അയോവ ∙ ഇന്ത്യയെ ഗ്രസിച്ചിരിക്കുന്ന കൊറോണ വൈറസിൽ ജനിതകമാറ്റം സംഭവിച്ച ഇന്ത്യൻ വൈറസുകൾ അമേരിക്കയിലെ അയോവ, ടെന്നിസ് സംസ്ഥാനങ്ങളിൽ

അയോവ ∙ ഇന്ത്യയെ ഗ്രസിച്ചിരിക്കുന്ന കൊറോണ വൈറസിൽ ജനിതകമാറ്റം സംഭവിച്ച ഇന്ത്യൻ വൈറസുകൾ അമേരിക്കയിലെ അയോവ, ടെന്നിസ് സംസ്ഥാനങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അയോവ ∙ ഇന്ത്യയെ ഗ്രസിച്ചിരിക്കുന്ന കൊറോണ വൈറസിൽ ജനിതകമാറ്റം സംഭവിച്ച ഇന്ത്യൻ വൈറസുകൾ അമേരിക്കയിലെ അയോവ, ടെന്നിസ് സംസ്ഥാനങ്ങളിൽ കണ്ടെത്തിയതായി സംസ്ഥാന ആരോഗ്യവകുപ്പ് അധികൃതർ മെയ് നാലിന് പുറത്തിറക്കിയ പ്രസ്താവനയിൽ സ്ഥിരീകരിച്ചു.

മൂന്നാമത് കൊറോണ വൈറസ് വേരിയന്റ് ആദ്യമായി ഇന്ത്യയിൽ കണ്ടെത്തിയത് തന്നെയാണ് അമേരിക്കൻ സംസ്ഥാനങ്ങളിലും കണ്ടെത്തിയിരിക്കുന്നത്. SARS COV-2 B.1.6.7 പുതിയ രണ്ടു വൈറസുകൾക്ക് നൽകിരിക്കുന്ന പേരുകൾ.

ADVERTISEMENT

ആ വൈറസിന്റെ വ്യാപനം എങ്ങനെയായിരിക്കുമെന്നതിന് ഇതുവരെ വെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അമേരിക്കൻ ഗവൺമെന്റ് ഈയിടെ സൗത്ത് ഏഷ്യൻ രാജ്യങ്ങളിലേക്ക് ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണ മുന്നറിയിപ്പ് ഇതുമായി ബന്ധമില്ലെന്നും ‍ഡിപാർട്മെന്റ് ഓഫ് പബ്ലിക് ഹെൽത്ത് അധികൃതർ വിശദീകരിച്ചു. ഇന്ത്യയിൽ അതിവേഗം വൈറസ് വ്യാപിക്കുകയാണെന്നും 20 മില്യണിലധികം പോസിറ്റിവ് കേസുകൾ സ്ഥിരീകരിക്കപ്പെട്ടതായും 220,000 പേർക്ക് മരണം സംഭവിച്ചതായും വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ അറിയിപ്പിൽ പറയുന്നു. 

സൗത്ത് ഈസ്റ്റ് അയോവയില്‍ ജെഫർസൻ കൗണ്ടിയിലെ രണ്ടു പ്രായപൂർത്തിയായവരിൽ ഈ ജനിതക മാറ്റം സംഭവിച്ച വൈറസ് കണ്ടെത്തിയിതായിട്ടാണ് ആരോഗ്യവകുപ്പ് അധികൃതർ നൽകുന്ന വിവരം‌ അയോവയിലും ടെന്നിസിയിലും വൈറസ് പരിശോധന വീണ്ടും ഊർജിതപ്പെടുത്തിയിട്ടുണ്ട്‌. വാക്സിനേഷൻ എത്രയും വേഗം സ്വീകരിക്കുന്നത് വൈറസിനെ പ്രതിരോധിക്കുവാൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കി.