ദുബായ്∙ 2050ഓടെ ദുബായിലെ പൊതുഗതാഗതം മലിനീകരണ മുക്തം. ബസ്, ടാക്സി, ലിമോസിൻ തുടങ്ങി പൊതുഗതാഗത സേവന വാഹനങ്ങളെല്ലാം ഇലക്ട്രിക്കോ ഹൈഡ്രജൻ പവറോ ആക്കാനാണ് പദ്ധതി. ..

ദുബായ്∙ 2050ഓടെ ദുബായിലെ പൊതുഗതാഗതം മലിനീകരണ മുക്തം. ബസ്, ടാക്സി, ലിമോസിൻ തുടങ്ങി പൊതുഗതാഗത സേവന വാഹനങ്ങളെല്ലാം ഇലക്ട്രിക്കോ ഹൈഡ്രജൻ പവറോ ആക്കാനാണ് പദ്ധതി. ..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ 2050ഓടെ ദുബായിലെ പൊതുഗതാഗതം മലിനീകരണ മുക്തം. ബസ്, ടാക്സി, ലിമോസിൻ തുടങ്ങി പൊതുഗതാഗത സേവന വാഹനങ്ങളെല്ലാം ഇലക്ട്രിക്കോ ഹൈഡ്രജൻ പവറോ ആക്കാനാണ് പദ്ധതി.

Read also  മസ്‌കത്തിലെ റോഡുകളില്‍ ഒരു ലക്ഷം എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കും

ഇതിനായി സീറോ എമിഷൻ പബ്ലിക് ട്രാൻസ്പോർട്ടേഷൻ ഇൻ ദുബായ് എന്ന പദ്ധതിക്കു റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ) രൂപം നൽകി. കാർബൺ മലിനീകരണം കുറച്ച് കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുകയാണ് ലക്ഷ്യം. കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും മാലിന്യമുക്തമാക്കും. 

ADVERTISEMENT

ലോകത്തിലെ ഏറ്റവും മികച്ച നഗര, സമ്പദ് വ്യവസ്ഥകളിൽ ഒന്നായി ദുബായിയെ മാറ്റുന്നതിന്റെ ഭാഗമായി സമസ്ത മേഖലകളിലും പരിഷ്കാരം നടപ്പാക്കിവരികയാണ്. പുനരുപയോഗ ഊർജസ്രോതസുകളിൽനിന്നുള്ള ഊർജം വ്യാപകമാക്കും. ഭൂമിയിലേക്കു മാലിന്യം തള്ളുന്നത് ഇല്ലാതാക്കുക എന്നിവയും ലക്ഷ്യമിടുന്നു. ലക്ഷ്യം സാക്ഷാത്കരിക്കുന്നതോടെ ഒരു കോടി ടൺ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ കുറയ്ക്കാം. ഇതുവഴി 330 കോടി ദിർഹം ലാഭിക്കാം.

പൊതുഗതാഗതം, കെട്ടിടങ്ങളും സൗകര്യങ്ങളും, മാലിന്യ സംസ്‌കരണം എന്നിങ്ങനെ 3 വിഭാഗങ്ങളിലായി 2050ഓടെ കാർബൺ മലിനീകരണം ഇല്ലാതാക്കുന്നതിനായി ഘട്ടംഘട്ടമായുള്ള തന്ത്രം ആവിഷ്ക്കരിച്ചിട്ടുണ്ട്. 7 വർഷത്തിനകം 10% പൊതുഗതാഗത ബസുകളെ ഇലക്ട്രിക്, ഹൈഡ്രജൻ ആക്കി മാറ്റും. 2035ൽ 20%, 2040ൽ 40%, 2045ൽ 80% 2050ൽ 100 ശതമാനം ആക്കി വർധിപ്പിക്കുന്നതോടെ എമിറേറ്റ് മലിനീകരണ മുക്തമാകും.

ADVERTISEMENT

ആർടിഎയ്ക്ക് കീഴിലുള്ള 24 കെട്ടിടങ്ങളിൽ സൗരോർജ പാനലുകൾ സ്ഥാപിച്ച് 2 വർഷത്തിനകം ഊർജ സ്വയംപര്യാപ്തത കൈവരിക്കാനും ലക്ഷ്യമിടുന്നു. 7 വർഷത്തിനകം 74% കെട്ടിടങ്ങളും നവീകരിക്കും. 2035ഓടെ ഇത് 83 ശതമാനവും 2045ൽ 100 ശതമാനവും ആക്കി ഉയർത്തും. ഇതോടെ ദുബായിലെ തെരുവു വിളക്കുകളെല്ലാം സൗരോർജത്തിലേക്കു മാറും. മാലിന്യങ്ങൾ പുനരുപയോഗ വസ്തുക്കളാക്കി മാറ്റാനും പദ്ധതിയുണ്ട്.
English Summary : Public transport in Dubai to be emission-free by 2050