ന്യൂയോർക്ക് ∙ ഫോമാ സ്ഥാപകാംഗവും ഫോമാ ദേശീയ സമിതി അംഗവുമായ സീനിയർ നേതാവ് ജോസഫ് ഔസോ കോർഡിനേറ്റർ ആയി ഫോമാ പാർപ്പിട പദ്ധതിയുടെ 2020-2022 കാലത്തെ സമിതി രൂപീകരിച്ചു.

ന്യൂയോർക്ക് ∙ ഫോമാ സ്ഥാപകാംഗവും ഫോമാ ദേശീയ സമിതി അംഗവുമായ സീനിയർ നേതാവ് ജോസഫ് ഔസോ കോർഡിനേറ്റർ ആയി ഫോമാ പാർപ്പിട പദ്ധതിയുടെ 2020-2022 കാലത്തെ സമിതി രൂപീകരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ ഫോമാ സ്ഥാപകാംഗവും ഫോമാ ദേശീയ സമിതി അംഗവുമായ സീനിയർ നേതാവ് ജോസഫ് ഔസോ കോർഡിനേറ്റർ ആയി ഫോമാ പാർപ്പിട പദ്ധതിയുടെ 2020-2022 കാലത്തെ സമിതി രൂപീകരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ ഫോമാ സ്ഥാപകാംഗവും ഫോമാ ദേശീയ സമിതി അംഗവുമായ സീനിയർ നേതാവ് ജോസഫ് ഔസോ കോർഡിനേറ്റർ ആയി ഫോമാ പാർപ്പിട പദ്ധതിയുടെ 2020-2022 കാലത്തെ സമിതി രൂപീകരിച്ചു. ചെയർമാനായി ജോസ് പുന്നൂസ്, വൈസ് ചെയർമാനായി ടോമി മ്യാൽക്കരപ്പുറത്ത്, സെക്രട്ടറിയായി ഫിലിപ്പ് മടത്തിൽ, സമിതി അംഗങ്ങളായി തോമസ് കർത്തനാൽ, പീറ്റർ കുളങ്ങര, ജോസഫ് കുരുവിള എന്നിവരടങ്ങുന്ന കമ്മറ്റിയേയും തെരെഞ്ഞെടുത്തു.  

2008 -2010 ൽ ഫോമ ട്രഷറർ, പിന്നീട്  ബൈലോ കമ്മറ്റി ചെയർമാൻ, അഡ്വൈസറി കമ്മറ്റി വൈസ് ചെയർമാൻ, വെസ്റ്റേൺ റീജിയണൽ വൈസ് പ്രസിഡന്റ്, ഹൗസിങ് പ്രൊജക്റ്റ് വൈസ് ചെയർമാൻ എന്നിങ്ങനെ നിരവധി സ്ഥാനങ്ങളിൽ പ്രവർത്തനമികവുള്ള വ്യക്തിയാണ് ജോസഫ് ഔസോ. 2018 - 2020 കാലഘട്ടത്തിൽ ഏറ്റവുമധികം വീടുകൾ ഫോമാ വില്ലേജിനായി കൊണ്ടുവന്നത് ജോസഫ് ഔസോ ആയിരുന്നു 

ADVERTISEMENT

ചെയർമാനായ ജോസ് പുന്നൂസ്, ഹൂസ്റ്റണിലെ സ്ഥിരതാമസക്കാരനും, മാഗിന്റെ സജീവ പ്രവർത്തകനുമാണ്. ജോസ് പുന്നൂസും അദ്ദേഹത്തിന്റെ ഭാര്യ ആലീസും സ്വപ്രയത്നത്താൽ സ്വായത്തമാക്കിയ പത്തനാപുരത്തുള്ള കോടികൾ വിലമതിക്കുന്ന ഒരേക്കർ സ്ഥലം ഫോമാ പാർപ്പിട പദ്ധതിക്ക് സംഭാവനയായി നൽകിയിരുന്നു. അവിടെയാണ് ഇപ്പോൾ ആദ്യത്തെ പ്രോജക്റ്റ് ആരംഭിക്കുന്നത് .

