ADVERTISEMENT

ജിദ്ദ ∙ സൗദി ഗതാഗത മന്ത്രി സാലിഹ് ബിൻ നാസർ അൽ ജാസർ ബുധനാഴ്ച ജിദ്ദയിലെ കിങ്‌ അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളം സന്ദർശിച്ച് റമസാനിലെ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കി. അതിഥികളുടെ സൗകര്യം വർധിപ്പിക്കുന്ന മികച്ച സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ചെയർമാൻ കൂടിയായ അൽ ജാസർ പറഞ്ഞു.

27ലധികം സർക്കാർ, സുരക്ഷാ സ്ഥാപനങ്ങൾ വിമാനത്താവളത്തിൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ശഅബാൻ മാസത്തിന്‍റെ ആരംഭം (ഫെബ്രുവരി 11) മുതൽ റമസാൻ 10 (മാർച്ച് 20) വരെ 30,572 വിമാനങ്ങളിലായി 5.4 ദശലക്ഷത്തിലധികം യാത്രക്കാരുടെ വരവും പോക്കും രേഖപ്പെടുത്തി. 157,800 യാത്രക്കാർ ഉൾപ്പെട്ട കഴിഞ്ഞ വർഷം (2023 മാർച്ച് 13) ശഅബാൻ 21നായിരുന്നു വിമാനത്താവളത്തിലെ ഏറ്റവും തിരക്കേറിയ ദിവസം.

English Summary:

Saudi Transport Minister Saleh bin Nasser Al Jasser visited King Abdulaziz International Airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com