ന്യൂയോർതക്ക് ∙ ഐപിസി ഈസ്റ്റേൺ റീജൻ വാർഷിക കൺവൻഷൻ വളരെ വിപുലമായ പരിപാടികളോടെ ന്യൂയോർക്കിൽ നടത്തുവാൻ ക്രമീകരണങ്ങൾ ചെയ്തു വരുന്നതായി പ്രസിഡന്റ് പാസ്റ്റർ ജോസഫ് വില്യംസ് അറിയിച്ചു. ഒക്ടോബർ 11, 12, 13 എന്നീ ദിവസങ്ങളിൽ ന്യുയോർക്ക് വിസ്കാർടി സെന്ററിൽ (The Viscardi Center, 201 I. U. Willets Road, Albertson,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർതക്ക് ∙ ഐപിസി ഈസ്റ്റേൺ  റീജൻ  വാർഷിക കൺവൻഷൻ വളരെ വിപുലമായ പരിപാടികളോടെ ന്യൂയോർക്കിൽ നടത്തുവാൻ ക്രമീകരണങ്ങൾ ചെയ്തു വരുന്നതായി പ്രസിഡന്റ് പാസ്റ്റർ ജോസഫ് വില്യംസ് അറിയിച്ചു. ഒക്ടോബർ 11, 12, 13 എന്നീ ദിവസങ്ങളിൽ ന്യുയോർക്ക് വിസ്കാർടി സെന്ററിൽ (The Viscardi Center, 201 I. U. Willets Road, Albertson, NY-110507) വച്ചാണ് കൺവൻഷൻ നടക്കുന്നത്. ഒക്ടോബർ 11ന് വെള്ളിയാഴ്ച വൈകിട്ട് ആരംഭിക്കുന്ന സമ്മേളനം ഞായറാഴ്ച പകൽ നടക്കുന്ന സംയുക്ത ആരാധനയോടെ സമാപിക്കും. വെള്ളിയാഴ്ചയും ശനിയാഴ്ചയും വൈകിട്ട് ഏഴു മണിക്കും, ഞായറാഴ്ച സംയുക്ത ആരാധന രാവിലെ 9 മണിക്കും ആരംഭിക്കുന്നതാണ്. ഒക്ടോബർ 12ന് ശനിയാഴ്ച രാവിലെ പത്തു മണിക്ക് പ്രത്യേക സെമിനാർ ഉണ്ടായിരിക്കും. മാറുന്ന ലോകത്തിൽ മാറ്റം ഇല്ലാത്ത ദൈവ വചനം എന്ന വിഷയത്തെ ആധാരമാക്കി പ്രഭാഷണങ്ങൾ നടക്കും. ഉച്ച കഴിഞ്ഞ് 2.30ന് സൺഡേ സ്കൂൾ വാർഷികവും നടക്കും.

മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേകമായ മീറ്റിങ്ങുകളാണ് സംഘാടകർ ക്രമീകരിച്ചിരിക്കുന്നത്. മലയാളം മീറ്റിങ്ങുകളിൽ പാസ്റ്റർ ഷിബു തോമസ് (ഒക്കലഹോമ) പ്രധാന പ്രസാധകനായിരിക്കും. ഐബ്രോൻ ഐപിസിയുടെ സീനിയർ ശുശ്രൂഷകനായ ഇദ്ദേഹം അനുഗൃഹീതനായ ഉണർവ്വ് പ്രസംഗകനാണ്. ഇംഗ്ലീഷിൽ നടക്കുന്ന മീറ്റിങ്ങുകളിൽ പാസ്റ്റർ ഇവാൻ ഡൊമനിക്ക് വചനശുശ്രൂഷ നടത്തും. വാഷിങ്ണിലുള്ള അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനായ ഇദ്ദേഹം അനുഗ്രഹീത പ്രാസംഗീകനാണ്.

ADVERTISEMENT

ഒക്ടോബർ 11ന് വെള്ളിയാഴ്ച വൈകിട്ട് നടക്കുന്ന പ്രഥമ സമ്മേളനം റീജൻ പ്രസിഡന്റ് പാസ്റ്റർ ജോസഫ് വില്യംസ് ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച പകൽ നടക്കുന്ന സംയുക്ത ആരാധനയോട് ചേർന്ന് നടക്കുന്ന തിരുവത്താഴ ശുശ്രൂഷയിൽ പങ്കെടുക്കുവാൻ റീജനിലുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നിരവധി വിശ്വാസികളും ശുശ്രൂഷകരും എത്തിച്ചേരും. ഇന്തോ പെന്തക്കോസ്തു ദൈവ സഭയുടെ വിദേശത്തുള്ള ഏറ്റവും കൂടുതൽ സഭകൾ ഉള്ള റീജനാണ് ഐപിസി ഈസ്റ്റേൺ റീജിയൻ.

ഐപിസി ഈസ്റ്റേൺ റീജിയൻ കൺവൻഷന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി റീജിയൻ കൗൺസിലും കൺവൻഷൻ കമ്മറ്റിയും ഭരണസമിതിയും സജീവമായി പ്രവർത്തിച്ചു വരുന്നു. മലയാളം മീറ്റിങ്ങുകളിൽ റീജിയൻ മലയാളം ക്വയർ ഗാനങ്ങൾ‍ ആലപിക്കുന്നതാണ്. റീജിയൻ പിവൈപിഎയുടെ പ്രവർത്തനങ്ങൾ ഡോ. റോജൻ സാമിന്റേയും സൺഡേ സ്കൂൾ പ്രവർത്തനങ്ങൾ പാസ്റ്റർ ജയിംസ് വറുഗീസിന്റെയും സഹോദരിമാരുടെ പ്രവർത്തനങ്ങൾ സിസ്റ്റർ സോഫി വരുഗീസിന്റെയും നേതൃത്വത്തിൽ നടക്കും. 

ADVERTISEMENT

കൺവൻഷനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് അതിന്റെ ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്. പാസ്റ്റർ ജോസഫ് വില്യംസ് (പ്രസിഡന്റ്) : 845 893 5433, പാസ്റ്റർ മാത്യു ഫിലിപ്പ് (വൈസ് പ്രസിഡന്റ്) : 267 475 2222, പാസ്റ്റർ ബാബു തോമസ് (സെക്രട്ടറി) : 516 726 0151, ബ്രദർ ജോൺസൻ ജോർജ്(ജോയിന്റ് സെക്രട്ടറി): 201 280 5813, ബ്രദർ ജയൻ തോമസ് : 516 317 0946.