ദുബായ് ∙ മധ്യപ്രദേശിലെ ഇൻഡോർ ഉദയ് നഗർ ഗ്രാമത്തിലെ പാവങ്ങൾക്ക് വേണ്ടി സേവനം ചെയ്യുന്നതിനിടെ 1995ൽ കൊല്ലപ്പെട്ട മലയാളി സിസ്റ്റർ റാണി മരിയയുടെ ജീവിതം പറയുന്ന ദ് ഫെയ്സ് ഓഫ് ദ് ഫെയസ് ലെസ് എന്ന മലയാള ചിത്രത്തിന് കേരളത്തിൽ തിയറ്ററുകൾ കിട്ടാൻ ഏറെ പരിശ്രമിക്കേണ്ടി വന്നതായി സംവിധായകൻ ഷൈസൻ പി.ഔസേപ്പ്. പിന്നീട് സെൻട്രൽ

ദുബായ് ∙ മധ്യപ്രദേശിലെ ഇൻഡോർ ഉദയ് നഗർ ഗ്രാമത്തിലെ പാവങ്ങൾക്ക് വേണ്ടി സേവനം ചെയ്യുന്നതിനിടെ 1995ൽ കൊല്ലപ്പെട്ട മലയാളി സിസ്റ്റർ റാണി മരിയയുടെ ജീവിതം പറയുന്ന ദ് ഫെയ്സ് ഓഫ് ദ് ഫെയസ് ലെസ് എന്ന മലയാള ചിത്രത്തിന് കേരളത്തിൽ തിയറ്ററുകൾ കിട്ടാൻ ഏറെ പരിശ്രമിക്കേണ്ടി വന്നതായി സംവിധായകൻ ഷൈസൻ പി.ഔസേപ്പ്. പിന്നീട് സെൻട്രൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ മധ്യപ്രദേശിലെ ഇൻഡോർ ഉദയ് നഗർ ഗ്രാമത്തിലെ പാവങ്ങൾക്ക് വേണ്ടി സേവനം ചെയ്യുന്നതിനിടെ 1995ൽ കൊല്ലപ്പെട്ട മലയാളി സിസ്റ്റർ റാണി മരിയയുടെ ജീവിതം പറയുന്ന ദ് ഫെയ്സ് ഓഫ് ദ് ഫെയസ് ലെസ് എന്ന മലയാള ചിത്രത്തിന് കേരളത്തിൽ തിയറ്ററുകൾ കിട്ടാൻ ഏറെ പരിശ്രമിക്കേണ്ടി വന്നതായി സംവിധായകൻ ഷൈസൻ പി.ഔസേപ്പ്. പിന്നീട് സെൻട്രൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ മധ്യപ്രദേശിലെ ഇൻഡോർ ഉദയ് നഗർ ഗ്രാമത്തിലെ പാവങ്ങൾക്ക് വേണ്ടി സേവനം ചെയ്യുന്നതിനിടെ 1995ൽ കൊല്ലപ്പെട്ട മലയാളി സിസ്റ്റർ റാണി മരിയയുടെ ജീവിതം പറയുന്ന ദ് ഫെയ്സ് ഓഫ് ദ് ഫെയസ് ലെസ് എന്ന മലയാള ചിത്രം  കേരളത്തിൽ പ്രദർശിപ്പിക്കാൻ  തിയറ്ററുകൾ കിട്ടാൻ ഏറെ പരിശ്രമിക്കേണ്ടി വന്നതായി സംവിധായകൻ ഷൈസൻ പി.ഔസേപ്പ്. പിന്നീട് സെൻട്രൽ പിക്ചേഴ്സ് വിതരണത്തിന് ഏറ്റെടുത്തതുകൊണ്ട് 2023 നവംബർ 17ന് 30 തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം രാവിലെ 11 ന് ഒരു ഷോ മാത്രമേ പ്രദർശിപ്പിച്ചുള്ളൂ. ആളുകൾക്ക് ചിത്രം ഇഷ്ടപ്പെടുകയും കൂടുതൽ പേർ കാണാനെത്തുകയും ചെയ്തതോടെ നൂറിലേറെ തിയറ്ററുകളിലേക്ക് പ്രദർശനം വ്യാപിപ്പിച്ചു. അവിടെ ആറാഴ്ചയോളം നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ഉത്തരേന്ത്യയിൽ നടന്ന ഒരു യഥാർഥ സംഭവത്തെ സിനിമയാക്കാൻ നേരിട്ട വെല്ലുവിളികളെക്കുറിച്ചും തുടർന്ന് റിലീസ് ചെയ്യാനെടുത്ത പ്രയത്നത്തെക്കുറിച്ചുമാണ് ഷൈസന് മനോരമ ഓൺലൈനുമായി പങ്കുവയ്ക്കാനുള്ളത്. യുഎഇ, ഖത്തർ, ഒമാൻ എന്നീ ഗൾഫ് രാജ്യങ്ങളിലെ ഫെയ്സ് ഓഫ് ദ് ഫെയസ് ലെസിൻ്റെ റിലീസുമായി  ബന്ധപ്പെട്ട് യുഎഇയിലെത്തിയതായിരുന്നു അദ്ദേഹം.

