ദുബായ്∙ ഹത്ത പർവതനിരകളിൽ കുടുങ്ങിയ ബ്രിട്ടിഷ് വിനോദസഞ്ചാരിയെ ദുബായ് പൊലീസിന്‍റെ എയർ വിങ്ങും ബ്രേവ് സ്ക്വാഡും ചേർന്ന് ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി. പർവതനിരകളിൽ കാൽനടയാത്രയ്ക്കിടെ കടുത്ത ക്ഷീണവും ഉയർന്ന രക്തസമ്മർദ്ദവും കാരണം ഇദ്ദേഹത്തിന് മുന്നോട്ടുപോകാൻ സാധിക്കാത്തതിനെ തുടർന്നാണ് പൊലീസ് സഹായം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ഹത്ത പർവതനിരകളിൽ കുടുങ്ങിയ ബ്രിട്ടിഷ് വിനോദസഞ്ചാരിയെ ദുബായ് പൊലീസിന്‍റെ എയർ വിങ്ങും ബ്രേവ് സ്ക്വാഡും ചേർന്ന് ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി. പർവതനിരകളിൽ കാൽനടയാത്രയ്ക്കിടെ കടുത്ത ക്ഷീണവും ഉയർന്ന രക്തസമ്മർദ്ദവും കാരണം ഇദ്ദേഹത്തിന് മുന്നോട്ടുപോകാൻ സാധിക്കാത്തതിനെ തുടർന്നാണ് പൊലീസ് സഹായം തേടിയത്. വിവരം ലഭിച്ച ഉടനെ പൊലീസ് രക്ഷാദൗത്യം ആരംഭിച്ചു.

ക്ഷീണവും ഉയർന്ന രക്തസമ്മർദ്ദവും അനുഭവപ്പെട്ട വിനോദസഞ്ചാരിക്ക് കാൽനടയായി ഇറങ്ങാൻ നാല് മണിക്കൂർ വേണ്ടി വരുമെന്ന് കണക്കാക്കിയിരുന്നു. ദുർഘടമായ ഭൂപ്രദേശത്ത് നിന്നും വിനോദസഞ്ചാരിയെ അടിയന്തിരമായി രക്ഷപ്പെടുത്തേണ്ടതുണ്ടായിരുന്നു.  ഹത്തയിലെ ബ്രേവ് സ്ക്വാഡിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മെഡിക്കൽ സഹായം സജ്ജീകരിച്ച ഹെലികോപ്റ്റർ വിനോദസഞ്ചാരിയെ കണ്ടെത്താനായി അയച്ചതായി ദുബായ് പൊലീസ് എയർ വിങ് സെന്‍റർ ഡയറക്ടർ പൈലറ്റ് കേണൽ അലി അൽ മുഹൈരി പറഞ്ഞു. നൂതന ഏരിയൽ നാവിഗേഷൻ സംവിധാനങ്ങളുടെയും തെർമൽ ഇമേജിങ് ഡ്രോണുകളുടെയും സഹായത്തോടെ കൃത്യമായ സ്ഥാനം കണ്ടെത്തിയെന്ന്  ബ്രേവ് സ്ക്വാഡ് തലവൻ ലഫ്. മുഹമ്മദ് ഉബൈദ് അൽ കാബി പറഞ്ഞു. രക്ഷാപ്രവർത്തകർ, ഹെലികോപ്റ്റർ ഉപയോഗിച്ച് വിനോദസഞ്ചാരിയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു.

ADVERTISEMENT

∙ അടിയന്തര സഹായത്തിന് 999 
പർവതപ്രദേശങ്ങളിലോ താഴ്‌വരകളിലോ അടിയന്തര സാഹചര്യമുണ്ടായാൽ 999 എന്ന എമർജസി നമ്പറിലോ ദുബായ് പൊലീസ് ആപ്പിലെ എസ്ഒഎസ് സേവനത്തിലോ ബന്ധപ്പെടണമെന്ന് ലഫ്. മുഹമ്മദ് ഉബൈദ് അൽ കഅബി പൊതുജനങ്ങളെ ഓർമിപ്പിച്ചു.

English Summary:

Dubai police rescue tourist trapped in Hatta mountains.