അബഹ ∙ സൗദിയിൽ നടന്ന ഇന്ത്യ- അഫ്ഗാനിസ്ഥാൻ മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. 2026ഫിഫ ലോകകപ്പിലേക്കും സൗദിയിൽ നടത്തുന്ന 2027 ഏഷ്യൻ കപ്പിനും വേണ്ടിയുള്ള സംയുക്ത യോഗ്യത നിർണ്ണയിക്കാനുള്ള രണ്ടാം ഘട്ടത്തിലെ മൂന്നാം മത്സരമാണ് അബഹ ദമാക് സ്റ്റേഡിയത്തിൽ നടന്നത്. ഈ മത്സരത്തിലെ സമനിലയോടെ ഇന്ത്യ 4 പോയിന്റ് നേടി

അബഹ ∙ സൗദിയിൽ നടന്ന ഇന്ത്യ- അഫ്ഗാനിസ്ഥാൻ മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. 2026ഫിഫ ലോകകപ്പിലേക്കും സൗദിയിൽ നടത്തുന്ന 2027 ഏഷ്യൻ കപ്പിനും വേണ്ടിയുള്ള സംയുക്ത യോഗ്യത നിർണ്ണയിക്കാനുള്ള രണ്ടാം ഘട്ടത്തിലെ മൂന്നാം മത്സരമാണ് അബഹ ദമാക് സ്റ്റേഡിയത്തിൽ നടന്നത്. ഈ മത്സരത്തിലെ സമനിലയോടെ ഇന്ത്യ 4 പോയിന്റ് നേടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബഹ ∙ സൗദിയിൽ നടന്ന ഇന്ത്യ- അഫ്ഗാനിസ്ഥാൻ മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. 2026ഫിഫ ലോകകപ്പിലേക്കും സൗദിയിൽ നടത്തുന്ന 2027 ഏഷ്യൻ കപ്പിനും വേണ്ടിയുള്ള സംയുക്ത യോഗ്യത നിർണ്ണയിക്കാനുള്ള രണ്ടാം ഘട്ടത്തിലെ മൂന്നാം മത്സരമാണ് അബഹ ദമാക് സ്റ്റേഡിയത്തിൽ നടന്നത്. ഈ മത്സരത്തിലെ സമനിലയോടെ ഇന്ത്യ 4 പോയിന്റ് നേടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബഹ ∙ സൗദിയിൽ നടന്ന ഇന്ത്യ- അഫ്ഗാനിസ്ഥാൻ മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. 2026ഫിഫ ലോകകപ്പിലേക്കും സൗദിയിൽ നടത്തുന്ന 2027 ഏഷ്യൻ കപ്പിനും വേണ്ടിയുള്ള സംയുക്ത യോഗ്യത നിർണ്ണയിക്കാനുള്ള   രണ്ടാം ഘട്ടത്തിലെ മൂന്നാം മത്സരമാണ് അബഹ ദമാക് സ്റ്റേഡിയത്തിൽ നടന്നത്. ഈ മത്സരത്തിലെ സമനിലയോടെ  ഇന്ത്യ 4 പോയിന്റ്  നേടി നില ഉയർത്തി രാജ്യം ഉൾപ്പെടുന്ന എ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്തി. കളിയുടെ തുടക്കത്തിൽ ഇന്ത്യ മധ്യ നിരയിൽ നടത്തിയ ചടുല നീക്കങ്ങളും പന്ത് കൈമാറ്റങ്ങളും ഗാലറികളിൽ പിന്തുണയുമായി നിറഞ്ഞ കാണികളുടെ കളി ആവേശ ആരവങ്ങൾ ഉയർത്തി. അഫ്ഗാനിസ്ഥാൻ താരങ്ങൾ വേഗവും കരുത്തും പ്രകടിപ്പിക്കാൻ ശ്രമിച്ച കളിയിൽ ഇന്ത്യൻ താരങ്ങൾ പന്ത് പാസ് ചെയ്യുന്ന തന്ത്രമാണ് നടത്തിയത്. കാണികളുടെ  വലിയ പിന്തുണ ഇന്ത്യൻ ടീമിനു ലഭിച്ചുവെങ്കിലും മത്സരത്തിൽ മേൽക്കൈയുണ്ടായിരുന്നിട്ടും ഗോൾ നേടാനാവാത്ത നിർഭാഗ്യമാണ് ഇന്ത്യൻ ടീമിന് ഇന്നലെ ഉടനീളമുണ്ടായത്. കളിയുടെ തുടക്കത്തിലെ ഏതാനും നീക്കൾക്ക് ശേഷം ഇന്ത്യൻ മധ്യനിര പന്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.

