ഹൂസ്റ്റണ്‍ ∙ എന്‍ഡോക്രൈനോളജിയിലും പോഷകാഹാരങ്ങളെ സംബന്ധിച്ചും ഡോക്ടറേറ്റ് നേടാനായി ഇന്ത്യയില്‍ നിന്നും ആയിരക്കണക്കിന് മൈലുകള്‍ സഞ്ചരിച്ച് 1958 ല്‍ ശ്യാമള ഗോപാലന്‍ കാലിഫോര്‍ണിയയിലെ ബെര്‍ക്ക്‌ലിയിലെത്തി. 19 വയസുള്ള ഒരു വിദ്യാർഥിനിയായിരുന്നു അന്നവർ. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് നേരത്തെ ബിരുദം

ഹൂസ്റ്റണ്‍ ∙ എന്‍ഡോക്രൈനോളജിയിലും പോഷകാഹാരങ്ങളെ സംബന്ധിച്ചും ഡോക്ടറേറ്റ് നേടാനായി ഇന്ത്യയില്‍ നിന്നും ആയിരക്കണക്കിന് മൈലുകള്‍ സഞ്ചരിച്ച് 1958 ല്‍ ശ്യാമള ഗോപാലന്‍ കാലിഫോര്‍ണിയയിലെ ബെര്‍ക്ക്‌ലിയിലെത്തി. 19 വയസുള്ള ഒരു വിദ്യാർഥിനിയായിരുന്നു അന്നവർ. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് നേരത്തെ ബിരുദം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റണ്‍ ∙ എന്‍ഡോക്രൈനോളജിയിലും പോഷകാഹാരങ്ങളെ സംബന്ധിച്ചും ഡോക്ടറേറ്റ് നേടാനായി ഇന്ത്യയില്‍ നിന്നും ആയിരക്കണക്കിന് മൈലുകള്‍ സഞ്ചരിച്ച് 1958 ല്‍ ശ്യാമള ഗോപാലന്‍ കാലിഫോര്‍ണിയയിലെ ബെര്‍ക്ക്‌ലിയിലെത്തി. 19 വയസുള്ള ഒരു വിദ്യാർഥിനിയായിരുന്നു അന്നവർ. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് നേരത്തെ ബിരുദം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റണ്‍ ∙ എന്‍ഡോക്രൈനോളജിയിലും പോഷകാഹാരങ്ങളെ സംബന്ധിച്ചും ഡോക്ടറേറ്റ് നേടാനായി ഇന്ത്യയില്‍ നിന്നും ആയിരക്കണക്കിന് മൈലുകള്‍ സഞ്ചരിച്ച് 1958 ല്‍ ശ്യാമള ഗോപാലന്‍ കാലിഫോര്‍ണിയയിലെ ബെര്‍ക്ക്‌ലിയിലെത്തി. 19 വയസുള്ള ഒരു വിദ്യാർഥിനിയായിരുന്നു അന്നവർ. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് നേരത്തെ ബിരുദം നേടിയിരുന്നുവെങ്കിലും അതവള്‍ക്കു മതിയായിരുന്നില്ല. ചെന്നൈ സ്വദേശികളായിരുന്ന അവരുടെ മാതാപിതാക്കളും അതു തന്നെ ആഗ്രഹിച്ചു. കലിഫോര്‍ണിയയിലേക്കുള്ള യാത്ര അവളെ സംബന്ധിച്ചിടത്തോളം വലിയൊരു കാര്യമായിരുന്നു. പുതിയ നാട്, പുതിയ ജീവിതം, പുതിയ സംസ്‌ക്കാരം. തന്നെയുമല്ല മാതാപിതാക്കളെയും മൂന്ന് സഹോദരങ്ങളും താമസിച്ചിരുന്ന ഇന്ത്യയില്‍ നിന്ന് ആദ്യമായാണ് ഇത്രയും ദൂരത്തേക്ക് മാറി താമസിക്കുന്നത്. അവള്‍ തനിച്ചായിരുന്നു അമേരിക്കയില്‍ ജീവിതം തുടങ്ങിയത്. 

