അബുദാബി ∙ ആണവോർജ ശേഷി ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ യുഎഇ രണ്ടാമതൊരു പ്ലാന്റ് കൂടി നിർമിക്കാൻ ആലോചിക്കുന്നു. ഇതിനുള്ള ടെൻഡർ ഉടൻ നൽകുമെന്നാണ് സൂചന. അറബ് ലോകത്ത് ആണവോർജം ഉൽപാദിപ്പിച്ച ആദ്യ രാജ്യമായ യുഎഇയുടെ പ്രഥമ പ്ലാന്റ് 2020ൽ പ്രവർത്തനം ആരംഭിച്ചിരുന്നു ഊർജമേഖലയ്ക്കു കരുത്തുപകരുന്ന പദ്ധതിയിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ ആണവോർജ ശേഷി ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ യുഎഇ രണ്ടാമതൊരു പ്ലാന്റ് കൂടി നിർമിക്കാൻ ആലോചിക്കുന്നു. ഇതിനുള്ള ടെൻഡർ ഉടൻ നൽകുമെന്നാണ് സൂചന. അറബ് ലോകത്ത് ആണവോർജം ഉൽപാദിപ്പിച്ച ആദ്യ രാജ്യമായ യുഎഇയുടെ പ്രഥമ പ്ലാന്റ് 2020ൽ പ്രവർത്തനം ആരംഭിച്ചിരുന്നു  ഊർജമേഖലയ്ക്കു കരുത്തുപകരുന്ന പദ്ധതിയിലൂടെ പ്രധാന നാഴികക്കല്ല് പിന്നിട്ട യുഎഇ പിന്നീട് 2021, 2022, 2023 വർഷങ്ങളിലായി ശേഷിച്ച 3 പ്ലാന്റുകളും പ്രവർത്തനം ആരംഭിച്ചിരുന്നു. 4 പ്ലാന്റുകളും ദേശീയ വൈദ്യുതി ശൃംഖലയുമായി ബന്ധിപ്പിച്ചതും ചരിത്ര നേട്ടമായി.

ഇതിനു പുറമെ 4 പുതിയ റിയാക്ടറുകൾ കൂടി നിർമിക്കുന്നതിനുള്ള ടെൻ‍ഡറുകൾ ഏതാനും മാസങ്ങൾക്കകം നൽകുയേക്കും.നിർമാണം ഈ വർഷം തന്നെ ആരംഭിച്ച് 2032ഓടെ പുതിയ പ്ലാന്റ് പ്രവർത്തനക്ഷമമാക്കാനാണ് നീക്കം. ഇതിലൂടെ രാജ്യത്തിന്റെ ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം നെറ്റ് സീറോ2050 എന്ന ലക്ഷ്യം നേടാമെന്നും കണക്കുകൂട്ടുന്നു.

ADVERTISEMENT

 യുഎസ്, ചൈന, റഷ്യ, ഉൾപ്പെടെ ഏതു രാജ്യത്തിനും ടെൻഡർ നൽകാമെന്നും ആദ്യ ആണവോർജ പദ്ധതിയിലെ പങ്കാളികളായ ദക്ഷിണ കൊറിയയ്ക്ക് പ്രത്യേക മുൻഗണന ഉണ്ടാകില്ലെന്നുമാണ് സൂചന. പുതിയ പ്ലാന്റുകൾ നിർമിക്കാൻ ആവശ്യമായ ലൈസൻസുകളും നിയന്ത്രണങ്ങളും അവലോകനം ചെയ്യാനും നൽകാനും തയാറാണെന്ന് ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷനും (എഫ്എഎൻആർ) വ്യക്തമാക്കി. ന്യൂക്ലിയർ മെഗാ പ്രോജക്ട് പദ്ധതി യാഥാർഥ്യമാക്കുന്നതിൽ വൈദഗ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ബന്ധപ്പെട്ട അധികാരികളുടെ അംഗീകാരത്തിനു വിധേയമായിട്ടായിരിക്കും അനുമതി. നിലവിലുള്ള ആണവോർജ നിലയത്തിനു അടുത്തായിരിക്കും പുതിയ പ്ലാന്റുകളും നിർമിക്കുക. സൗദിയോടു ചേർന്നുള്ള തീരപ്രദേശവും പരിഗണിക്കുന്നുണ്ട്.

സമാധാന ആവശ്യങ്ങൾക്കായി അറബ് മേഖലയിലെ ആദ്യ ആണവോർജ പദ്ധതിയാണ് ബറാക ആണവ നിലയം. 60 വർഷത്തേക്കാണ് ഊർജോൽപാദന അനുമതി.  അടുത്ത വർഷത്തോടെ അബുദാബിക്ക് ആവശ്യമായ വൈദ്യുതിയുടെ 85% ബറാക ആണവോർജ പ്ലാന്റ് നൽകും. 

ADVERTISEMENT

4 യൂണിറ്റുകളും പൂർണതോതിൽ പ്രവർത്തന സജ്ജമാകുന്നതോടെ പ്ലാന്റിന്റെ മൊത്തം ശേഷി 5.6 ജിഗാ വാട്സ് ആയി ഉയരും. ഇതോടെ യുഎഇയുടെ മൊത്തം ഊർജ ഉപഭോഗത്തിന്റെ 25% സംശുദ്ധ ഊർജമാകും. ഇതിലൂടെ വർഷത്തിൽ 2.1 കോടി ടൺ കാർബൺ മലിനീകരണം ഒഴിവാക്കാനാകും. 

കഴിഞ്ഞ വർഷം അവസാനം ദുബായിൽ നടന്ന ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ സമ്മേളനത്തിൽ 30 വർഷത്തിനകം ആഗോള ആണവോർജ ഉൽപാദനം മൂന്നിരട്ടിയാക്കാനുള്ള കരാറിൽ ഒപ്പുവച്ച രാജ്യങ്ങളിൽ ഒന്നാണ് യുഎഇ.

English Summary:

UAE Planning Second Nuclear Power Plant