ദുബായ്∙ അഭിനയമോഹവുമായി നടക്കുന്ന പ്രവാസികള്‍ക്ക് പരിശീലനമെന്ന നിലയിൽ നിർമിക്കുന്ന വെബ് സീരീസിൻ്റെ രണ്ടാം സീസണിന് ദുബായിൽ തുടക്കം. മൂന്നര പതീറ്റാണ്ടിനു മേലെ ദുബായിൽ പ്രവാസിയായ പോൾസൺ പാവറട്ടിയാണ് ഇതിന് പിന്നിൽ. 2 വർഷം മുൻപ് യുഎഇയിലെ ഏതാനും കലാകാരന്മാരെ ഉൾപ്പെടുത്തി ബബ്ൾ ഗം ദുബായ് എന്ന പേരിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ അഭിനയമോഹവുമായി നടക്കുന്ന പ്രവാസികള്‍ക്ക് പരിശീലനമെന്ന നിലയിൽ നിർമിക്കുന്ന വെബ് സീരീസിന്‍റെ രണ്ടാം സീസണിന് ദുബായിൽ തുടക്കം. മൂന്നര പതീറ്റാണ്ടിലധികം ദുബായിൽ പ്രവാസിയായ പോൾസൺ പാവറട്ടിയാണ് ഇതിന് പിന്നിൽ. 2 വർഷം മുൻപ് യുഎഇയിലെ ഏതാനും കലാകാരന്മാരെ ഉൾപ്പെടുത്തി ബബ്ൾ ഗം ദുബായ് എന്ന പേരിൽ അണിയിച്ചൊരുക്കിയ വെബ് സീരീസാണിത്. മാസത്തിലൊരു എപ്പിസോഡ് എന്ന കണക്കിലാണ് ഓരോ എപ്പിസോഡും ചിത്രീകരിക്കുന്നത്. ഇതുവരെയായി 22 എപ്പിസോഡുകളുടെ ചിത്രീകരണം പൂർത്തിയായി. തക്കാളീസ് (Thakkaliees) എന്ന യൂട്യൂബ് ചാനലിലൂടെയാണ് റിലീസ്. കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് പോൾസൺ പാവറട്ടി. ക്യാമറയും മറ്റു പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും കലേഷ് നായർ.

ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്‍റ്

അഭിനയത്തിൽ മുൻ പരിചയമില്ലാത്ത പുതുമുഖങ്ങൾക്കാണ് വെബ് സീരീസിൽ മുൻഗണന കൊടുക്കുകയെന്ന് പോൾസൺ പറഞ്ഞു. പുതുമുഖങ്ങളെ സംബന്ധിച്ച് ഈ വെബ് സീരീസ് ഒരു അഭിനയ ശിൽപശാല കൂടിയാണ്.  ഒരു സിനിമാ നടനാകുക എന്നുള്ളതും പലരുടേയും സ്വപ്‌നമാണ്. എന്നാൽ ആ സ്വപ്‌നം പൂവണിയാൻ ഒത്തിരി കടമ്പകളുണ്ട്. പ്രത്യേകിച്ച് പ്രവാസ ലോകത്ത് ജീവിക്കുന്നവർക്ക്. ജോലി സംബന്ധമായും സാമ്പത്തിക പ്രശ്‌നങ്ങളാലും ടെൻഷനടിച്ച് കഴിയുന്ന പ്രവാസികൾ അവരുടെ സിനിമാമോഹമെല്ലാം ഉള്ളിലൊതുക്കി ജീവിക്കുകയാണ്. ഓരോ എപ്പിസോഡും വ്യത്യസ്ത കഥകളായതിനാൽ പുതിയ കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ പുതിയ അഭിനേതാക്കൾക്ക് അവസരം നൽകുന്നു. അഭിനയമോഹം ഉള്ളിലൊതുക്കി കഴിയുന്ന യുഎഇയിലെ യുവതീയുവാക്കൾക്ക് ആർക്കും ഇതിൽ പങ്കുചേരാം. ഫോൺ:+971 50 549 0334

English Summary:

Bubble Gum Web Series