ഹൂസ്റ്റൺ∙ കേരള റൈറ്റേഴ്സ് ഫോറത്തിന്‍റെ മുപ്പതാം വാര്‍ഷിക സമ്മേളനം വിവിധ പരിപാടികളാല്‍ അവിസ്മരണീയമായി. ഹൂസ്റ്റണിലെ സ്റ്റാഫോര്‍ഡിലുള്ള കേരളാ കിച്ചന്‍ റസ്റ്റോറന്‍റ് ഓഡിറ്റോറിയത്തില്‍ സെപ്തംബര്‍ 29-ാം തീയതി വൈകുന്നേരം കേരള റൈറ്റേഴ്സ് ഫോറം പ്രസിഡന്‍റ് ഡോ. സണ്ണി എഴുമറ്റൂരിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൺ∙ കേരള റൈറ്റേഴ്സ് ഫോറത്തിന്‍റെ മുപ്പതാം വാര്‍ഷിക സമ്മേളനം വിവിധ പരിപാടികളാല്‍ അവിസ്മരണീയമായി. ഹൂസ്റ്റണിലെ സ്റ്റാഫോര്‍ഡിലുള്ള കേരളാ കിച്ചന്‍ റസ്റ്റോറന്‍റ് ഓഡിറ്റോറിയത്തില്‍ സെപ്തംബര്‍ 29 നു വൈകുന്നേരം കേരള റൈറ്റേഴ്സ് ഫോറം പ്രസിഡന്‍റ് ഡോ. സണ്ണി എഴുമറ്റൂരിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്നു. പ്രമുഖരായ എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുത്തു.

അമേരിക്കയിലെ പ്രത്യേകിച്ച് ഹ്യൂസ്റ്റനിലെ മലയാളി ഗ്രന്ഥകാരന്മാരുടെയും ഗ്രന്ഥകാരികളുടെയും വിവിധ രചനകള്‍ ഉള്‍ക്കൊള്ളുന്ന പുസ്തക പ്രദര്‍ശനം  പരിപാടികളുടെ ആദ്യത്തെ ഇനമായിരുന്നു. കഥ, നോവല്‍, നാടകം, നിരൂപണങ്ങള്‍, വിവര്‍ത്തനങ്ങള്‍, കവിതകള്‍, വിശകലനങ്ങള്‍, ലേഖന സമാഹാരങ്ങള്‍ എല്ലാം അടങ്ങിയ പുസ്തകങ്ങള്‍, ഹ്യൂസ്റ്റണില്‍ നിന്നിറങ്ങിയ ആദ്യകാല പ്രസിദ്ധീകരണങ്ങളുടെ സാമ്പിളുകള്‍ തുടങ്ങിയവ പ്രദര്‍ശനവേദിയിലുണ്ടായിരുന്നു.

