മാരകമായ ഒരു തരം പക്ഷിപ്പനി ആദ്യമായി അന്‍റാർട്ടിക്കയിലെ പ്രധാന ഭൂപ്രദേശത്ത് സ്ഥിരീകരിച്ചതായി ശാസ്ത്രജ്ഞർ പറഞ്ഞു. തെക്കൻ മേഖലയിലെ വലിയ പെൻഗ്വിൻ കോളനികൾക്ക് അപകടസാധ്യതയുണ്ടെന്നും ഇതിന് മുൻപ് അന്‍റാർട്ടിക്കയിൽ ഇത്രയും മാരകമായ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ലെന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്. മറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാരകമായ ഒരു തരം പക്ഷിപ്പനി ആദ്യമായി അന്‍റാർട്ടിക്കയിലെ പ്രധാന ഭൂപ്രദേശത്ത്  സ്ഥിരീകരിച്ചതായി ശാസ്ത്രജ്ഞർ പറഞ്ഞു. തെക്കൻ മേഖലയിലെ വലിയ പെൻഗ്വിൻ കോളനികൾക്ക് അപകടസാധ്യതയുണ്ടെന്നും  ഇതിന് മുൻപ് അന്‍റാർട്ടിക്കയിൽ ഇത്രയും മാരകമായ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ലെന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്.

മറ്റ് ഭൂഖണ്ഡങ്ങളിൽ നിന്ന് വേർതിരിക്കുന്ന ദൂരവും പ്രകൃതിദത്ത തടസ്സങ്ങളും ഉണ്ടായിരുന്നിട്ടും ഉയർന്ന രോഗകാരിയായ ഏവിയൻ ഇൻഫ്ലുവൻസ വൈറസ് അന്‍റാർട്ടിക്കയിൽ എത്തിയെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. സ്പെയിനിലെ ഹയർ കൗൺസിൽ ഫോർ സയന്‍റിഫിക് ഇൻവെസ്റ്റിഗേഷനാണ് ( സിഎസ്ഐസി ) ഇക്കാര്യം അറിയിച്ചത്.   ശനിയാഴ്ച (ഫെബ്രുവരി 24)അന്‍റാർട്ടിക് ബേസ് പ്രൈമവേരയ്ക്ക് സമീപം അർജന്‍റീനിയൻ ശാസ്ത്രജ്ഞർ കണ്ടെത്തിയ ചത്ത സ്കുവ കടൽപ്പക്ഷികളുടെ സാംപിളുകളിൽ വൈറസിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചതായി സിഎസ്ഐസി കൂട്ടിച്ചേർത്തു.

ADVERTISEMENT

പക്ഷികൾക്ക് എച്ച്5 ഏവിയൻ ഇൻഫ്ലുവൻസ ബാധിച്ചിട്ടുണ്ടെന്നും ചത്ത പക്ഷികളിൽ ഒന്നിലെങ്കിലും അത്യധികം രോഗകാരിയായ ഏവിയൻ ഇൻഫ്ലുവൻസ വൈറസ് ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയതിന് സമീപം അന്‍റാർട്ടിക് ഭൂഖണ്ഡത്തിലെയും അടുത്തുള്ള ദ്വീപുകളിലെയും ലക്ഷക്കണക്കിന് പെൻഗ്വിനുകൾ   കോളനികളായി  ഒത്തുകൂടുന്നത് പതിവാണ്. ഇത് മാരകമായ വൈറസിനെ എളുപ്പത്തിൽ പടരാൻ സഹായിക്കും. 

English Summary:

Scientists find bird flu virus for first time in mainland Antarctica