സിസ്റ്റർ റാണി മരിയ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ആരായിരുന്നു സിസ്റ്റർ റാണി മരിയ?
മധ്യപ്രദേശിലെ ഇൻഡോറിൽ തൻ്റെ 22–ാമത്തെ വയസ്സിൽ  ക്രിസ്ത്യൻ മിഷൻ പ്രവർത്തനങ്ങൾക്ക് ചെന്നതായിരുന്നു പെരുമ്പാവൂർ പുല്ലുവഴി സ്വദേശിനി  സിസ്റ്റർ റാണി മരിയ. അവിടെ നിന്ന് 58 കിലോമീറ്റർ അകലെ ഉൾഗ്രാമമായ ഉദയ്‌നഗറിലെ നിർധനരായ ജനങ്ങളെ സഹായിക്കാനുള്ള ശ്രമവും അവർ  നടത്തി. ഉത്തർപ്രദേശിലെ ബിജ്‌നോർ, മധ്യപ്രദേശിലെ സത്‌ന എന്നിവിടങ്ങളിലെ ഗോത്രവർഗ സമൂഹങ്ങളുമായുള്ള പ്രവർത്തനത്തിലൂടെ അധഃസ്ഥിതരുടെ എണ്ണമറ്റ പ്രശ്‌നങ്ങളെക്കുറിച്ച് മനസ്സിലാക്കാനും സഹായിക്കാനും റാണി മരിയ ശ്രമിച്ചു. ആദിവാസി സമൂഹം ഈ പ്രദേശത്തെ പണമിടപാടുകാരാൽ ചൂഷണം ചെയ്യപ്പെടുന്നുവെന്ന് മനസ്സിലാക്കിയ അവർ സർക്കാർ സബ്‌സിഡികളുടെയും വായ്പകളുടെയും വിവരങ്ങൾ നൽകി ആദിവാസികളെ ശാക്തീകരിക്കാൻ ശ്രമിച്ചു. ഇൻഡോറിൽ സേവനം ചെയ്ത അഞ്ച് വർഷത്തിനിടയിൽ ആക്ടിവിസ്റ്റും സാമൂഹിക പരിഷ്കർത്താവുമായിത്തീർന്ന റാണി മരിയ, സർക്കാർ വായ്പകളും സബ്‌സിഡിയും പ്രയോജനപ്പെടുത്തുന്നതിനായി സ്വയം സഹായ സംഘങ്ങൾ സൃഷ്ടിച്ചു. ആദിവാസികളെ അവരുടെ ഭൂമിയിൽ കൃഷി ചെയ്യാൻ അവൾ സഹായിച്ചു.   ജമീന്ദാർമാരുടെ ചൂഷണം തടയാൻ അവർ നിയമസഹായവും തേടി. 1995 ഫെബ്രുവരി 25 ന്  41-കാരിയായ റാണി മരിയയെ അവരുടെ പ്രവർത്തനങ്ങളിൽ രോഷം തോന്നിയവരുടെ നിർദ്ദേശപ്രകാരം ഒരു പ്രാദേശിക കർഷകൻ ബസിൽ വച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ സംഭവമാണ് ഡോക്യുമെൻ്ററിയുടെ സ്വഭാവമില്ലാതെ, ഫീച്ചർ ഫിലിമായി നിർമിച്ചത്.

