ADVERTISEMENT

ദുബായ് ∙ യുഎഇയിലെ നറുക്കെടുപ്പുകളിൽ വീണ്ടും ഇന്ത്യൻ ഭാഗ്യം. ഇന്നലെ നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ നറുക്കെടുപ്പിൽ അബുദാബിയിൽ താമസിക്കുന്ന ഡൽഹി സ്വദേശി സുനിൽ നയ്യാർക്ക് 8 കോടിയിലേറെ രൂപ (10 ലക്ഷം യുഎസ് ഡോളർ) സമ്മാനം ലഭിച്ചു.

ഇദ്ദേഹം ഓൺലൈനായിയെടുത്ത 0971 നമ്പർ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. കഴിഞ്ഞ 39 വർഷമായി അബുദാബിയിൽ താമസിക്കുന്നു സുനിൽ 15 വർഷമായി ദുബായ് ഡ്യൂട്ടി ഫ്രീയുടെ പ്രമോഷനിൽ സ്ഥിരമായി പങ്കെടുക്കുന്നു. ഒരു ഇൻഷുറൻസ് കമ്പനിയിൽ സീനിയർ കൺസൾട്ടന്‍റായി ജോലി ചെയ്യുന്നു. ഏറെ കാലമായി നറുക്കെടുപ്പിൽ പങ്കെടുക്കുന്നുണ്ടെന്നും ഒരു ദിവസം വിജയിക്കുമെന്ന പ്രതീക്ഷ ഒരിക്കലും നഷ്ടപ്പെട്ടിട്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ യുകെയിൽ എയ്‌റോസ്‌പേസ് പഠിക്കുന്ന ഏക മകന്‍റെ വിദ്യാഭ്യാസത്തിനായി പണം ചെലവഴിക്കും. 199 ൽ മില്ലേനിയം മില്യനയർ നറുക്കെടുപ്പിന്‍റെ തുടക്കം മുതൽ ഇതുവരെ 10 ലക്ഷം ഡോളർ നേടിയ 225-ാമത്തെ ഇന്ത്യൻ പൗരനാണ് സുനിൽ. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ ടിക്കറ്റ് വാങ്ങുന്നവരിൽ ഏറ്റവും കൂടുതൽ പേർ ഇന്ത്യക്കാരാണ്.

English Summary:

8 Crore prize for Indian in UAE Lottery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com