ADVERTISEMENT

 

ജിദ്ദ∙ പക്ഷിപ്പനിയെ തുടർന്ന് അമേരിക്കയിൽ നിന്നും ഫ്രാൻസിൽ നിന്നുമുള്ള കോഴിയിറച്ചിയും മുട്ടകളും അവയുടെ ഉൽപന്നങ്ങളും ഇറക്കുമതി ചെയ്യുന്നതു സൗദി അറേബ്യ നിരോധിച്ചു. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി ചേംബർ ഓഫ് കൊമേഴ്‌സിനെ യുഎസ് സംസ്ഥാനങ്ങളായ ഡെലവെയർ, കെന്റക്കി, ഫ്രാൻസിലെ മായൻ മേഖല എന്നിവിടങ്ങളിൽ നിന്നുള്ള കോഴി ഇറച്ചിയും അവയുടെ ഉൽപന്നങ്ങളും നിരോധിച്ചതായി അറിയിച്ചു.

 

ലോക രാജ്യങ്ങളിലെ ഭക്ഷ്യ സുരക്ഷയെക്കുറിച്ചുള്ള രാജ്യാന്തര റിപ്പോർട്ടുകൾ അനുസരിച്ച് വേൾഡ് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്ത് പുറപ്പെടുവിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണിത്. അമേരിക്കയിലും ഫ്രഞ്ച് മേഖലയിലും പക്ഷിപ്പനി രോഗം  മാരകമാണ്. ഈ വർഷം ആദ്യം സൗദി അറേബ്യ ഡെന്മാർക്കിലെ സെൻട്രൽ ഡെൻമാർക്ക് മേഖലയിൽ നിന്നും റഷ്യയിലെ സ്റ്റാവ്‌റോപോൾ മേഖലയിൽ നിന്നും കോഴിയിറച്ചിയും മുട്ടകളും ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിരുന്നു. മാരകമായ ഏവിയൻ ഇൻഫ്ലുവൻസയുടെ ആവിർഭാവം കാരണമായിരുന്നു അത്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com