ഷൈസൻ പി. ഔസേപ്. Credit: Special Arrangement
ADVERTISEMENT

എങ്ങനെയായിരുന്നു ഈ കഥയിലേയ്ക്ക് എത്തിച്ചേർന്നത്?
സിസ്റ്റർ റാണി മരിയയെ കൊലപ്പെടുത്തിയതിനെ തുടർന്നുള്ള വാർത്തകളിൽ നിന്നായിരുന്നു അവരെക്കുറിച്ച് ഞാൻ കൂടുതൽ മനസ്സിലാക്കിയത്. ഏർത്തയിൽ ബേബിച്ചൻ എഴുതിയ പുല്ലുവഴിയിൽ നിന്ന് പുണ്യവഴിയിലേയ്ക്ക് എന്ന പുസ്തകം റാണി മരിയയുടെ ജനനം മുതൽ മരണം വരെയുള്ള ജീവിതമാണ്. അടിച്ചമർത്തപ്പെട്ടവർക്കിടയിലുള്ള അവളുടെ പ്രവർത്തനത്തെക്കുറിച്ചും കൊലയാളിയായ സമുന്ദർ സിങ്ങിനോട് കന്യാസ്ത്രീയുടെ കുടുംബം ക്ഷമിച്ചതെങ്ങനെയെന്നും അദ്ദേഹം എഴുതുന്നു.  അവരുടെ ജീവിതത്തെക്കുറിച്ചും പാർശ്വവൽക്കരിക്കപ്പെട്ടവർക്കിടയിലെ അസാധാരണമായ പ്രവർത്തനത്തെക്കുറിച്ചും പുസ്തകത്തിൽ വിശദമായി പറയുന്നു. അവരുടെ അമ്മയും സഹോദരിയും കൊലയാളിയായ സുമുന്ദർ സിങ്ങിനെ ജയിലിൽ ചെന്ന് കണ്ടു അയാളോട് ക്ഷമിക്കുകയായിരുന്നു. ഏഴ് വർഷത്ത തടവ് ശിക്ഷയ്ക്ക് ശേഷം ജയിലിൽ നിന്നിറങ്ങിയപ്പോൾ സമുന്ദർ സിങ്ങിനെ സ്വീകരിക്കാൻ ആരുമുണ്ടായിരുന്നില്ല.  എന്നാൽ, റാണി മരിയയുടെ കുടുംബം അയാളെ കേരളത്തിലേക്കു കൊണ്ടുവന്നു. ഈ പ്രവൃത്തി എൻ്റെ ഹൃദയത്തെ സ്പർശിച്ചു. ജയ് പാല്‍ അനന്തനുമായി ചേർന്നായാരുന്നു തിരക്കഥാ രചന. ഹിന്ദിയിൽ നിർമിച്ച ചിത്രം പിന്നീട് മലയാളത്തിലേയ്ക്ക് മൊഴിമാറ്റം ചെയ്തു.

