ഫിലഡൽഫിയ ∙ വേൾഡ് മലയാളി കൗൺസിൽ, ഫിലഡൽഫിയ പ്രൊവിൻസിന്‍റെ ഈ വർഷത്തെ മദേഴ്‌സ് ആൻഡ് ഫാദേഴ്‌സ് ഡേ ആഘോഷ പരിപാടികൾ ജൂൺ എട്ടിന് വൈകിട്ട് നാല് മണി മുതൽ എട്ട് മണി വരെ സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച് ഹാളിൽ വച്ച് വിവിധ കലാപരിപാടികളോടുകൂടി നടക്കുമെന്ന് കമ്മിറ്റി അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ വർഷത്തെ മദേഴ്‌സ് ആൻഡ് ഫാദേഴ്‌സ് ഡേ ആഘോഷങ്ങളുടെ ഭാഗമായി സമാഹരിക്കുന്ന തുക കേരളത്തിലെ നിർധനരായ യുവതീ യുവാക്കളുടെ സമൂഹ വിവാഹ നടത്തിപ്പിനായി പ്രയോജനപ്പെടുത്തുമെന്നു പ്രസിഡന്‍റ് നൈനാൻ മത്തായി പറഞ്ഞു. ആഘോഷ പരിപാടികളുടെ പൂർണ വിജയത്തിനും സമൂഹ വിവാഹത്തിന്‍റെ തുക സമാഹരണത്തിനുമായി നൈനാൻ മത്തായിയുടെ ഭവനത്തിൽ വച്ച് നടന്ന യോഗത്തിൽ വിവിധ സബ്‌കമ്മിറ്റികൾ രൂപീകരിച്ചു.

ADVERTISEMENT

പ്രസിഡന്‍റ് നൈനാൻ മത്തായി യോഗത്തിൽ അധ്യക്ഷത വഹിച്ചു. വുമൺ ചെയർ മറിയാമ്മ ജോർജ്, വൈസ് പ്രസിഡന്‍റ് ജോസ് ആറ്റുപുറം എന്നിവർ ആശംസകൾ അറിയിച്ചു. സെക്രട്ടറി ലൂക്കോസ് മാത്യു സ്വാഗതവും ട്രഷറർ തോമസ്കുട്ടി വർഗീസ് നന്ദിയും പറഞ്ഞു. മദേഴ്‌സ് ആൻഡ് ഫാദേഴ്‌സ് ഡേ കലാപരിപാടികളുടെ കോർഡിനേറ്ററായി വിമൻസ് ഫോറം ചെയർപേഴ്സൺ ഷൈലാ രാജനെ യോഗം തിരഞ്ഞെടുത്തു. സംഘടനയുടെ എല്ലാ അംഗങ്ങളും യോഗത്തിൽ അഭിപ്രായങ്ങൾ പങ്കുവെക്കുകയും ആഘോഷങ്ങളുടെ പൂർണ വിജയത്തിനായി അത് പ്രാബല്യത്തിൽ വരുത്തുവാനും യോഗം തീരുമാനിച്ചു. 

English Summary:

World Malayali Council Philadelphia Province's Mother's and Father's Day Celebrations on June 8.