സിൽവർ സ്പ്രിങ് ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിൻ്റെ കിക്ക് ഓഫ് മീറ്റിംഗിന് സെൻ്റ് തോമസ്

സിൽവർ സ്പ്രിങ് ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിൻ്റെ കിക്ക് ഓഫ് മീറ്റിംഗിന് സെൻ്റ് തോമസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിൽവർ സ്പ്രിങ് ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിൻ്റെ കിക്ക് ഓഫ് മീറ്റിംഗിന് സെൻ്റ് തോമസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിൽവർ സ്പ്രിങ് ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിൻ്റെ കിക്ക് ഓഫ് മീറ്റിംഗിന് സെൻ്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക ഏപ്രിൽ 21 ഞായറാഴ്ച വേദിയായി. ഫാമിലി/യൂത്ത് കോൺഫറൻസിന്റെ പ്രതിനിധി സംഘം  ഇടവക സന്ദർശിച്ചു. ജോൺ താമരവേലിൽ (കോൺഫറൻസ് ഫൈനാൻസ് കോർഡിനേറ്റർ), ലിസ് പോത്തൻ, രാജൻ യോഹന്നാൻ (കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവരടങ്ങുന്നതായിരുന്നു കോൺഫറൻസ് ടീം. അശ്വിൻ ജോൺ (ഇടവക സെക്രട്ടറി), സൂസൻ തോമസ് (ഇടവക ട്രസ്റ്റി), ജോർജ്ജ് പി. തോമസ് (മലങ്കര അസോസിയേഷൻ പ്രതിനിധി) എന്നിവരും വേദിയിലെത്തി.

ഫാ. മെൽവിൻ മത്തായി (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം), ഫാ. കെ. ഒ. ചാക്കോ (വികാരി) എന്നിവർ  കുർബാനയ്ക്കു നേതൃത്വം നൽകി. തുടർന്ന് നടന്ന മീറ്റിംഗിൽ വികാരി കോൺഫറൻസ് ടീമിന് ഊഷ്മളമായ സ്വീകരണം നൽകി.  കോൺഫറൻസ്  പ്രദാനം ചെയ്യുന്ന  ആത്മീയ ഉന്നമനത്തെക്കുറിച്ച് ഫാ. കെ. ഒ. ചാക്കോ സംസാരിക്കുകയും കോൺഫറൻസിൽ പങ്കെടുക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ADVERTISEMENT

 സുവനീർ, റാഫിൾ, സ്പോൺസർഷിപ്പ് എന്നിവയെക്കുറിച്ച് ലിസ് പോത്തൻ സംസാരിച്ചു, കോൺഫറൻസിൻ്റെ ഭാഗമായി നടത്തുന്ന ചെയ്യുന്ന ടാലൻ്റ് ഷോയെക്കുറിച്ചുള്ള വിവരങ്ങളും ലിസ് പോത്തൻ നൽകി. ഇടവകയെ പ്രതിനിധീകരിച്ച് ഫാ.  കെ. ഒ. ചാക്കോ സുവനീറിൽ അനുമോദനങ്ങൾ ഉൾപ്പെടുത്തുന്നതിനു സംഭാവന കൈമാറി. ജോർജ്ജ് പി. തോമസും രാജൻ യോഹന്നാനും ഗോൾഡ് ലെവൽ സ്പോൺസർമാരായി പിന്തുണ വാഗ്ദാനം ചെയ്തപ്പോൾ സാജൻ മാത്യു ഗ്രാൻഡ് സ്പോൺസർഷിപ്പോടെ പിന്തുണ അറിയിച്ചു.  തോമസ് വർഗീസ്, നിർമല തോമസ്, ബെഞ്ചമിൻ വർഗീസ്, ഫാ. കെ. ഒ. ചാക്കോ, ഫാ. മെൽവിൻ മത്തായി, ജോർജ്ജ് വി. തോമസ്, ജോയ് തോമസ്, സുരേഷ് ഈപ്പൻ, കെ. യോഹന്നാൻ, മോൺസൺ ചെറിയാൻ, മത്തായി വർഗീസ്, ബെഞ്ചമിൻ വർഗീസ്, ഐസക് ജോൺ, നിർമ്മല തോമസ്, അലിസ രാജു, ആനി സാജൻ ഇട്ടി, നിക്കി തോമസ്, റിമി സ്‌കറിയ, അശ്വിൻ ജോൺ, മറിയാമ്മ. എബ്രഹാം, തോമസ് വർഗീസ്, പ്രിൻസി ജോർജ് എന്നിവരാണ് പരസ്യങ്ങൾ നൽകിയും റാഫിൾ ടിക്കറ്റ് വാങ്ങിയും പിന്തുണ വാഗ്ദാനം ചെയ്തത്. വികാരി, ഭാരവാഹികൾ, ഇടവക അംഗങ്ങൾ എന്നിവർ നൽകിയ അകമഴിഞ്ഞ പിന്തുണക്ക് ജോൺ താമരവേലിൽ നന്ദി രേഖപ്പെടുത്തി.

 Registration link: http://tinyurl.com/FYC2024

ADVERTISEMENT

കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914.806.4595) / ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ. 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.

English Summary:

Family Youth Conference Registration at Silver Spring St. Thomas Orthodox Parish