ടുവൂമ്പ∙ ടുവൂമ്പ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ക്രിസ്മസ് കാരൾ ഈ വർഷവും പ്രൗഢോജ്വലമായി. ഇതു രണ്ടാം വർഷമാണ് ടുവൂമ്പ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ക്രിസ്മസ് കാരൾ സംഘടിപ്പിക്കുന്നത്.

ടുവൂമ്പ∙ ടുവൂമ്പ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ക്രിസ്മസ് കാരൾ ഈ വർഷവും പ്രൗഢോജ്വലമായി. ഇതു രണ്ടാം വർഷമാണ് ടുവൂമ്പ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ക്രിസ്മസ് കാരൾ സംഘടിപ്പിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടുവൂമ്പ∙ ടുവൂമ്പ മലയാളി അസോസിയേഷന്റെ  ആഭിമുഖ്യത്തിൽ നടന്ന ക്രിസ്മസ് കാരൾ ഈ വർഷവും  പ്രൗഢോജ്വലമായി. ഇതു രണ്ടാം വർഷമാണ് ടുവൂമ്പ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ക്രിസ്മസ് കാരൾ സംഘടിപ്പിക്കുന്നത്. ടുവൂമ്പയിലെ 125ഓളം വരുന്ന മലയാളി കുടുംബങ്ങളും യൂണിവേഴ്സിറ്റി ഓഫ് സതേൺ ക്യൂൻസ്‌ലാൻഡിലെ മലയാളി വിദ്യാർഥി സമൂഹവും ജാതി മത ഭേദമന്യേ ഒത്തൊരുമിച്ചത് ഇവിടുത്തെ മലയാളി സമൂഹത്തിന്റെ ഐക്യത്തിന്റെ ഒരു കാഴ്ച വിരുന്നായിരുന്നു. 

ടുവൂമ്പയെ മൂന്ന് ഭാഗങ്ങളായി തിരിച്ച് ഡിസ൦ബർ 11,12,13 തീയതികളിലായിരുന്നു കാരൾ. മൂന്നു ദിവസവും സ്നേഹവിരുന്നോടു കൂടിയായിരുന്നു സമാപനം.  ടുവൂമ്പയിലെ മുഴുവൻ മലയാളി  ഭവനങ്ങളിലും സന്ദർശനം നടത്തിയ അമ്പതോളം വരുന്ന കരോൾ സംഘം അച്ചടക്കം കൊണ്ടും, മനോഹരമായ കരോൾ ഗാനങ്ങൾ വാദ്യഘോഷങ്ങളോടെ ആലപിച്ചതും ശ്രദ്ധേയമായി. 

ADVERTISEMENT

വൈസ് പ്രസിഡന്റ് ടിന്റു ജെന്നിയുടെ നേതൃത്വത്തിലായിരുന്നു കരോൾ ഗായക സംഘത്തിന്റെ പ്രവർത്തനം.മിക്ക ഭവനങ്ങളിലും സന്നിഹിതരായിരുന്ന തദ്ദേശിയരായ സുഹൃത്തുക്കളും കുടുംബങ്ങളും കൗതുകത്തോടെയും അതിലുപരി അദ്ഭുതത്തോടെയുമാണ് ഈ ഒത്തൊരുമയെ വീക്ഷിച്ചത്. ഈ കാലഘട്ടത്തിൽ അർഹരായ സഹജീവികളോട് കാരുണ്യത്തിന്റെയും കരുതലിന്റെയും കരസ്പർശം നീട്ടുവാനും ടുവൂമ്പ മലയാളി അസോസിയേഷൻ മറന്നില്ല. 

അതിന്റെ ഭാഗമായി കാരളിനോടനുബന്ധിച്ച് ലഭിക്കുന്ന സംഭാവനയുടെ പകുതി തുക ടുവൂമ്പയിലെ ഏതെങ്കിലും ചാരിറ്റി ഓർഗനൈസേഷനിലേയ്ക്ക് ടുവൂമ്പയിലെ മലയാളി സമൂഹത്തിന്റെ പേരിൽ സംഭാവന ചെയ്യുമെന്ന് പ്രസിഡണ്ട് പോൾ വർഗീസ് പറഞ്ഞു. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും , സമഭാവനയുടേയും, അതോടൊപ്പം സമൂഹത്തോടുള്ള കരുതലിന്റെയും ഉദാഹരണമായി വരുംകാലങ്ങളിൽ കൂടുതൽ മികവോടെ അസോസിയേഷന് പ്രവർത്തിക്കുവാൻ കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ADVERTISEMENT

ക്വീൻസ് ലാൻഡ് ഗവൺമെന്റെ് നിഷ്കർഷിച്ചിട്ടുള്ള ,മുഴുവൻ കോവിഡ് മാനദന്ധങ്ങളും പാലിച്ച്,  ഇതിൽ സഹകരിച്ച മുഴുവൻ കുടുംബങ്ങൾക്കും സെക്രട്ടറി ബെന്നി മാത്യു നന്ദി അറിയിച്ചു.എല്ലാ മലയാളി ഭവനങ്ങളിലും വിതരണം ചെയ്ത ടുവൂ മ്പ മലയാളി അസോസിയേഷന്റെ പേരിലുള്ള 2021 വർഷത്തെ കലണ്ടർ മനോഹരമായി രൂപകൽപന ചെയ്ത ടോം ഷിജുവിനെയും ഇ കലണ്ടർ സ്പോൺസർ ചെയ്ത വിമൽ ജോർജിനേയും (Proven Accountant ) ആദ്ദേഹം പ്രത്യേകം അനുമോദിച്ചു.ടിന്റു ജെന്നി, സനിൽ മലയാറ്റൂർ, വിനോദ് തിരുമാറാടി, നിധി ജിന്റോ , ജെനിൻ ബാബു, ടോമി കൊച്ചു മുട്ടം, സുമി ഗ്ലാഡ്സ്റ്റൻ, സ്റ്റുഡന്റെ റപ്രസന്റേറ്റീവ് ജോ മേനാച്ചേരി, ജെന്നി ജേക്കബ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.