ഹൂസ്റ്റൻ ∙ വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റൻ പ്രൊവിൻസന്റെ ഫാമിലി ഗെറ്റുഗദറും സ്റ്റുഡന്റ് / യൂത്ത് ഫോറം, വനിതാ ഫോറം എന്നിവയുടെ ഉദ്ഘാടനവും വർണ്ണാഭമായ വിവിധ പരിപാടികളുടെ അകമ്പടിയോടെ നടന്നു

ഹൂസ്റ്റൻ ∙ വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റൻ പ്രൊവിൻസന്റെ ഫാമിലി ഗെറ്റുഗദറും സ്റ്റുഡന്റ് / യൂത്ത് ഫോറം, വനിതാ ഫോറം എന്നിവയുടെ ഉദ്ഘാടനവും വർണ്ണാഭമായ വിവിധ പരിപാടികളുടെ അകമ്പടിയോടെ നടന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൻ ∙ വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റൻ പ്രൊവിൻസന്റെ ഫാമിലി ഗെറ്റുഗദറും സ്റ്റുഡന്റ് / യൂത്ത് ഫോറം, വനിതാ ഫോറം എന്നിവയുടെ ഉദ്ഘാടനവും വർണ്ണാഭമായ വിവിധ പരിപാടികളുടെ അകമ്പടിയോടെ നടന്നു. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്റെ കേരള ഹൗസ് ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്. ചെയർമാൻ റോയി മാത്യു, പ്രസിഡന്റ് ജോമോൻ ഇടയാടി, സെക്രട്ടറി മാത്യൂസ് മുണ്ടക്കൽ, ട്രഷറർ ജിൻസ് മാത്യു, വിപി അഡ്മിൻ തോമസ് മാമൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഷിനു എബ്രഹാമിന്റെ പ്രാർഥനാ ഗാനത്തോടെ ആരംഭിച്ച കാര്യപരിപാടിയിൽ, മാത്യുസ് മുണ്ടയ്ക്കൽ അംഗങ്ങളെ സ്വാഗതം ചെയ്തു. പ്രസിഡന്റ് ജോമോൻ ഇടയാടി അധ്യക്ഷത വഹിച്ച യോഗത്തിൽ, ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജ്, മിസോറി സിറ്റി മേയർ റോബിൻ ഐലക്കാട്ട് എന്നിവർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്റ്റുഡന്റ് ആൻഡ് യൂത്ത് ഫോറം ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് ജഡ്ജ് കെ.പി. ജോർജ് കടന്നുവന്നവരെ അഭിസംബോധന ചെയ്യുകയും ആധുനിക കാലഘട്ടത്തിൽ വിദ്യാർഥികളുടെയും യുവജനങ്ങളുടെയും പങ്ക് എന്ന വിഷയം ആസ്പദമാക്കി സംസാരിക്കുകയും ചെയ്തു.  

ADVERTISEMENT

വനിതാ ഫോറം ഉദ്ഘാടനം ചെയ്തുകൊണ്ട് മേയർ റോബിൻ ഐലക്കാട്ട് സമൂഹത്തിന്റെ വളർച്ചയ്ക്കും സ്ത്രീകളുടെ ഉന്നമനത്തിനും വനിതാ വേദികൾ വഹിക്കുന്ന പങ്കിനെ പറ്റി പറയുകയുണ്ടായി. സ്ത്രീകളുടെ അവകാശം ലംഘനത്തിനെതിരെ പോരാടുന്ന വേൾഡ് മലയാളി കൗൺസിൽ വുമൻസ് ഫോറം പോലുള്ള കൂട്ടായ്മയുടെ പ്രസക്തി ഇന്നത്തെ കാലഘട്ടത്തിന് അത്യന്താപേക്ഷിതമാണ് എന്ന് പറഞ്ഞു കൊണ്ട് പ്രത്യേകം പ്രശംസിക്കുകയുണ്ടായി.

പൊതുസമ്മേളനത്തിനു ശേഷം സ്റ്റുഡൻസ് ആൻഡ് യൂത്ത് ഫോറം അംഗങ്ങളുടെ വൈവിധ്യങ്ങളായ കലാപരിപാടികൾ സമ്മേളനത്തിന് മാറ്റുകൂട്ടി. ചെയർമാൻ റോയി മാത്യു, പ്രസിഡന്റ് ജോമോൻ ഇടയാടി, അമേരിക്ക റീജിയൻ വി.പി. എൽദോ പീറ്റർ, അമേരിക്ക റീജിയൻ പിആർഒ അജു വാരിക്കാട്, യൂത്ത് ആൻഡ് സ്റ്റുഡൻസ് കോഡിനേറ്റർ ഷീബ റോയ്, വുമൻസ് ഫോറം പ്രസിഡന്റ് ഷിബി റോയ്, വൈസ് ചെയർ സന്തോഷ് ഐപ്പ്, സ്റ്റുഡന്റ് ഫോറം പ്രസിഡന്റ് എയ്ഞ്ചൽ സന്തോഷ്, യൂത്ത് ഫോറം പ്രസിഡന്റ് ആൽവിൻ എബ്രഹാം, ജീവൻ സൈമൺ, മാഗ് പ്രസിഡന്റ് വിനോദ് വാസുദേവൻ, മാഗ് സെക്രട്ടറി ജോജി ജോസഫ്, ഫോക്കാനാ ബോർഡ് ഓഫ് ട്രസ്റ്റീ മെമ്പർ എബ്രഹാം ഈപ്പൻ, ഫോമാ പ്രതിനിധി ബാബു തെക്കേക്കര, പെയർ ലാൻഡ് അസോസിയേഷൻ പ്രസിഡന്റ് എബ്രഹാം തോമസ് എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു. ട്രസ്റ്റി ജീൻസ് മാത്യു കടന്നു വന്നവർക്ക് കൃതജ്ഞത രേഖപ്പെടുത്തി.