ബേ ഏരിയയിലെ ഊര്‍ജ്ജസ്വലമായ ബ്ലാക്ക് കമ്മ്യൂണിറ്റിയില്‍ അവർ ഒരു വീട് കണ്ടെത്തി. പഠനം തുടങ്ങുമ്പോള്‍ ശ്യാമള സജീവമായ പൗരാവകാശ വാദിയായി മാറിയത് വളരെ പെട്ടെന്നാണ്. പ്രസ്ഥാനത്തിലെ കൂട്ടുകാര്‍ക്കിടയില്‍ നിന്നും അവള്‍ ആദ്യ കാമുകനെയും കണ്ടുമുട്ടി, ഡൊമെയ്ന്‍ ഹാരിസ് എന്ന ജമൈക്കന്‍ സാമ്പത്തിക ശാസ്ത്ര വിദ്യാർഥി. അവര്‍ വിവാഹിതരായി. രണ്ട് പെണ്‍മക്കളുണ്ടായി, മായയും മൂത്ത സഹോദരി കമലയും. ഈ കമലയാണ് ഇന്നലെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് നോമിനിയായി ചൊവ്വാഴ്ച പ്രഖ്യാപിക്കപ്പെട്ടത്. ഇന്ത്യന്‍ സമൂഹത്തിന് ഏറെ അഭിമാനിക്കാവുന്ന ഒരു നിമിഷം. ഇന്ത്യന്‍ വേരുകള്‍ ആവോളമുള്ള കമല ഹാരിസ് ജയിച്ചാല്‍ അതു അമേരിക്കന്‍ ചരിത്രത്തില്‍ തന്നെ വലിയൊരു സംഭവമാകും.

കമല ഹാരിസ് ജോ ബൈഡനൊപ്പം.
ADVERTISEMENT

കമലയോട് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു, എല്ലാം എന്റെ അമ്മയുടെ അനുഗ്രഹം. 'ഇന്ത്യയില്‍ നിന്ന് എത്തിയ നിമിഷം മുതല്‍, കറുത്തവര്‍ഗ്ഗക്കാരുടെ സമൂഹത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്യുകയും അവര്‍ക്കുവേണ്ടി വാദിക്കുകയും സംസാരിക്കുകയും ചെയ്തവളാണ് അമ്മ,' ഹാരിസ് തന്റെ അമ്മയെക്കുറിച്ച് 2019 ലെ ആത്മകഥയായ 'ദി ട്രൂത്ത്‌സ് വി ഹോള്‍ഡ്' എഴുതി. 'കുടുംബമില്ലാത്ത ഒരു രാജ്യത്ത്, അവരൊക്കെയും അവളുടെ കുടുംബമായിരുന്നു. ശരിക്കും അവള്‍ അവരുടേതായിരുന്നു.' കുട്ടികള്‍ ചെറുപ്പമായിരുന്നപ്പോള്‍ ഗോപാലനും ഡൊണാള്‍ഡ് ഹാരിസും വിവാഹമോചനം നേടി, പക്ഷേ, അവര്‍ പൗരാവകാശ പ്രസ്ഥാനത്തില്‍ സജീവമായി തുടരുകയും ചെയ്തു. രണ്ട് പെണ്‍കുട്ടികളെയും എങ്ങനെ നന്നായി വളര്‍ത്തണമെന്ന് അമ്മയ്ക്ക് നന്നായി അറിയാമായിരുന്നുവെന്നു കമല ഹാരിസ് എഴുതി. 