ദ് ഫെയ്സ് ഓഫ് ദ് ഫെയ്സ് ലെസ് എന്ന ചിത്രത്തിലെ രംഗം. Credit: Special Arrangement

 ആദ്യം സമീപിച്ചത് നടി നവ്യ നായരെ
റാണി മരിയയെ അവതരിപ്പിക്കാൻ ആദ്യം ആലോചിച്ചതും സമീപിച്ചതും നടി നവ്യ നായരെയായിരുന്നു. അവർക്ക് കഥ ഇഷ്ടപ്പെടുകയും അഭിനയിക്കാൻ സമ്മതം മൂളിയതുമാണ്. പിന്നീടത് വിൻസി അലോഷ്യസിലെത്തിച്ചേർന്നു. സംവിധായകൻ ലാൽ ജോസാണ് വിൻസി അലോഷ്യസിനെ നിർദേശിച്ചത്. സംവിധായകനും എഡിറ്ററുമായ രഞ്ജൻ ഏബ്രഹാമും അതുതന്നെ പറഞ്ഞു. റാണി മരിയയുടെ രൂപവും ഉയരവുമെല്ലാം ഒത്തുചേർന്ന നടിയായിരുന്നു വിൻസി. അവരത് വളരെ മികവോടെ അഭിനയിക്കുകയും ചെയ്തു. 16 സംസ്ഥാനങ്ങളിൽ നിന്നുള്ള ഇരുനൂറോളം അഭിനേതാക്കൾ ചിത്രത്തിൽ അണിനിരന്നു. 

ഷൈസൻ പി. ഔസേപ് ദ് ഫെയ്സ് ഓഫ് ദ് ഫെയ്സ് ലെസിന്റെ ചിത്രീകരണത്തിനിടെ. Credit: Special Arrangement
ADVERTISEMENT

 ഞാനും ജയപാൽ അനന്തനും ഉദയ് നഗറിലും പരിസരപ്രദേശങ്ങളുമെല്ലാം സന്ദർശിച്ച് റാണി മരിയയുടെ  ഗ്രാമത്തിലെ സേവനപ്രവർത്തനങ്ങളെയും കുറിച്ച് പഠിച്ചു. നാടുകാടാനെത്തിയവരാണെന്നായിരുന്നു ഗ്രാമീണരോട് പറഞ്ഞത്. എന്നാൽ ഞങ്ങളെ വിസ്മയിപ്പിച്ച ഒരു കാര്യം അവര്‍ക്കെല്ലാം  റാണി മരിയയെക്കുറിച്ച് പറയാൻ നൂറ് നാക്കായിരുന്നു. ഇപ്പോഴും അവർ ആ കന്യാസ്ത്രീയെ നെഞ്ചേറ്റി നടക്കുന്നു.  ആ ഗ്രാമങ്ങളിൽ തന്നെ ചിത്രീകരണം നടത്താനായിരുന്നു ആദ്യ പദ്ധതി. എന്നാൽ ഇത്തരമൊരു ചിത്രത്തിന് ഷൂട്ടിങ്ങിന് അനുമതി നൽകാൻ അധികൃതർ ഒരുക്കമല്ലായിരുന്നു. തുടർന്ന് മഹാരാഷ്ട്രയിലെ കണ്ഡാലയിലും പരിസരങ്ങളിലുമായിരുന്നു ചിത്രീകരണം. ഉദയ് നഗർ പോലെ തീർത്തും വരണ്ട പ്രദേശമായിരുന്നു അതെല്ലാം. കേരളത്തിലെ ഭാഗങ്ങൾ കൊച്ചിയില്‍ ചിത്രീകരിച്ചപ്പോൾ നേരെ വിപരീതമായി നല്ല പച്ചപ്പും പ്രകൃതിഭംഗിയും. ഇൗ രണ്ട് തലങ്ങളും ചിത്രത്തിന് പുതിയൊരു മാനം നൽകി. തൃശൂർ വിയ്യൂർ ജയിലിലായിരുന്നു ജയിൽ രംഗങ്ങളെല്ലാം പകർത്തിയത്. സ്വദേശ് എന്ന ഷാരൂഖ് ഖാൻ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ച മഹേഷ് ആനക്  ആണ് ഛായാഗ്രാഹകൻ. കൈതപ്രത്തിൻ്റെ വരികൾക്ക് അൽഫോൺസ് ജോസഫ് സംഗീതം നൽകി.  ഇൻഡോറിലും മറ്റും താമസിച്ച് ഗ്രാമീണ സംഗീതത്തെ മനസിലാക്കിയ ശേഷമാണ് അൽഫോൻസ് സംഗീതമൊരുക്കിയത്. കെ.എസ്.ചിത്ര, ഹരിഹരൻ, കൈലാഷ് ഖേർ എന്നിവർ ഗാനങ്ങളാലപിച്ചു. പ്രൊഡക് ഷൻ കൺട്രോളർ ഷാഫി ചെമ്മാട്. കേരളത്തിലെ കോ ഒാർഡിനേറ്റർ ഡേവിസ് വി.കൊച്ചാപ്പു.

