അബുദാബി ∙ യുഎഇ പ്രസിഡന്റും ഇതര ഭരണാധികാരികളും പെരുന്നാൾ (ഇൗദുൽ ഫിത്‌ർ) പ്രാർഥന നിർവഹിച്ചു. പ്രസി‍ഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബി ഷെയ്ഖ് സായിദ് വലിയ പള്ളിയിലാണ് പെരുന്നാൾ നമസ്കാരം നിർവഹിച്ചത്. അദ്ദേഹത്തോടൊപ്പം വൈസ് പ്രസി‍ഡന്റും പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട് ചെയര്‍മാനുമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ യുഎഇ പ്രസിഡന്റും ഇതര ഭരണാധികാരികളും പെരുന്നാൾ (ഇൗദുൽ ഫിത്‌ർ) പ്രാർഥന നിർവഹിച്ചു. പ്രസി‍ഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബി ഷെയ്ഖ് സായിദ് വലിയ പള്ളിയിലാണ് പെരുന്നാൾ നമസ്കാരം നിർവഹിച്ചത്. അദ്ദേഹത്തോടൊപ്പം വൈസ് പ്രസി‍ഡന്റും  പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട് ചെയര്‍മാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി ഉപഭരണാധികാരി ഷെയ്ഖ് ഹസ്സ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി ഉപഭരണാധികാരി ഷെയ്ഖ് തഹ്നൂൻ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും ഇതര ഷെയ്ഖുമാരും മന്ത്രിമാരുമുണ്ടായിരുന്നു. പള്ളിയിൽ പ്രാർഥനയ്ക്കെത്തിയവർക്കും രാജ്യത്തെ എല്ലാവർക്കും മറ്റ് അറബ് രാജ്യങ്ങളിലെ ഭരണാധികാരികൾക്കും പ്രസിഡന്റ് പെരുന്നാളാശംസകൾ നേർന്നു.

യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഷാർജ അൽ ബദീയിലെ ഇൗദ് മുസല്ലയിൽ പ്രാർഥന നിർവഹിക്കുന്നു. Credit: X@HHShkDrSultan
യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി കൊട്ടാരത്തിൽ അതിഥികളെ സ്വീകരിക്കുന്നു. Credit: X@HHShkDrSultan

യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഷാർജ അൽ ബദീയിലെ ഇൗദ് മുസല്ലയിൽ പ്രാർഥന നിർവഹിച്ചു. ഇതര ഭരണാധികാരികളും ഷെയ്ഖുമാരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പിന്നീട് ഷെയ്ഖ് ഡോ.സുൽത്താൻ കൊട്ടാരത്തിൽ അതിഥികളെ സ്വീകരിച്ചു. മറ്റു എമിറേറ്റുകളിലെ ഭരണാധികാരികളും വിവിധ പള്ളികളിലും ഇൗദ് മുസല്ലകളിലും പെരുന്നാൾ പ്രാർഥന നിർവഹിച്ചു.

English Summary:

UAE Leaders Offer Prayers, Exchange Greetings on Eid Al Fitr