ഷാർജ∙ ശക്തമായ മഴമൂലം എമിറ്റേറ്റിൽ ഉണ്ടായ നാശനഷ്ടങ്ങൾ അധികൃതർ വിലയിരുത്തുന്നു. വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങൾ വൃത്തിയാക്കൽ, റോഡ് സുരക്ഷ വിലയിരുത്തൽ, ഒറ്റപ്പെട്ട കെട്ടിടങ്ങളിലെ കുടുംബങ്ങൾക്ക് പിന്തുണ നൽകൽ എന്നിവ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളുടെയും പൊതു സുരക്ഷയുടെയും സമഗ്ര വിലയിരുത്തൽ നടക്കുകയാണ്.

ഷാർജ∙ ശക്തമായ മഴമൂലം എമിറ്റേറ്റിൽ ഉണ്ടായ നാശനഷ്ടങ്ങൾ അധികൃതർ വിലയിരുത്തുന്നു. വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങൾ വൃത്തിയാക്കൽ, റോഡ് സുരക്ഷ വിലയിരുത്തൽ, ഒറ്റപ്പെട്ട കെട്ടിടങ്ങളിലെ കുടുംബങ്ങൾക്ക് പിന്തുണ നൽകൽ എന്നിവ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളുടെയും പൊതു സുരക്ഷയുടെയും സമഗ്ര വിലയിരുത്തൽ നടക്കുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ∙ ശക്തമായ മഴമൂലം എമിറ്റേറ്റിൽ ഉണ്ടായ നാശനഷ്ടങ്ങൾ അധികൃതർ വിലയിരുത്തുന്നു. വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങൾ വൃത്തിയാക്കൽ, റോഡ് സുരക്ഷ വിലയിരുത്തൽ, ഒറ്റപ്പെട്ട കെട്ടിടങ്ങളിലെ കുടുംബങ്ങൾക്ക് പിന്തുണ നൽകൽ എന്നിവ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളുടെയും പൊതു സുരക്ഷയുടെയും സമഗ്ര വിലയിരുത്തൽ നടക്കുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ∙ ശക്തമായ മഴമൂലം എമിറ്റേറ്റിൽ ഉണ്ടായ നാശനഷ്ടങ്ങൾ അധികൃതർ വിലയിരുത്തുന്നു. വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങൾ വൃത്തിയാക്കൽ, റോഡ് സുരക്ഷ വിലയിരുത്തൽ, ഒറ്റപ്പെട്ട കെട്ടിടങ്ങളിലെ കുടുംബങ്ങൾക്ക് പിന്തുണ നൽകൽ എന്നിവ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളുടെയും പൊതു സുരക്ഷയുടെയും സമഗ്ര വിലയിരുത്തൽ നടക്കുകയാണ്. ഇതിന്‍റെ ഭാഗമായി, ഹ്രസ്വകാല, ദീർഘകാല പരിഹാരങ്ങൾക്കുള്ള നിർദ്ദേശങ്ങൾ ഷാർജ കൺസൾട്ടേറ്റീവ് കൗൺസിൽ അംഗങ്ങൾ കഴിഞ്ഞ ദിവസം ചർച്ച ചെയ്തു.

പ്രകൃതിദുരന്തങ്ങളെ വ്യത്യസ്ത രീതിയിൽ നേരിടേണ്ടതുണ്ടെന്ന് കൗൺസിൽ ചെയർമാനും മുൻ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രിയുമായ അബ്ദുല്ല ബെൽഹൈഫ് അൽ നുഐമി പറഞ്ഞു. സവിശേഷവും വ്യത്യസ്തവുമായ ആശയങ്ങൾ കൊണ്ടുവരാനുള്ള കൂടിയാലോചനകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൗൺസിൽ മുന്നോട്ടുവയ്ക്കുന്ന ശുപാർശകളും ആശയങ്ങളും അനുസരിച്ചായിരിക്കും നടപടികൾ സ്വീകരിക്കുകയെന്നും തീരുമാനമെടുക്കാൻ അധികാരികൾക്ക് മുൻപിൽ അവതരിപ്പിക്കുന്നതിന് മുൻപ് കാര്യക്ഷമമായി പരിഷ്കരിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷാർജയിലെ മഴക്കെടുതിയുടെ ദൃശ്യം.(ഫയൽ ചിത്രം) ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
ADVERTISEMENT