2009 ല്‍ അന്തരിച്ച അമ്മയെ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്വാധീനിച്ച വ്യക്തിത്വങ്ങളിലൊന്നായി കമല ബഹുമാനിക്കുന്നു. മറ്റുള്ളവരോടൊപ്പം രാഷ്ട്രീയത്തിലേക്ക് പോകാനും അവിടെ സജീവമാകാനും അവളെ പ്രേരിപ്പിച്ചതും അമ്മയായ ശ്യാമളയായിരുന്നു. ശ്യാമളയുടെ അമ്മയും കമലയുടെ മുത്തശ്ശിയുമായ രാജം ഗോപാലം പരസ്യമായ കമ്മ്യൂണിറ്റി സംഘാടകയായിരുന്നു. രാജത്തിന്റെ ഭര്‍ത്താവ് ഗോപാലം സമർഥനായ ഇന്ത്യന്‍ നയതന്ത്രജ്ഞനായിരുന്നു. 'രാഷ്ട്രീയ ആക്ടിവിസവും നാഗരിക നേതൃത്വവും സ്വാഭാവികമായും വരുന്ന ഒരു വീട്ടിലാണ് എന്റെ അമ്മ വളര്‍ന്നത്,' ഹാരിസ് തന്റെ പുസ്തകത്തില്‍ എഴുതി. 'എന്റെ രണ്ട് മുത്തശ്ശിമാരില്‍ നിന്നും, എന്റെ അമ്മ തീക്ഷ്ണമായ ഒരു രാഷ്ട്രീയ അവബോധം വളര്‍ത്തിയെടുത്തു. അവള്‍ ചരിത്രത്തെക്കുറിച്ച് ബോധവതിയായിരുന്നു, പോരാട്ടത്തെക്കുറിച്ച് ബോധവാനായിരുന്നു, അസമത്വത്തെക്കുറിച്ച് ബോധവതിയായിരുന്നു. അവളുടെ ആത്മാവില്‍ പതിച്ച നീതിബോധത്തോടെയാണ് അവള്‍ ജനിച്ചത്.' 

ADVERTISEMENT

ഇന്ത്യന്‍ വിഭജനത്തിനുശേഷം കിഴക്കന്‍ പാകിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ഥികളെ ഇന്നത്തെ ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയില്‍ പുനരധിവസിപ്പിക്കാന്‍ നയതന്ത്രജ്ഞനായി പ്രവര്‍ത്തിച്ചയാളാണ് ഗോപാലന്‍. മാനുഷിക പ്രശ്‌നങ്ങളില്‍ പിതാവിന് ശക്തമായ വീക്ഷണങ്ങളുണ്ടെന്നും അത് ശ്യാമളയുടെ വളര്‍ത്തലിനെ സ്വാധീനിച്ചുവെന്നും കമലയുടെ മാതൃസഹോദരനായ ബാലചന്ദ്രന്‍ പറഞ്ഞു. എന്നാല്‍ രണ്ട് സഹോദരങ്ങളും ചെറുപ്പമായിരുന്നപ്പോള്‍ അവര്‍ തമ്മില്‍ കാര്യമായ ബന്ധമുണ്ടായിരുന്നില്ല. താനും സഹോദരിയും ബാല്യത്തില്‍ കളികളില്‍ ഏര്‍പ്പെടാന്‍ ഇഷ്ടപ്പെടുന്നവരായിരുന്നുവെന്നും മുംബൈയില്‍ താമസിക്കുമ്പോഴും ഇതു തുടര്‍ന്നുവെന്നും 80 വയസുള്ള ബാലചന്ദ്രന്‍ പറഞ്ഞു. 

ശ്യാമള ബെര്‍ക്ക്‌ലിയിലേക്ക് പോകേണ്ട സമയമായപ്പോള്‍ ഗോപാലന് മക്കളിലുള്ള ആത്മവിശ്വാസം നിര്‍ണായകമായി. ഇന്ത്യയില്‍ സ്ത്രീകളുടെ പങ്കിനെക്കുറിച്ചുള്ള യാഥാസ്ഥിതിക മനോഭാവം കാരണം പഠനത്തിനായി യുഎസിലേക്ക് പോയ 19 കാരിയായ ആദ്യത്തെ ഇന്ത്യന്‍ വനിതകളില്‍ ഒരാളായിരിക്കും തന്റെ മകളെന്നു പലപ്പോഴും പിതാവ് പറഞ്ഞിരുന്നുവെന്നു ബാലചന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ലോസ് ഏഞ്ചല്‍സ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ മുത്തച്ഛനെ 'ലോകത്തിലെ പ്രിയപ്പെട്ട ആളുകളില്‍ ഒരാളായി' കമല വിശേഷിപ്പിച്ചിരുന്നു. 

