറിപ്പിൽ താൻ ഭാര്യയെയും രണ്ടു പെൺമക്കളെയും കൊന്നെന്നും മൃതദേഹങ്ങൾ ഫ്ലാറ്റിൽ നിന്നു മാറ്റണമെന്നും എഴുതിയിരുന്നു. ഇതനുസരിച്ചു നടത്തിയ പരിശോധനയിൽ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. മരണത്തിനു മുൻപ് മൽപിടുത്തം നടന്നതിന്റെയോ പരുക്കുകളോ മൃതദേഹങ്ങളിൽ ഇല്ലെന്നും പൊലീസ് വ്യക്തമാക്കി. കൂർത്ത ആയുധങ്ങൾ ഉപയോഗിച്ചതി‍ന്റെ തെളിവുകളും കണ്ടെത്താനായിട്ടില്ല. അതിനാലാണ് വിഷം കൊടുത്തോ ശ്വാസംമുട്ടിച്ചോ ആണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നത്.

ADVERTISEMENT

കുടുംബത്തിന് സാമ്പത്തിക പ്രതിസന്ധിയുമില്ല

തൊട്ടടുത്തെ എമിറേറ്റിലെ  ഇലക്ട്രോണിക്സ് കമ്പനിയിൽ ഡയറക്ടറായിരുന്നു ആത്മഹത്യ ചെയ്ത യുവാവെന്ന് പൊലീസ് കണ്ടെത്തി. ആത്മഹത്യയിലേയ്ക്ക് നയിച്ചേക്കാവുന്ന സാമ്പത്തിക പ്രതിസന്ധികള്‍ സ്ഥിരീകരിച്ചിട്ടില്ല. യുവാവും കുടുംബവും മികച്ച സാഹചര്യത്തിലായിരുന്നു കഴിഞ്ഞിരുന്നതെന്ന് അയൽവാസികൾ പറഞ്ഞു. ദമ്പതികൾ തമ്മിൽ വഴക്കുകൾ ഉണ്ടായിരുന്നില്ലെന്ന് മേജർ ജനറൽ അൽ ഷംസി പറഞ്ഞു.

ADVERTISEMENT

കഴിഞ്ഞ ആറു മാസമായി കുടുംബം ഇവിടെയായിരുന്നു താമസിച്ചിരുന്നത്. യുവാവ് ജോലി ചെയ്യുന്ന കമ്പനിയിലെ മാനേജരെയും യുവതിയുടെ കൂട്ടുകാരിലൊരാളെയും പൊലീസ് ചോദ്യം ചെയ്തു. യുവാവിന്റെ ഇന്ത്യയിലെ കുടുംബവുമായി പൊലീസ് ബന്ധപ്പെട്ടു. തുടർ നടപടികൾ പൂർത്തിയാക്കാൻ ഇയാളുടെ സഹോദരൻ ഉടൻ യുഎഇയിലെത്തും. 

English Summary : Sharjah police release details of youth Jumping to death after killing wife and kids