∙ ചെറുകിട വ്യാപാരികൾക്ക് നഷ്ടപരിഹാരം  
നഷ്ടം സംഭവിച്ച ചെറുകിട വ്യാപാര സ്ഥാപന ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്നത് ഹ്രസ്വകാല പരിഹാരങ്ങളിൽ ഉൾപ്പെടുത്തണമെന്ന് കൗൺസിൽ യോഗത്തിൽ നിർദ്ദേശമുയർന്നു. നേരത്തെ നാശനഷ്ടമുണ്ടായ വീട്ടുടമകൾക്ക് നഷ്ടപരിഹാരം നൽകുമെന്ന റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ചെറുകിട വ്യവസായ ഉടമകളെയും ഉൾപ്പെടുത്തി ഇത് ഭേദഗതി ചെയ്യണമെന്ന് അഭിഭാഷകനും കൗൺസിൽ അംഗവുമായ മുഹമ്മദ് അൽ ഹമ്മദി ആവശ്യപ്പെട്ടു.ഷാർജയിലെ ചെറുകിട വ്യാപാരികളിൽ വലിയൊരു ശതമാനം മലയാളികളുൾപ്പെടെ ഇന്ത്യക്കാരാണ്. ഇത്തരത്തിലൊരു തീരുമാനം ഉണ്ടാവുകയാണെങ്കിൽ നാശനഷ്ടം നേരിട്ട് വ്യാപാരം മുടങ്ങി പ്രതിസന്ധിയിലായ ഇവർക്കെല്ലാം വലിയൊരു ആശ്വാസമാകും.

ഷാർജ അൽ ജുബൈലിലെ മലയാളിയുടെ സൂപ്പർമാർക്കറ്റിനകത്ത് വെള്ളം കയറിയപ്പോൾ. (ഫയൽ ചിത്രം). ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

ഷാർജയിലെ അബു ഷഗാറ, മജാസ്, അൽ നഹ്ദ, റോള തുടങ്ങിയ മിക്ക പ്രദേശങ്ങളും ഏപ്രിൽ 16ലെ ശക്തമായ മഴയെയും തുടർന്നുള്ള പ്രളയവും കാരണം ഒരാഴ്ചയിലേറെ വെള്ളത്തിൽ മുങ്ങിയിരുന്നു. തെരുവുകളിൽ നിന്ന് വെള്ളം ഒഴിവാക്കാൻ നഗരം ഇപ്പോഴും പാടുപെടുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ മഴക്കെടുതി അനുഭവിച്ചത് ഷാർജയിലാണ്. ദിവസങ്ങളോളം സർക്കാരുദ്യോഗസ്ഥർ വീടുകളിൽ നിന്നാണ് ജോലി ചെയ്തത്. സ്കൂളുകളിലെ അധ്യയനവും ഓൺലൈനാക്കി.

ഷാർജയിലെ മഴക്കെടുതിയുടെ ദൃശ്യം.(ഫയൽ ചിത്രം) ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
ADVERTISEMENT

∙ മഴവെള്ളം ശേഖരിക്കാൻ കെട്ടിടങ്ങളിൽ ടാങ്കുകൾ
മഴവെള്ളം ശേഖരിക്കുന്നതിനായി കെട്ടിടങ്ങളിൽ വലിയ ടാങ്കുകൾ സ്ഥാപിക്കണമെന്ന് കൗൺസിൽ അംഗങ്ങൾ നിർദ്ദേശിച്ചു. ഈ ടാങ്കുകൾ മലിനജല സംവിധാനങ്ങളിലെ പ്രശ്നങ്ങൾ ലഘൂകരിക്കുകയും ജലസേചനത്തിനും ഗാർഹിക ആവശ്യങ്ങൾക്കും വെള്ളം നൽകുകയും ചെയ്യുമെന്ന് ഒരു അംഗം വിശദീകരിച്ചു.

