ഷാങ്ഹായ്∙ ചൈനയിൽ ഏഴ് വയസ് മുതൽ പ്രായമുള്ള അത്ലീറ്റുകൾ സൈനിക പരിശീലനത്തിൽ ഏർപ്പെടുന്നതായി റിപ്പോർട്ട്. അച്ചടക്കവും പോരാട്ട ശേഷിയും വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള ഈ പരിശീലനം ഷാങ്ഹായ് നഗരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. അത്ലീറ്റുകൾക്ക് ചൈനീസ് സൈന്യത്തിന്‍റെ മികവ് മനസിലാക്കുന്നതിന് പരിശീലനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 ഷാങ്ഹായ്∙ ചൈനയിൽ ഏഴ് വയസ് മുതൽ പ്രായമുള്ള അത്ലീറ്റുകൾ  സൈനിക പരിശീലനത്തിൽ ഏർപ്പെടുന്നതായി റിപ്പോർട്ട്. അച്ചടക്കവും പോരാട്ട ശേഷിയും വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള ഈ പരിശീലനം ഷാങ്ഹായ് നഗരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. അത്ലീറ്റുകൾക്ക് ചൈനീസ് സൈന്യത്തിന്‍റെ മികവ് മനസിലാക്കുന്നതിന് പരിശീലനം സഹായിക്കുമെന്ന് ഷാങ്ഹായ് സ്‌പോർട്‌സ് ബ്യൂറോ പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ചൈനീസ് ഫുട്ബോൾ ടീമുകൾക്ക് മുമ്പ് സമാനമായ പരിശീലനം നൽകിയിട്ടുണ്ട്. ഇവർക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മൂല്യങ്ങൾ മനസിലാക്കുന്നതിനും അച്ചടക്കം വളർത്തിയെടുക്കുന്നതിനും സാധിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ ആഴ്ച പരിശീലനത്തിൽ പങ്കെടുക്കുന്ന പുരുഷ ജിംനാസ്റ്റിക്സ് ടീമിന്റെ മുഖ്യ പരിശീലകനായ ഹി യൂക്സിയാവോ കായികതാരങ്ങളുടെ പ്രായപരിധി ഏഴ് മുതൽ 25 വരെയാണെന്ന് വ്യക്തമാക്കി. എത്ര വയസ് പ്രായമുണ്ടെന്നുള്ളത് പ്രസക്തമല്ല. പരിശീലനം എല്ലാവർക്കും വിലപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ADVERTISEMENT

തിങ്കളാഴ്ച ആരംഭിച്ച പരിശീലനം അടുത്ത ചൊവ്വാഴ്ച വരെ നീണ്ടുനിൽക്കും. നഗരത്തിലുടനീളമുള്ള 11 കായിക കേന്ദ്രങ്ങളിൽ നിന്നുള്ള 932 അത്‌ലീറ്റുകൾ ഇതിൽ ഉൾപ്പെടുന്നു. സ്‌പോർട്‌സ് ടീമുകളുടെ സംഘടനാപരമായ അച്ചടക്കവും ടീം വർക്കും ശക്തിപ്പെടുത്തുക. ഇതിലൂടെ ‘ഉരുക്ക് സൈന്യത്തെ’ വളർത്തിയെടുക്കുന്നതിനാണ് ഈ പരിശീലനം. അതിരാവിലെ ആരംഭിക്കുന്ന പരിശീലനത്തിൽ അച്ചടക്കത്തിനാണ് പ്രധാന്യം നൽകുന്നത്. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് സൈനിക യൂണിഫോം നൽകിയിട്ടുണ്ട്. ചൈനയുടെ യുവാക്കളിൽ 'ദേശസ്നേഹം' പകർന്ന് നൽകുന്നതിനായി ‌ ചൈന കഴിഞ്ഞ മാസം ഒരു പുതിയ വിദ്യാഭ്യാസ നിയമം അംഗീകരിച്ചതായും വാർത്തകളുണ്ട്.

English Summary:

In China, athletes as young as 7 in military training to 'create iron army'