ജിദ്ദ∙ ഡിസംബർ 12 മുതൽ 22 വരെ ഫിഫ ക്ലബ് ലോകകപ്പ് 2023 ന്റെ പതിപ്പ് ജിദ്ദയിൽ. ഇതിനുള്ള ഒരുക്കങ്ങൾ കാണുന്നതിനായി കഴിഞ്ഞയാഴ്ച ഫിഫ പ്രതിനിധി സംഘം ജിദ്ദയിൽ ഔദ്യോഗിക സന്ദർശനം നടത്തി. സൗദി ഫുട്ബോൾ അസോസിയേഷനും ഫിഫയും ചേർന്നാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഫിഫ പ്രതിനിധികളുടെ ജിദ്ദ സന്ദർശനത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ∙ ഡിസംബർ 12 മുതൽ 22 വരെ ഫിഫ ക്ലബ് ലോകകപ്പ് 2023 ന്റെ പതിപ്പ് ജിദ്ദയിൽ. ഇതിനുള്ള ഒരുക്കങ്ങൾ കാണുന്നതിനായി കഴിഞ്ഞയാഴ്ച ഫിഫ  പ്രതിനിധി സംഘം ജിദ്ദയിൽ ഔദ്യോഗിക സന്ദർശനം നടത്തി. സൗദി ഫുട്ബോൾ അസോസിയേഷനും ഫിഫയും ചേർന്നാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

Read also: ബലി പെരുന്നാളിന് യുഎഇയിൽ വേനൽമഴയ്ക്ക് സാധ്യത...

ഫിഫ പ്രതിനിധികളുടെ ജിദ്ദ സന്ദർശനത്തിൽ കിങ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റി, പ്രിൻസ് അബ്ദുല്ല അൽ ഫൈസൽ സ്റ്റേഡിയം എന്നിവയുൾപ്പെടെ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ നാമനിർദ്ദേശം ചെയ്യപ്പെട്ട പ്രധാന സ്റ്റേഡിയങ്ങളുടെയും സൗകര്യങ്ങളുടെയും അടിസ്ഥാന പരിശോധനകൾ പൂർത്തിയായി. ഫിഫ ക്ലബ് ലോകകപ്പിന്റെ ഈ വർഷത്തെ ടൂർണമെന്റ് സംഘടിപ്പിക്കാനും കളിക്കാർക്ക് അഭൂതപൂർവമായ അനുഭവം നൽകാനും ജിദ്ദ നഗരം തയ്യാറാണെന്ന് സൗദി ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് യാസർ ബിൻ ഹസൻ അൽ മിഷാൽ പറഞ്ഞു.

ADVERTISEMENT

പ്രധാന രാജ്യാന്തര കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്ന തലത്തിൽ രാജ്യം എത്തിച്ചേർന്നതിനെ പ്രതിഫലിപ്പിക്കുന്നതാണ് പുതിയ തീരുമാനം. വിഷൻ 2030 ന്റെ കുടക്കീഴിൽ രാജ്യം സാക്ഷ്യം വഹിക്കുന്ന തുടർച്ചയായ പരിവർത്തന പ്രക്രിയയുടെ അടിസ്ഥാന സ്തംഭമാണ് കായിക മേഖലയെന്നും ഏറ്റവും പ്രധാനപ്പെട്ടതും വേഗമേറിയതുമായ സ്പോർട്സ് ഡെസ്റ്റിനേഷനുകളിൽ ഒന്നായി അതിന്റെ സ്ഥാനം സ്ഥാപിക്കുന്നതിൽ രാജ്യം മുന്നേറിയെന്നും അൽ മിഷാൽ പറഞ്ഞു.

ADVERTISEMENT

English Summary: The edition of FIFA Club World Cup 2023 in Jeddah