ഷാർജയിൽ 34,000-ത്തിലധികം കെട്ടിടങ്ങൾ ഉള്ളതിനാൽ, ശേഖരിക്കുന്ന വെള്ളത്തിന്‍റെ അളവ് ഗണ്യമായിരിക്കും. മുഹമ്മദ് ബിൻ സായിദ് സ്ട്രീറ്റ്, അൽ ഇത്തിഹാദ്, അൽ വഹ്ദ തുടങ്ങിയ പ്രധാന തെരുവുകളിൽ അടിക്കടി വെള്ളം കയറുന്ന സാഹചര്യത്തിലാണ് പ്രശ്നബാധിത പ്രദേശങ്ങൾക്ക് സമീപം വലിയ പ്ലാസ്റ്റിക് ബേസിനുകൾ സ്ഥാപിക്കാൻ നിർദ്ദേശിച്ചത്. ഈ തടങ്ങളിൽ പമ്പുകൾ സ്ഥാപിക്കുന്നത് വെള്ളം വൃത്തിയാക്കുന്നത് വേഗത്തിലാക്കുമെന്ന് മറ്റൊരു അംഗം അഭിപ്രായപ്പെട്ടു. പവർകട്ട് സമയത്ത് എലിവേറ്റർ പോലുള്ള അവശ്യ സേവനങ്ങൾ നിലനിർത്താൻ കെട്ടിടങ്ങളിൽ വൈദ്യുതി ജനറേറ്ററുകൾ വേണമെന്ന ആവശ്യവും യോഗം ചർച്ച ചെയ്തു.

ADVERTISEMENT

റോഡ് പുനരുദ്ധാരണം, വാട്ടർ ഡ്രെയിനേജ് മെച്ചപ്പെടുത്തുന്നതിനുള്ള നിർമാണ നയങ്ങൾ പരിഷ്കരിക്കൽ, അടിസ്ഥാന സൗകര്യ അതോറിറ്റി സ്ഥാപിക്കൽ എന്നിവ ചർച്ച ചെയ്യപ്പെട്ട മറ്റ് ദീർഘകാല തന്ത്രങ്ങളിൽ ഉൾപ്പെടുന്നു. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിന് അക്കാദമിക് സ്ഥാപനങ്ങളുമായി സഹകരിക്കേണ്ടതും പുതിയ കെട്ടിടങ്ങളുടെ നിർമാണ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിൽ ഷാർജയുടെ പരിസ്ഥിതി സംരക്ഷിത പ്രദേശ അതോറിറ്റിയെ കൂടുതൽ സജീവമായി ഉൾപ്പെടുത്തേണ്ടതും ആവശ്യമാണ്.

മഴ ശമിച്ച് ദിവസങ്ങൾക്കു ശേഷവും വെള്ളക്കെട്ടൊഴിയാത്ത ഷാർജയിലെ റോഡ്. ചിത്രം: എഎഫ്പി

∙ സൗജന്യചികിത്സയ്ക്ക് ഫീൽഡ് ആശുപത്രി
പ്രതിസന്ധി ഘട്ടങ്ങളിൽ സൗജന്യ ചികിത്സ നൽകുന്നതിനായി ഫീൽഡ് ഹോസ്പിറ്റൽ സ്ഥാപിക്കുകയും കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്ക് കൂടുതൽ സമർപ്പിത ഷെൽട്ടറുകൾ നിർമിക്കുകയും ചെയ്യണമെന്ന് കൗൺസിൽ നിർദ്ദേശിച്ചു. ബാങ്കുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള സംഭാവനകൾ ഉപയോഗിച്ച് ഒരു ദുരന്ത നിവാരണ ഫണ്ട് സ്ഥാപിക്കാനും പ്രതിസന്ധി ഘട്ടങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സ്ഥിര ഹോട്ട്‌ലൈൻ സജ്ജീകരിക്കാനും കൗൺസിൽ നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു. കൂടാതെ, വെള്ളം കെട്ടിക്കിടക്കുന്നതിനെക്കുറിച്ചുള്ള നിരവധി പരാതികൾ ലഭിക്കുന്നതിനാൽ അടിയന്തര പ്രതികരണ ടാങ്കുകളുടെ എണ്ണം വർധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. പൊതുമരാമത്ത് വകുപ്പ് പോലുള്ള ബന്ധപ്പെട്ട വകുപ്പുകളിൽ ജിയോളജിസ്റ്റുകളെ നിയമിക്കണം. ഇവർ പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ചും പുതിയ നിർമാണങ്ങളുടെ സുരക്ഷയെക്കുറിച്ചും വിദഗ്ധ അഭിപ്രായം നൽകും. മഴക്കെടുതിയെ അഭിമുഖീകരിച്ചപ്പോൾ സമൂഹം കാണിച്ച ഐക്യദാർഢ്യത്തെ അംഗങ്ങൾ പ്രശംസിക്കുകയും പ്രതിസന്ധി ഘട്ടങ്ങളിൽ സന്നദ്ധപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു.

English Summary:

Sharjah Floods: Proposals Address Compensation, Benefitting Malayalis too