12 വർഷം മുൻപുള്ള ടോപ്ലെസ് ചിത്രങ്ങൾ പ്രചരിപ്പിക്കുന്നു ; ന്യൂയോർക്ക് പൊലീസിനെതിരെ യുഎസ് പൊലീസ് ഉദ്യോഗസ്ഥ
Mail This Article
ന്യൂയോർക്ക്∙ തന്‍റെ നഗ്നചിത്രങ്ങൾ വീണ്ടും സഹപ്രവർത്തകർക്കിടയിൽ വ്യാപകമായി പങ്കുവയ്ക്കുന്നതായി ആരോപിച്ച് ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്മെന്‍റിനെതിരെ ന്യൂയോർക്ക് പൊലീസ് ഉദ്യോഗസ്ഥയായ അലിസ ബജ്രക്തരേവിച്ച് (34) കോടതിയെ സമീപിച്ചു. കാമുകനായ മുൻ ലെഫ്റ്റനന്‍റ് മാർക്ക് റിവേരയ്ക്ക് അയച്ച അർധനഗ്ന ചിത്രങ്ങളാണ് സഹപ്രവർത്തകർ നിരന്തമായി പങ്കുവയ്ക്കുന്നത്. കരിയറിൽ വലിയ പ്രതിസന്ധി അനുഭവിക്കുന്നതായി മാൻഹട്ടൻ സുപ്രീം കോടതിയിൽ നൽകിയ പരാതിയിൽ ഉദ്യോഗസ്ഥ വ്യക്തമാക്കുന്നു.
2012ൽ സേനയിൽ ചേർന്ന കാലത്ത് അലിസ ബജ്രക്തരേവിച്ച് ലെഫ്റ്റനന്‍റ് റിവേരയുമായി കുറച്ച് മാസങ്ങൾ ഡേറ്റിങ് നടത്തിയിരുന്നു. ഇക്കാലത്താണ് അലിസ റിവേര തന്‍റെ ടോപ്പ്ലെസ് ചിത്രങ്ങൾ അയച്ച് കൊടുത്തത്. ഈ ചിത്രങ്ങൾ റിവേര മറ്റ് പൊലീസുകാരുമായി ഗ്രൂപ്പിൽ പങ്കുവെച്ചു. നിമിഷങ്ങൾക്കകം ഫോട്ടോകൾ വ്യാപകമായി പ്രചരിച്ചിരുന്നതായിട്ടാണ് ഉദ്യോഗസ്ഥ ആരോപിക്കുന്നത്. സംഭവത്തിൽ പരാതി നൽകരുതെന്ന് യൂണിയൻ പ്രതിനിധികൾ തന്നോട് ആവശ്യപ്പെട്ടതായും അലിസ അവകാശപ്പെട്ടു. ഇത് സംഭവിച്ചതോ സംഭവിക്കുന്നതോ ആയ ആദ്യത്തെയോ അവസാനത്തെയോ സ്ത്രീ നിങ്ങളല്ലെന്ന് യൂണിയൻ പ്രതിനിധികളിലൊരാൾ അലിസയോട് പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ഏപ്രിലിൽ അന്നത്തെ കാമുകൻ കെൽവിൻ ഹെർണാണ്ടസുമായി സഞ്ചരിക്കുന്നതിനിടെ ന്യൂയോർക്ക് പൊലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ കാർ വളഞ്ഞു. കെൽവിൻ ഹെർണാണ്ടസ് ലഹരിമരുന്ന് വിൽക്കുന്നതായി പൊലീസ് ആരോപിച്ചു. ഇതിനെ താൻ എതിർത്തു. ഇതിനെ തുടർന്നാണ് വീണ്ടും ചിത്രങ്ങൾ പ്രചരിക്കാൻ തുടങ്ങിയതെന്ന് പരാതിക്കാരി ആരോപിക്കുന്നു. അതേസമയം, അറസ്റ്റിനെ പ്രതിരോധിച്ചതിനും ലഹരി മരുന്ന് വിൽപന നടത്തിയതിനുമാണ് ഹെർണാണ്ടസിനെ അറസ്റ്റ് ചെയ്തതെന്നും കൃത്യനിർവഹണം തടസ്സപ്പെടുത്താൻ ശ്രമിച്ചതിന് അലിസയെ സസ്‌പെൻഡ് അന്ന് ചെയ്‌തതിരുന്നതായും ന്യൂയോർക്ക് പൊലീസ് അറിയിച്ചു.
തന്‍റെ ചിത്രങ്ങൾ ന്യൂയോർക്ക് പൊലീസ് ഗ്രൂപ്പ് ചാറ്റുകളിൽ മാതാപിതാക്കളുടെ വിലാസം പോലുള്ള വ്യക്തിഗത വിവരങ്ങൾക്കൊപ്പം പങ്കിട്ടതായിട്ടാണ് പരാതികാരി ആരോപിക്കുന്നത്. തന്‍റെ സമ്മതമില്ലാതെ തന്‍റെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചവരെ കുറിച്ച് അന്വേഷിക്കുന്നതിൽ ന്യൂയോർക്ക് പൊലീസ് പരാജയപ്പെട്ടുവെന്നും അവർ ആരോപിച്ചു