അബുദാബി ∙ 1000 കോടി ഡോളറിന്റെ സ്വകാര്യ നിക്ഷേപത്തിലൂടെ വിനോദസഞ്ചാര മേഖലയിൽ അബുദാബിക്ക് പുതിയ മുഖശ്രീയൊരുക്കുന്ന ടൂറിസം തന്ത്രത്തിന് അംഗീകാരം. ആഗോള ടൂറിസം കേന്ദ്രമായി അബുദാബിയെ മാറ്റുന്നതിലൂടെ വിനോദസഞ്ചാരികളെയും നിക്ഷേപകരെയും എമിറേറ്റിലേക്ക് ആകർഷിക്കാം. ഒപ്പം 6 വർഷത്തിനകം 1.78 ലക്ഷം പേർക്ക് തൊഴിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ 1000 കോടി ഡോളറിന്റെ സ്വകാര്യ നിക്ഷേപത്തിലൂടെ വിനോദസഞ്ചാര മേഖലയിൽ അബുദാബിക്ക് പുതിയ മുഖശ്രീയൊരുക്കുന്ന ടൂറിസം തന്ത്രത്തിന് അംഗീകാരം. ആഗോള ടൂറിസം കേന്ദ്രമായി അബുദാബിയെ മാറ്റുന്നതിലൂടെ വിനോദസഞ്ചാരികളെയും നിക്ഷേപകരെയും എമിറേറ്റിലേക്ക് ആകർഷിക്കാം.

ഒപ്പം 6 വർഷത്തിനകം 1.78 ലക്ഷം പേർക്ക് തൊഴിലും വാഗ്ദാനം ചെയ്യുന്നു. അബുദാബി കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ടൂറിസം സ്ട്രാറ്റജി 2030ന് പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം 2.4 കോടി സന്ദർശകരാണ് അബുദാബിയിൽ എത്തിയത്. രാജ്യാന്തര സന്ദർശകരുടെ എണ്ണം വർഷത്തിൽ 7% വീതം വർധിപ്പിച്ച് 2030ഓടെ 3.93 കോടിയായി ഉയർത്തുകയാണ് ലക്ഷ്യം. എണ്ണ ഇതര വരുമാന മേഖലയിലൂടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിലേക്ക് (ജിഡിപി) 2030ഓടെ 9000 കോടി ദിർഹം സംഭാവന ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.

ADVERTISEMENT

2023ൽ 4900 കോടി ദിർഹമായിരുന്നു ജിഡിപിയിലേക്ക് ടൂറിസം മേഖലയുടെ സംഭാവന. സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ പുതുതായി തുറന്ന ടെർമിനലിൽ വർഷത്തിൽ 4.5 കോടി യാത്രക്കാരെ സ്വീകരിക്കാനാവും. ഒരേസമയം 79 വിമാനങ്ങൾക്ക് ടെർമിനലിൽ സൗകര്യമുണ്ട്. ഇതിലൂടെ കൂടുതൽ സന്ദർശകരെ സ്വീകരിക്കാൻ തലസ്ഥാനനഗരിക്ക് കഴിയും.

∙ ഹോട്ടൽ മുറികൾ കൂടും
കൂടുതൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ വരുന്നതോടെ ഹോട്ടൽ മുറികളുടെ എണ്ണം 52,000 ആയി ഉയരും. നിലവിൽ 34,000 മുറികളാണുള്ളത്. 6 വർഷത്തിനകം സന്ദർശകരുടെ എണ്ണം 64% വർധിക്കുമെന്നാണ് കരുതുന്നത്. 1.78 ലക്ഷം പേർക്കു കൂടി ജോലി ലഭിക്കുന്നതോടെ ടൂറിസം മേഖലാ ജീവനക്കാരുടെ എണ്ണം 3.66 ലക്ഷമാകും.

ഗൂഗൻഹൈം മ്യൂസിയം, വാർണർ ബ്രോസ് വേൾഡിന്റെയും ഹാരി പോട്ടർ വേൾഡിന്റെയും വികസനം, സാദിയാത്ത് കൾചറൽ ഡിസ്ട്രിക്റ്റ്, സാഹസിക, കായിക വിനോദ കേന്ദ്രമായ ഹുദൈരിയാത്ത് ദ്വീപ്, യാസ് വാട്ടർ വേൾഡ് എന്നിവയുടെ വികസന പദ്ധതികളെല്ലാം ആഗോള സഞ്ചാരികളുടെ ഒഴുക്ക് കൂട്ടും എന്ന് മുഹമ്മദ് ഖലീഫ അൽ മുബാറക് സാംസ്കാരിക വിനോദ സഞ്ചാര വിഭാഗം ചെയർമാൻ.

English Summary:

Abu Dhabi to Deliver Tourism Strategy 2030 to Ensure Emirate's Sustainable Growth as Global Tourism Destination