ന്യൂജഴ്‌സി ∙ ‘സെപ്പ്’ എന്നറിയപ്പെടുന്ന വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ സ്റ്റുഡന്റ് എൻഗേജ്മെന്റ് പ്ലാറ്റ്ഫോമിന്റെ ഏറ്റവും നൂതനമായ കാൽവെയ്പാണ് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കമ്മിറ്റിയുമായി കൈ കോർത്തുകൊണ്ട് ലോകമെമ്പാടുമുള്ള 15 മുതൽ 17 വരെ പ്രായ മുള്ള മിടുക്കന്മാരെയും മിടുക്കികളെയും സ്കോളർഷിപ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂജഴ്‌സി ∙ ‘സെപ്പ്’ എന്നറിയപ്പെടുന്ന വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ സ്റ്റുഡന്റ് എൻഗേജ്മെന്റ് പ്ലാറ്റ്ഫോമിന്റെ ഏറ്റവും നൂതനമായ കാൽവെയ്പാണ് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കമ്മിറ്റിയുമായി കൈ കോർത്തുകൊണ്ട് ലോകമെമ്പാടുമുള്ള 15 മുതൽ 17 വരെ പ്രായ മുള്ള മിടുക്കന്മാരെയും മിടുക്കികളെയും സ്കോളർഷിപ്, മെന്റർഷിപ്, കരിയർ ഡെവലപ്മെന്റ് അവസരങ്ങൾ മുതലായവ സ്വന്തമാക്കുവാൻ വേദി ഒരുക്കുക എന്നുള്ളത്. ഇംഗ്ലീഷിൽ ‘റൈസ്’ അഥവാ ‘ഉയരുക’ എന്ന് അർഥം വരുന്ന പ്രോഗ്രാം സ്കീമിദ് ഫ്യൂച്ചർസ് ആൻഡ് റോഡ്‌സ് ട്രസ്റ്റ് എന്ന കമ്പനിയുടെ മിടുക്കന്മാരായ ടീൻസിനായി ഒരുക്കിയിട്ടുള്ളതാണ്. അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 14 ആണ്. ഓൺലൈൻ അപേക്ഷിക്കാനുള്ള അവസരം അമേരിക്ക റീജിയൻ വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്നു.

ADVERTISEMENT

ഇത് ഒരു ഗ്ലോബൽ ടാലെന്റ് പ്രോഗ്രാം കൂടിയാണ്. നല്ല നാളേക്കുവേണ്ടി വീക്ഷണയത്തോടെ പ്രവർത്തിക്കുന്ന അതിസമർഥ്യമുള്ളവരെയും നല്ല കഴിവുകൾ ഉള്ള യുവാക്കളെയുമാണ് തിരഞ്ഞെടുക്കുന്നതെന്ന് അമേരിക്ക റീജിയൻ പ്രസിഡന്റ് സുധിർ നമ്പ്യാർ, പിന്റോ കണ്ണമ്പള്ളി എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭിക്കുവാൻ വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ വെബ് സൈറ്റ്  WMCAMERICA.ORG/RISE സന്ദർശിക്കണമെന്ന് അഡ്മിൻ വൈസ് പ്രസിഡന്റ് എൽദോ പീറ്റർ പറഞ്ഞു. കൂടാതെ wmcamerica.sep@gmail.com എന്ന മെയിലിലും ബന്ധപ്പെടാം.

ADVERTISEMENT

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ പ്രവർത്തനങ്ങളെ ഗ്ലോബൽ പ്രസിഡന്റ് ഗോപാല പിള്ള, വൈസ് ചെയർ ഡോക്ടർ വിജയ ലക്ഷ്മി, പി. സി. മാത്യു, ജോൺ മത്തായി, ചാക്കോ കോയിക്കലേത്, ജോസഫ് ഗ്രിഗറി, തോമസ് അറമ്പൻകുടി, റോണാ തോമസ്, അമേരിക്ക റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ്, ജോൺസൻ തലച്ചെല്ലൂർ, സെസിൽ ചെറിയാൻ, ഫിലിപ്പ് മാരേട്ട്, ശാന്ത പിള്ള, മാത്യൂസ് എബ്രഹാം, സന്തോഷ് പുനലൂർ, ഷാനു രാജൻ മുതലായവർ മുക്ത കണ്ഠം പ്രശംസിച്ചു. മലയാളി മാതാപിതാക്കൾ കുട്ടികളെ ഇത്തരം പ്രോഗ്രാമുകളിൽ ചേർക്കുവാൻ പ്രചോദനം നൽകണമെന്ന് ഗ്ലോബൽ വൈസ് പ്രസിഡന്റ് പി. സി. മാത്യു അഭ്യർഥിച്ചു.