ADVERTISEMENT

മിഷിഗൻ∙ മിഷിഗനിലെ വെയ്ൻ കൗണ്ടിയിൽ നിന്നുള്ള ഭാഗ്യശാലിക്ക് ആറ് മാസത്തിനുള്ളിൽ രണ്ടാം തവണയും $110,000 (91 ലക്ഷം രൂപ) ഫാന്‍റസി 5 ഡബിൾ പ്ലേ ലോട്ടറിയുടെ ജാക്ക്‌പോട്ടിലൂടെ സമ്മാനമായി ലഭിച്ചു. അജ്ഞാതനായി തുടരാൻ തീരുമാനിച്ച 59 വയസ്സുകാരനായ വിജയി, സൗത്ത്ഫീൽഡിലെ വെസ്റ്റ് 9 മൈൽ റോഡിലുള്ള ബിപി ഗ്യാസ് സ്റ്റേഷനിൽ നിന്ന് ഫെബ്രുവരി 11നാണ്  ടിക്കറ്റ് വാങ്ങിയത്.  2023 ഓഗസ്റ്റ് 31-ന് ഫാന്‍റസി 5 ഡബിൾ പ്ലേ ഡ്രോയിങ്ങിൽ ഇതേ സംഖ്യകൾ (02-06-11-20-23) ഉപയോഗിച്ച് ഇയാൾ ജാക്ക്പോട്ട് സ്വന്തമാക്കിയിരുന്നു.

ആദ്യ തവണ ഭാഗ്യം തേടി വന്നപ്പോൾ കടം വീട്ടാൻ സമ്മാനതുക ഉപയോഗിച്ചു. ഇപ്പോൾ ലഭിക്കാൻ പോകുന്ന സമ്മാന തുക കൊണ്ട് പുതുജീവിതമാണ് ഭാഗ്യശാലി സ്വപ്നം കാണുന്നത്. നിലവിൽ പണം ഏങ്ങനെ ചെലവഴിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. കുറച്ചു നാൾ എന്‍റെ ബാങ്ക് അക്കൗണ്ടിൽ തുക നോക്കി ഇരിക്കാനാണ്  ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

2023 സെപ്റ്റംബറിൽ സൗത്ത്ഫീൽഡിലെ വെസ്റ്റ് 9 മൈൽ റോഡിലുള്ള ബിപി ഗ്യാസ് സ്റ്റേഷനിൽ നിന്നാണ് ആദ്യമായി ജാക്ക്പോട്ട് ലഭിച്ച ടിക്കറ്റ് വാങ്ങിയത്. വീണ്ടും അതേ സ്ഥലത്ത് നിന്നാണ് ഭാഗ്യവാനെ ഭാഗ്യം തേടി വന്നിരിക്കുന്നത്. 

English Summary:

US Man Wins ₹ 90 Lakh Lottery Prize For The Second Time In 6 Months

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com