വൈസ് ചെയർമാനായി തെരെഞ്ഞെടുത്ത ടോമി മ്യാൽക്കരപ്പുറത്ത് മലയാളി അസോസിയേഷൻ ഓഫ്  സെൻട്രൽ ഫ്ലോറിഡയുടെ മുൻ പ്രസിഡന്റും ക്നാനായ കാത്തലിക് കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ മുൻ പ്രസിഡന്റുമാണ്. നിരവധി കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ്. 

ADVERTISEMENT

സെക്രട്ടറിയായി നിയോഗിക്കപ്പെട്ട ഫിലിപ്പ് മടത്തിൽ  അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനയായ കെസിഎഎൻഎയുടെ സെക്രട്ടറിയും ന്യൂയോർക്ക് മലയാളി ബോട്ട് ക്ലബിന്റെ ചെയർമാനും ആണ്. അമേരിക്കൻ കർഷക ശ്രീയുടെ ചീഫ് കോർഡിനേറ്റർ ആയും, ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ന്യൂയോർക്ക് ചാപ്റ്ററിന്റെ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു വരുന്നു.  

പാർപ്പിട പദ്ധതിയുടെ സമതിയംഗമായി തെരെഞ്ഞെടുക്കപ്പെട്ട തോമസ് കർത്താനാൽ മിഷിഗണിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനും, ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ, സിറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റി, മിഷിഗൺ മലയാളീ ലിറ്റിററി അസോസിയേഷൻ, തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സ്ഥാപകാംഗവുമാണ്. ഫോകാനയുടെയും, ഫോമയുടെയും പ്രവർത്തനങ്ങളിൽ ഗണ്യമായ പങ്കു വഹിച്ചിട്ടുണ്ട്. 

ADVERTISEMENT

ഷിക്കാഗോയിൽ മലയാളികൾക്കിടയിൽ  സാംസ്കാരിക-ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വളരെ സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് സമിതിയംഗമായി നിയോഗിക്കപ്പെട്ട പീറ്റർ കുളങ്ങര. മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ്, ഫോമ സെൻട്രൽ റീജിയൻ വൈസ് പ്രസിഡന്റ്, ദേശീയ സമിതിയംഗം എന്നിങ്ങനെ വിവിധ മേഖലകളിൽ തന്റെ പ്രവർത്തന പാടവം തെളിയിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം.

മറ്റൊരു സമിതിയംഗമായ ജോസഫ് കുരുവിള, ഫിലാഡൽഫിയയിലെ മലയാളികൾക്ക് സാജൻ എന്നപേരിൽ വളരെ സുപരിചിതനായ വ്യക്തിയാണ്. ഫിലാഡൽഫിയയിലെ മലയാളി അസോസിയേഷൻ ((MAP) ന്റെ സജീവ പ്രവർത്തകനാണ്. 2019 ൽ നിർവ്വാഹക സമിതിയംഗമായിരുന്നു അദ്ദേഹം ഇപ്പോൾ മെമ്പർഷിപ് സമിതിയുടെ ചെയർപേഴ്‌സനാണ്.

ഫോമയുടെ യശസ്സ് വാനോളമുയർത്തിയ പദ്ധതിയാണ് ഫോമാ പാർപ്പിട പദ്ധതി. പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കും, തല ചായ്ക്കാൻ ഇടമില്ലാത്ത നിർദ്ധനർക്കും പാർപ്പിടം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി നാൽപ്പത് വീടുകൾ പ്രളയത്തിന് ശേഷം നൽകിയിട്ടുണ്ട്. 2008 -2010 കാലഘട്ടത്തിലും ഫോമായുടെ നേതൃത്വത്തിൽ കേരളത്തിൽ നാല്പതോളം വീടുകൾ നിർമിച്ചു നൽകിയിരുന്നു. ഫോമയുടെ വരുംകാല പാർപ്പിട പദ്ധതികൾ ഏകോപിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും പുതിയ സമിതിക്ക് കഴിയട്ടെയെന്നു ഫോമാ പ്രസിഡന്റ്  അനിയന്‍ ജോര്‍ജ്, ജനറല്‍  സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായർ  , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവർ ആശംസിച്ചു.