ADVERTISEMENT

വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സുഹൃത്തുക്കളുമായി അദ്ദേഹം എല്ലാ ദിവസവും രാവിലെ കടല്‍ത്തീരത്ത് നടക്കുമായിരുന്നുവെന്നും അവര്‍ രാഷ്ട്രീയത്തെക്കുറിച്ചും അഴിമതിക്കെതിരായ പോരാട്ടത്തെക്കുറിച്ചും നീതിയെക്കുറിച്ചും സംസാരിക്കുമായിരുന്നുവെന്നും കമല ഹാരിസ് പറഞ്ഞു. തന്റെ മുത്തച്ഛന്‍ ഇന്ത്യയിലെ യഥാര്‍ത്ഥ സ്വാതന്ത്ര്യസമരസേനാനികളില്‍ ഒരാളാണെന്ന് കമല പറഞ്ഞു.

കമലയുടെ അമ്മായി സരള ഗോപാലന്‍ ബുധനാഴ്ച പുലര്‍ച്ചെ നാലു മണിക്ക് ചെന്നൈയില്‍ തന്റെ മരുമകള്‍ മുന്‍ ഉപരാഷ്ട്രപതി ജോ ബൈഡന്റൈ ഡെമോക്രാറ്റിക് ടിക്കറ്റില്‍ ചേരാന്‍ തിരഞ്ഞെടുത്തുവെന്ന വാര്‍ത്തയുമായാണ് ഉണര്‍ന്നത്. 'കുടുംബത്തില്‍ എല്ലാവരും വളരെ സന്തുഷ്ടരാണ്, ഞങ്ങളെല്ലാവരും,' അവര്‍ പറഞ്ഞു. ബാലചന്ദ്രന് കൃത്യമായി ആശ്ചര്യമുണ്ടായില്ല. അദ്ദേഹത്തിന് യുഎസ് രാഷ്ട്രീയം നന്നായി അറിയാം. അദ്ദേഹം യുഎസില്‍ ഉണ്ടായിരുന്ന കാലത്ത് വിസ്‌കോണ്‍സിന്‍ സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും കമ്പ്യൂട്ടര്‍ സയന്‍സിലും ഡോക്ടറേറ്റ് നേടി. കൂടാതെ ഇന്ത്യയിലെ പ്രമുഖ ഇംഗ്ലീഷ് ഭാഷാ പത്രങ്ങളിലൊന്നായ ദി ഹിന്ദുവിന്റെ സ്ഥിരം കറസ്‌പോണ്ടന്റായി പ്രവര്‍ത്തിച്ചു. 

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു സ്ത്രീയെ നാമനിര്‍ദ്ദേശം ചെയ്യാന്‍ പോവുകയാണെന്ന് ബൈഡന്‍ പറഞ്ഞപ്പോള്‍, ബാലചന്ദ്രന്‍ തീരുമാനിച്ചു, 'ഇത് കമല തന്നെയാവും. അവള്‍ക്ക് ഇക്കാര്യത്തില്‍ വളരെ സാധ്യതയുണ്ട്,' അത് അവളുടെ അനുഭവത്തെയും പശ്ചാത്തലത്തെയും അടിസ്ഥാനമാക്കിയായിരുന്നു. യുഎസില്‍ ഉടനീളം ഇപ്പോള്‍ 'വനിതാ ബരാക് ഒബാമ' എന്നാണ് കമല അറിയപ്പെടുന്നത്. അവളെക്കുറിച്ചോര്‍ത്ത് താന്‍ അഭിമാനിക്കുന്നുവെന്നു മാത്രം ബാലചന്ദ്രന്‍ പറഞ്ഞു.