ADVERTISEMENT

വാര്‍ഷിക സമ്മേളനത്തില്‍ ആശംസ അര്‍പ്പിച്ചും റൈറ്റേഴ്സ് ഫോറത്തിന്‍റെ മുപ്പത് വര്‍ഷത്തെ പ്രവര്‍ത്തനം അവലോകനം ചെയ്തുകൊണ്ടും ഡോ. സണ്ണി എഴുമറ്റൂര്‍, ജോണ്‍ മാത്യു, മാത്യു നെല്ലിക്കുന്ന്, മാത്യു മത്തായി, ഡോ. മാത്യു വൈരമണ്‍, ഈശോ ജേക്കബ്, ജോണ്‍ തൊമ്മന്‍, കെ.റ്റി. സ്കറിയ, സൈമണ്‍ ആകശാല, എ.സി. ജോര്‍ജ്ജ്, ബാബു കുരവയ്ക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കേരള റൈറ്റേഴ്സ് ഫോറത്തിന്‍റെ സ്ഥാപക പ്രവര്‍ത്തകരും വൈവാഹിക ജീവിതത്തിന്‍റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്നവരുമായ, മാത്യു നെല്ലിക്കുന്ന് -ഗ്രേസി നെല്ലിക്കുന്ന് ദമ്പതിമാര്‍ക്ക് കേരള റൈറ്റേഴ്സ് ഫോറം പ്രസിഡന്‍റ് ഡോ. സണ്ണി എഴുമറ്റൂരും, ജോണ്‍ മാത്യു-ബോബി മാത്യു ദമ്പതിമാര്‍ക്ക് അംഗീകാരത്തിന്‍റെ പുരസ്കാരം റൈറ്റേഴ്സ് ഫോറം സെക്രട്ടറി ഡോ. മാത്യു വൈരമണും കൈമാറി. സമീപകാലങ്ങളില്‍ കേരള റൈറ്റേഴ്സ് ഫോറത്തിനും സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും വിശിഷ്ട സേവനങ്ങള്‍ നല്‍കികൊണ്ടിരിക്കുന്ന ജോസഫ് പൊന്നോലിക്ക് കേരള റൈറ്റേഴ്സ് ഫോറം ട്രഷറര്‍ മാത്യു മത്തായിയും, എ.സി. ജോര്‍ജ്ജിന് ഊര്‍മ്മിള കുറുപ്പും വിശിഷ്ട സേവാഫലകങ്ങള്‍ കൈമാറി.

ADVERTISEMENT

തുടര്‍ന്നുള്ള ഭാഷാ സാഹിത്യ സെമിനാറിന്‍റെ മോഡറേറ്ററായി എ.സി. ജോര്‍ജ് പ്രവര്‍ത്തിച്ചു. മലയാള ഭാഷാ ഗദ്യത്തിന്‍റെ വികാസ പരിണാമങ്ങളെയും വളര്‍ച്ചയെയും അടിസ്ഥാനമാക്കി റവ. ഡോ. തോമസ് അമ്പലവേലില്‍ പ്രബന്ധമവതരിപ്പിച്ചു.  നിര്യാതനായ എസ്.കെ. പിള്ളയെ അനുസ്മരിച്ചുകൊണ്ടും അദ്ദേഹത്തോടുള്ള ആദര സൂചകമായി മൗന പ്രാര്‍ത്ഥന നടത്തി. എസ്.കെ. പിള്ളക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടും അദ്ദേഹത്തിന്‍റെ സാഹിത്യ ഭാഷാ സേവനങ്ങളെയും കൃതികളെയും അവലോകനം ചെയ്തും.

സെമിനാറിന്‍റെ വിഷയമായ മലയാള ഭാഷാ ഗദ്യത്തിന്‍റെ വളര്‍ച്ചയെ ആധാരമാക്കി എഴുത്തുകാരും സാഹിത്യ സാംസ്കാരിക പ്രവര്‍ത്തകരുമായ ഷാജി ഫാംസ്, കെ.റ്റി. സ്കറിയ, സൈമണ്‍ ആകശാല, ഊര്‍മ്മിള കുറുപ്പ്, ബി. ജോണ്‍ കുന്തറ, ബാബു കുരവക്കല്‍, ജോണ്‍ തൊമ്മന്‍, ഈശോ ജേക്കബ്, ജെയിംസ് ചാക്കോ, ജോയിസ് ജോണ്‍, മറിയാമ്മ തോമസ്, മാത്യു നെല്ലിക്കുന്ന്,് ജോണ്‍ മാത്യു, ജൂലിയാ തോമസ്, ആശാ സിംഗ്, ടോം വിരിപ്പന്‍, മേരി കുരവക്കല്‍, ജോസഫ് പൊന്നോലി, എ.സി. ജോര്‍ജ്ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.  മുന്‍ ആഭ്യന്തര മന്ത്രി പി. ടി. ചാക്കോയുടെ പുത്രി സെലിന്‍ ജോയിസ് ഗാനം ആലപിച്ചു. മാത്യു വെള്ളാമറ്റം നന്ദി രേഖപ്പെടുത്തി. ഓണസദ്യയോടെയാണ് ആഘോഷങ്ങള്‍ക്ക് പരിസമാപ്തിയായത്.