ദേശീയ ടീമിൽ ആദ്യമായി അരങ്ങേറ്റം കുറിച്ച വിക്രം പർതാപ് സിങ് മുന്നേറ്റനിരയിലും മധ്യനിരയിലുമായി മൻവീർസിങിനുമൊപ്പം നടത്തിയ പലനീക്കങ്ങളും അഫ്ഗാൻ പ്രതിരോധത്തെ കുഴപ്പത്തിലാക്കി. ലല്ലിയൻസുവാല ചാങ്ദെയും ഇടതുവശത്തുകൂടി മാൻവീറുമൊത്ത് നടത്തിയ നല്ലൊരു നീക്കം പുറത്തേക്ക് പായിച്ചു പാഴായി. നിയന്ത്രണം ഇന്ത്യക്ക് ആയിരുന്നിട്ടും അഫ്ഗാനിസ്ഥാൻ ഇടയക്ക് അവരുടെ അവസരങ്ങളും കണ്ടെത്തി. പ്രത്യാക്രമണ നീക്കങ്ങളിലൊന്നിൽ  മൊസാവർ അഹാദി കോർട്ടിൻ്റെ വലതു വശത്തു നിന്നുമെത്തി എടുത്ത ഇടങ്കാലൻ കിക്ക് ഇന്ത്യൻ ഗോൾകീപ്പർ ഗൂർപ്രീത് സന്ധു രണ്ടു കൈകളിലും ഒതുക്കി. ആദ്യ പകുതിയിൽ തന്നെ ഗോളടിക്കാൻ മൻവീറിന് ഒന്നിലധികം അവസരങ്ങൾ ലഭിച്ചിരുന്നു. ചാങ്‌ദെയുടെ ഒരു കോർണറും, ഫുൾബാക്ക് നിഖിൽ പൂജാരി നൽകിയ ക്രോസും ഇന്ത്യക്ക് സ്‌കോർ ചെയ്യാനുള്ള ആദ്യ പകുതിയിലെ മികച്ച അവസരങ്ങളായിരുന്നു.

ADVERTISEMENT

രണ്ടാം പകുതിയിൽ കിട്ടിയ നല്ല അവസരം നഷ്ടമാകുന്നത് വിക്രം പ്രതാപിൻ്റെ ഊഴമായിരുന്നു. രണ്ടു തവണ പ്രതാപ് അഫ്ഗാൻ പ്രതിരോധത്തെ പിന്നിലാക്കിയെങ്കിലും പാഴാക്കി. അദ്യ അവസരത്തിൽ  മുന്നിലുള്ള പ്രതിരോധത്തെ മറികടന്ന്  ബോക്സിന് ഒരു വാരം ദൂരത്തു നിന്ന് എടുത്ത അടി പുറത്തെക്കു പോയി.രണ്ടാമത്തെ അവസരത്തിൽ ആകാശ് മിശ്ര ബോക്സിലേക്ക് ഉയർത്തി കൊടുത്ത ക്രോസിൽ  പ്രതാപ് തലവെച്ചുവെങ്കിലും ഇഞ്ചുകളുടെ വ്യത്യാസത്തിൽ ഗോൾപോസ്റ്റിൽ നിന്നും മാറിപ്പോയി. കോച്ച് ഇഗോർ സ്റ്റിമാക് ഏറെ താമസിയാതെ  പ്രതാപിനെ പിൻവലിച്ച് പകരം ബ്രൻഡൻ ഫെർണാണ്ടസിനെ ഇറക്കിയെങ്കിലും ഗോൾ ക്ഷാമം മാറിയില്ല. അഫ്ഗാനിസ്ഥാൻ പ്രത്യാക്രമണങ്ങൾ നടത്തിയ കളിയുടെ 62-ാം  മിനിറ്റിൽ റഹ്മത്ത് അക്ബരിയുടെ താഴ്ന്നുള്ള ക്രോസ് ഒമിദ് പോപൽസായി ഇന്ത്യൻ ബോക്‌സിൽ എത്തിച്ചു. പക്ഷേ പ്രതിരോധതാരം രാഹുൽ ഭേകെയുടെ കാലുകളിൽ ആ നീക്കം അവസാനിച്ചു.

Photo credit to @All India football fedaration X platform.