ദ് ഫെയ്സ് ഓഫ് ദ് ഫെയ്സ് ലെസ് എന്ന ചിത്രത്തിലെ രംഗം. Credit: Special Arrangement

നിർമാതാവിനെ കണ്ടെത്താനുള്ള വെല്ലുവളി
ആറ് കോടിരൂപയാണ് ചിത്തിന്‍റെ നിർമാണച്ചെലവ്. ഗുണമേന്മയിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറായില്ല. നിർമാതാവിനെ കണ്ടെത്തുക വളരെ ബുദ്ധിമുട്ടായിരുന്നു. ആരും സഹായിക്കാൻ തയാറായില്ല. ഒടുവിൽ എൻ്റെ സഹപ്രവർത്തകരായ സാന്ദ്ര ഡിസൂസയും ഫാ.പെസ്സോയും നിർമാണ പങ്കാളികളായപ്പോൾ ചിത്രം യാഥാർഥ്യമായി. ഏഴ് വർഷത്തെ തയാറെടുപ്പാണ് ചിത്രത്തിന് വേണ്ടി നടത്തിയത്. 2022 ജനുവരിയിൽ ആരംഭിച്ച ഷൂട്ടിങ് ജൂണിൽ പൂർത്തിയായി. ചിത്രം പ്രദർശനത്തിന് തയാറായപ്പോൾ റിലീസിന് തിയറ്ററുകൾ ലഭിക്കാത്തതായിരുന്നു കേരളത്തിലെ പ്രശ്നം. ഒടുവിൽ സെൻട്രൽ പിക്ചേഴ്സിൻ്റെ ഷാജി മാളിയേക്കൽ മുന്നോട്ട് വന്നതോടെ ആ കടമ്പ കടന്നുകൂടി.

ഷൈസൻ പി. ഔസേപ്. ചിത്രത്തിന്റെ പോസ്റ്റർ Credit: Special Arrangement
ADVERTISEMENT

രാജ്യാന്തര തലത്തിലുൾപ്പെടെ 55 പുരസ്കാരങ്ങൾ
ഹിന്ദിയിലായിരുന്ന ദ് ഫെയ്സ് ഓഫ് ദ് ഫെയ്സ് ലെസ് ആദ്യം റിലീസ് ചെയ്തത്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം കഴിഞ്ഞവർഷം ഒാസ്കാറിന് നാമനിർദേശം ചെയ്യപ്പെട്ടു. കഴിഞ്ഞ വർഷത്തെ ദാദാസാഹേബ് ഫാൽക്കെ അവാർഡിൽ പ്രത്യേക ജൂറി പരാമർശം ലഭിച്ചു. ന്യൂയോർക്ക് ചലച്ചിത്രോത്സവം, ജൈസൽമർ രാജ്യാന്തര ചലച്ചിത്രോത്സവം, കൾട് ക്രിട്ടിക് മൂവി അവാർഡ്, സാന്താക്രൂസ് ഇൻഡിപെൻഡൻ്റ് ഫിലിംഫെസ്റ്റ്, ഹോംകോങ് രാജ്യാന്തര ചലച്ചിത്രോത്സവം, ധാക്ക രാജ്യാന്തര ചലച്ചിത്രോത്സവം, റോട്ടർഡാം ഇൻഡിപെൻഡൻ്റ് ചലച്ചിത്രോത്സവം, വേഗാസ് ഇൻഡിപെഡൻ്റ് ചലച്ചിത്രോത്സവം തുടങ്ങി 58 പുരസ്കാരങ്ങൾ ഇതിനകം ലഭിച്ചു. പോപ്പ് നേരിട്ട് ഏറ്റുവാങ്ങിയ ആദ്യത്തെ സിനിമ എന്ന സവിശേഷതകൂടിയുണ്ട്. കൂടാതെ, വത്തിക്കാൻ സഭാ മേലധികാരികൾക്ക് വേണ്ടി പ്രത്യേക പ്രദർശനം സംഘടിപ്പിച്ചു. തമിഴ്, തെലുങ്ക്, ഫ്രഞ്ച്, സ്പാനിഷ് ഭാഷകളിൽ ചിത്രം  ഉടൻ പ്രദർശിപ്പിക്കും.

