അറ്റ്ലാന്‍റ ∙ 2020 ജൂലൈ 2 മുതല്‍ 5 വരെ പെന്‍സില്‍വേനിയിലുള്ള ലാങ്കാസ്റ്റര്‍ കൗണ്ടി കണ്‍വന്‍ഷന്‍ സെന്‍ററില്‍ വച്ച് നടത്തപ്പെടുന്ന മുപ്പത്തെട്ടാമത് പി.സി.എന്‍.എ.കെ ദേശീയ ഭാരവാഹികളുടെയും, പ്രാദേശിക ഭാരവാഹികളുടെയും യോഗം സെപ്റ്റംബര്‍ 27, 28 എന്നീ തീയതിളില്‍ ഫിലഡല്‍ഫിയ ഫുള്‍ ഗോസ്പല്‍ അസംബ്ലി ചര്‍ച്ചില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അറ്റ്ലാന്‍റ ∙ 2020 ജൂലൈ 2 മുതല്‍ 5 വരെ പെന്‍സില്‍വേനിയിലുള്ള ലാങ്കാസ്റ്റര്‍ കൗണ്ടി കണ്‍വന്‍ഷന്‍ സെന്‍ററില്‍ വച്ച് നടത്തപ്പെടുന്ന മുപ്പത്തെട്ടാമത് പി.സി.എന്‍.എ.കെ ദേശീയ ഭാരവാഹികളുടെയും, പ്രാദേശിക ഭാരവാഹികളുടെയും യോഗം സെപ്റ്റംബര്‍ 27, 28 എന്നീ തീയതിളില്‍ ഫിലഡല്‍ഫിയ ഫുള്‍ ഗോസ്പല്‍ അസംബ്ലി ചര്‍ച്ചില്‍ വച്ച് നടത്തപ്പെട്ടു. 

27 ന് നടന്ന ദേശീയ ഭാരവാഹികളുടെ യോഗത്തില്‍ പാസ്റ്റര്‍ റോബി മാത്യു (കണ്‍വീനര്‍), ബ്രദര്‍ സാമുവേല്‍ യോഹന്നാന്‍ (സെക്രട്ടറി), ബ്രദര്‍ വില്‍സണ്‍ തരകന്‍ (ട്രഷറാര്‍), ബ്രദര്‍ ഫിന്നി ഫിലിപ്പ് (യൂത്ത് കോഓര്‍ഡിനേറ്റര്‍), സിസ്റ്റര്‍ സോഫി വര്‍ഗീസ് (ലേഡീസ് കോഓര്‍ഡിനേറ്റര്‍), ബ്രദര്‍ രാജന്‍ ആര്യപ്പള്ളില്‍ (മീഡിയാ കോഓര്‍ഡിനേറ്റര്‍) തുടങ്ങിയവരെ കൂടാതെ നോര്‍ത്ത് അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ദേശീയ പ്രതിനിധികളും പങ്കെടുത്തു.

ADVERTISEMENT

ശനിയാഴ്ച രാവിലെ 8 മണിക്കു നടന്ന ദേശീയ, പ്രാദേശിക പ്രതിനിധികളുടെ സംയുക്ത യോഗത്തില്‍ നാളിതുവരെയുള്ള വിവിധ ക്രമീകരണങ്ങളെക്കുറിച്ച് ഭാരവാഹികള്‍ വിശദീകരിച്ചു.

കോണ്‍ഫറന്‍സിന്‍റെ വിജയകരമായ നടത്തിപ്പിനുവേണ്ടി യോഹന്നാന്‍ ജോര്‍ജ്, ജേക്കബ് തോമസ് (താമസം), പാസ്റ്റര്‍ സാം ചെറിയാന്‍ (ഭക്ഷണം), പാസ്റ്റര്‍ ഫിന്നി വര്‍ഗീസ്, പാസ്റ്റര്‍ ബെഞ്ചമിന്‍ തോമസ് (തിരുവത്താഴം), ബ്ലെസന്‍ ബെന്നി (ലൈറ്റ് ആൻഡ് സൗണ്ട്), ജോഷിന്‍ ഡാനിയേല്‍ (മലയാളം സംഗീതം), ഡോ. വിജി തോമസ് (മെഡിക്കല്‍), പാസ്റ്റര്‍ ജോയി വര്‍ഗീസ് ( പ്രാർഥന), പാസ്റ്റര്‍ സ്റ്റീഫന്‍ ബെഞ്ചമന്‍ (റിസപ്ഷന്‍), ഡോ തോമസ് ഇഡുക്കള (റജിസ്റ്ററേഷന്‍), സാമുവേല്‍ ജോര്‍ജ് (സുരക്ഷിതത്വം), ജോണ്‍ മത്തായി , പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായി പാസ്റ്റര്‍ റോയി ചെറിയാന്‍, പാസ്റ്റര്‍ ജോര്‍ജ് മാത്യു, പാസ്റ്റര്‍ ജോമോന്‍ ജോര്‍ജ് എന്നിവരേയും തിരഞ്ഞെടുത്തു.

ADVERTISEMENT

2020 പിസിനാക്ക് കോണ്‍ഫറന്‍സിന്‍റെ വിജയത്തിനും, അനുഗ്രഹത്തിനുമായി എല്ലാ ഞായറാഴ്ചയും വൈകിട്ട് 9 മുതല്‍ 10 വരെ പ്രത്യേക പ്രാര്‍ത്ഥനയുണ്ടായിരിക്കുന്നതാണെന്ന് പ്രാര്‍ത്ഥനാ ലൈന്‍ കോഓര്‍ഡിനേറ്റര്‍ പാസ്റ്റര്‍ ജോയി വര്‍ഗീസ് അറിയിച്ചു. 605.313.5396 എന്ന ഫോണ്‍ നമ്പറിലൂടെ 458041 പൗണ്ട് എന്ന ആക്സസ് കോഡ് ഉപയോഗിച്ച് പ്രാര്‍ത്ഥനാ ലൈനില്‍ പ്രവേശിക്കാവുന്നതാണു.