കളിയുടെ അവസാന 15 മിനിറ്റുകളിൽ ലിസ്റ്റൺ കൊളാക്കോ, മഹേഷ് നൗറെം, ദീപക് താംഗ്രി എന്നിവരെ  പകരമിറക്കി.  ഇടയ്‌ക്കിടെ വലതു വശത്തു നിന്നും കൊളോക്കോ അയക്കുന്ന ക്രോസുകൾ പക്ഷേ അഫ്ഗാനിസ്ഥാൻ പ്രതിരോധത്തെ മറികടക്കാൻ പര്യാപ്തമല്ലായിരുന്നു. മത്സരം ഇഞ്ചുറി ടൈമിലേക്ക് നീങ്ങിയപ്പോൾ കൊളാക്കോ അവസാന ശ്രമം നടത്തി വലതുവശത്തേക്ക് കുതിച്ചു ലോ ക്രോസ് നൽകി.  ക്യാപ്റ്റൻ സുനിൽ ഛേത്രി നഷ്ടപ്പെടുത്തിയെങ്കിലും പക്ഷേ മഹേഷിൻ്റെ കാൽക്കൽ എത്തി. പന്ത് വലയിലേക്ക് പായിക്കാൻ ഇടം കണ്ടെത്താനാവാതെ എടുത്ത കിക്കും പുറത്തേക്ക് പോയി.

ADVERTISEMENT

ഇന്ത്യയും അഫ്ഗാനിസ്ഥാനും ഇനിയും ഫിഫ വേൾഡ് കപ്പിനുള്ള ഏഷ്യൻ യോഗ്യതാ നിർണ്ണയ റൗണ്ടിലെ  സ്വദേശി മത്സരത്തിനായി ഗുവാഹത്തിയിൽ മാർച്ച് 26 ന്  വീണ്ടും ഏറ്റുമുട്ടും. ഇന്ത്യയ്ക്ക വേണ്ടി കളത്തിലിറങ്ങിയത് ഗുർപ്രീത് സിംഗ് സന്ധു (ഗോളി), നിഖിൽ പൂജാരി, രാഹുൽ ഭേക്കെ, അൻവർ അലി, ആകാശ് മിശ്ര (പകരക്കാരൻ-സുഭാശിഷ് ബോസ് ), ലാലെങ്‌മാവിയ റാൾദെ, ജീക്‌സൺ സിംഗ് തൗണോജം (പകരക്കാരൻ-ദീപക് താംഗ്രി), ലാലിയൻസുവാല ചാങ്‌ദെ (പകരക്കാരൻ-മഹേഷ് നൗറെം), സുനിൽ ഛേത്രി (ക്യാപ്റ്റൻ), മൻവീർ സിങ് (പകരക്കാരൻ-ലിസ്റ്റൺ കൊളാക്കോ), വിക്രം പർതാപ് സിങ് (പകരക്കാരൻ-ബ്രാൻഡൻ ഫെർണാണ്ടസ് ) എന്നിവരായിരുന്നു.

പരിശീലത്തിനിടെ പരിക്കു പറ്റിയ മലയാളി താരം സഹൽ അബ്ദുസമദ് കളത്തിലിറങ്ങിയില്ല. സൗദി സമയം വ്യാഴാഴ്ച വൈകിട്ട് നടന്ന മൽസരത്തിൽ സ്വന്തം ടീമിന്  പ്രോത്സാഹനവുമായി ഗാലറികളിൽ കുടുംബസമേതം  ഇന്ത്യക്കാർ നിറഞ്ഞിരുന്നു. വെള്ളിയാഴ്ച അവധിയായതിനാലും അബഹയിലെങ്ങുമുള്ള മലയാളി പ്രവാസി സമൂഹം മൽസരത്തെ ഏറ്റെടുക്കുകയായിരുന്നു. ഇന്ത്യൻ താരങ്ങളുടെ ഓരോ നീക്കത്തിനും ദേശീയ പതാക വീശി  ഗാലറി ഹർഷാരവങ്ങൾ മുഴക്കി. പെനാൽറ്റി ഏരിയേക്കുള്ള ഓരോ നീക്കത്തിനും ഊർജ്ജം പകരുന്ന വായ്ത്താരികളും കൈയ്യടികളുമായാണ് ഒരോരുത്തരും തങ്ങളുടെ പിന്തുണ ദേശീയ ടീമിനു നൽകിയത്. എങ്കിലും  ഇന്ത്യക്ക് ഗോൾ നേടാനാവാതെ പോയതിലുള്ള നിരാശയും പങ്കുവെച്ചുകൊണ്ടായിരുന്നു ഗാലറികളെ നിറച്ച പ്രവാസി സമൂഹം സ്റ്റേഡിയത്തിൽ നിന്നും രാത്രി മടങ്ങിയത് .

English Summary:

India, Afghanistan play out goalless draw in FIFA World Cup Qualifiers