ഷൈസൻ പി. ഔസേപ്, ഡേവിസ് വി.കൊച്ചാപ്പു എന്നിവർ ദുബായിൽ. ചിത്രം: മനോരമ

നിറകണ്ണുകളോടെ അദ്ദേഹം പറഞ്ഞു; ഇത് ഓസ്കാറിലേക്ക് പോകേണ്ട ചിത്രം
ചിത്രം കണ്ടവരെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞത്,  ഫെയ്സ് ഓഫ് ദ് ഫെയ്സ് ലെസ് ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചു എന്നായിരുന്നു.  നിറകണ്ണുകളോടെ മാത്രമേ പ്രേക്ഷകർ തിയറ്റർ വിട്ടിറങ്ങിയുള്ളൂ.   മാധ്യമപ്രവർത്തകൻ മോഹൻ ശിവാനന്ദ് മുംബൈയിൽ നടന്ന പ്രിമിയർ ഷോ കണ്ടിറങ്ങി നിറകണ്ണുകളോടെ പറഞ്ഞത്, ഈ ചിത്രം ഓസ്കർ നോമിനേഷൻ ലഭിക്കേണ്ട ഒന്നാണ് എന്നായിരുന്നു. അതുപോലെ കേരളത്തിൽ, ജീവിതത്തിൽ ആദ്യമായി തിയറ്ററിൽ സിനിമ കണ്ട ഒരു അമ്മൂമ്മ കരഞ്ഞുകൊണ്ട് പറഞ്ഞത്, ഇതാണ് മോനേ സിനിമ എന്നാണ്. കഴിഞ്ഞ ദിവസം ദുബായിൽ ആദ്യ ഷോ കണ്ടിറങ്ങിയവരും അഭിനന്ദനങ്ങൾ ചൊരിഞ്ഞു.

തൃശൂർ ചാലക്കുടി കുറ്റിക്കാട് സ്വദേശിയായ ഷൈസൺ പി.ഔസേപ്പിന് ചെറുപ്പത്തിലേ സിനിമ ആവേശമായിരുന്നു. അങ്ങനെയാണ് പത്താം ക്ലാസ് കഴിഞ്ഞ് സിനിമ പഠിക്കാൻ വേണ്ടി മുംബൈയിലേക്ക് വണ്ടി കയറി‌. സെൻ്റ് സേവ്യേഴ്സ് കോളജിൽ സിനിമാ ആൻഡ് ടെലിവിഷൻ വിഭാഗത്തിൽ പഠനം നടത്തി. അതിന് ശേഷം ഡോക്യുമെൻ്ററികള്‍ നിർമിച്ച് 25 രാജ്യങ്ങളിൽ  പ്രദർശിപ്പിച്ചു. ആദ്യത്തെ ഡോക്യുമെൻ്ററി സ്മൈൽ ബ്ലാക്കിന് 2008ല്‍ യുഎൻ അവാർഡ് ലഭിച്ചു. തുടർന്ന് പല ചിത്രങ്ങൾക്കായി പത്തോളം അവാർഡുകൾ ലഭിച്ചു. ഇപ്പോൾ പഠിച്ച കോളജിലെ തന്നെ അസോഷ്യേറ്റ് ഡീനായി ജോലി ചെയ്യുന്നു.

സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിച്ചിരുന്നു. ഭാരതസഭയിലെ ആദ്യ വനിതാ രക്തസാക്ഷിയാണു റാണി മരിയ.

English Summary:

The Face of the Faceless Malayalam Movie