ന്യൂജഴ്സി∙ന്യൂജഴ്‌സിയിലെ പാറ്റേഴ്‌സണിൽ തിരക്കേറിയ മെയിൻ സ്ട്രീറ്റ് ‘പലസ്തീൻ വേ’ എന്ന് പാറ്റേഴ്സണ്‍ സിറ്റി കൗണ്‍സില്‍ പുനർനാമകരണം ചെയ്തു. മേയ് 15.ന് ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ 5,000-ത്തിലധികം ആളുകളാണ് ഒത്തുകൂടി ആഘോഷം പങ്കുവച്ചത്.നഗരത്തിന്റെ നാഗരിക-സാമ്പത്തിക ജീവിതത്തിനു പലസ്തീനിയൻ-അമേരിക്കക്കാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂജഴ്സി∙ന്യൂജഴ്‌സിയിലെ പാറ്റേഴ്‌സണിൽ തിരക്കേറിയ മെയിൻ സ്ട്രീറ്റ് ‘പലസ്തീൻ വേ’ എന്ന് പാറ്റേഴ്സണ്‍ സിറ്റി കൗണ്‍സില്‍ പുനർനാമകരണം ചെയ്തു. മേയ് 15.ന് ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ 5,000-ത്തിലധികം ആളുകളാണ് ഒത്തുകൂടി ആഘോഷം പങ്കുവച്ചത്.നഗരത്തിന്റെ നാഗരിക-സാമ്പത്തിക ജീവിതത്തിനു പലസ്തീനിയൻ-അമേരിക്കക്കാർ നൽകിയ സംഭാവനകളെ മാനിച്ചു പാറ്റേഴ്സൺ സിറ്റി കൗൺസിൽ ഈ തീരുമാനം ഏപ്രിലിൽ പ്രഖ്യാപിച്ചിരുന്നതായി സിറ്റി മേയര്‍ പറഞ്ഞു.

ADVERTISEMENT

അമേരിക്കയിലെ ഞങ്ങളുടെ കമ്മ്യൂണിറ്റികൾക്ക് പലസ്തീനികൾ എണ്ണമറ്റ സംഭാവനകളാണു നല്‍കുന്നതെന്ന് ആഘോഷവേളയില്‍ സിറ്റി മേയര്‍ ആന്ദ്രെ സയേഗ് പറഞ്ഞു. പലസ്തീനികൾ അഭിമാനമുള്ള അമേരിക്കക്കാരാണെന്നും അദ്ദേഹം പറഞ്ഞു. പലസ്തീനിയൻ സമൂഹത്തെയും നഗരത്തിന്റെ സാമൂഹിക ജീവിതത്തിലും ബിസിനസ്സിലും അവർ നൽകിയ സംഭാവനകളെ ആദരിക്കുന്നതിനുള്ള തീരുമാനത്തിൽ കൗൺസിൽ എത്തിയതായി മേയര്‍ പറഞ്ഞു.

ADVERTISEMENT

“ഇതു വിദേശത്തുള്ള പലസ്തീൻ പോരാട്ടങ്ങളെ എപ്പോഴും ഓർക്കാൻ ഞങ്ങളെ പ്രചോദിപ്പിക്കുന്നു. ഇതൊരു ആഘോഷമാണ്, പക്ഷേ പലസ്തീനികൾ മനുഷ്യരാണെന്നും, ഞങ്ങൾ അമേരിക്കക്കാരാണെന്നും, ഞങ്ങൾ എവിടെ നിന്നാണു വന്നതെന്നു ഞങ്ങൾ ഒരിക്കലും മറക്കില്ലെന്നും ഞങ്ങള്‍ക്കു ലഭിച്ച വിലമതിക്കാനാവാത്ത ആദരവാണിതെന്നും” നഗരത്തിലെ ആദ്യത്തെ പലസ്തീനിയൻ-അമേരിക്കൻ കൗൺസിലർ അലാ അബ്ദെലാസിസ് പറഞ്ഞു.

ADVERTISEMENT

ഞായറാഴ്ച നടന്ന ആഘോഷത്തിൽ ഡാബ്‌കെ എന്നറിയപ്പെടുന്ന പരമ്പരാഗത പലസ്തീൻ നൃത്തം ഉൾപ്പടെ, സംഗീതം, നൃത്തം മുതലായ വിവിധ കലാപരിപാടികള്‍ അരങ്ങേറി. പാസായിക് കൗണ്ടിയിലെ ഏറ്റവും വലിയ നഗരമാണു പാറ്റേഴ്‌സൺ. കൂടാതെ, ന്യൂജഴ്‌സിയിലെ മൂന്നാമത്തെ വലിയ ജനസംഖ്യയുള്ള നഗരവും. ധാരാളം അറബ് ജനതയും ഇവിടെയുണ്ട്. സൗത്ത് പാറ്റേഴ്സനെ പലസ്തീൻ സമൂഹം “ലിറ്റിൽ റമല്ല” എന്നും വിളിക്കാറുണ്ട്.

പാറ്റേഴ്സൺ സിറ്റിയിൽ 20,000 പലസ്തീൻ വംശജർ ഉണ്ടെന്ന് പലസ്തീൻ-അമേരിക്കൻ കൗൺസിൽ എക്സിക്യൂട്ടീവ് ഡയറക്ടർ റാനിയ മുസ്തഫ പറഞ്ഞു.

അഭയാർഥി ക്യാംപ് സന്ദർശിക്കുന്നതിനിടെ ഇസ്രായേൽ സേനയുടെ വെടിയേറ്റു കൊല്ലപ്പെട്ട അൽ-ജസീറയിലെ മുതിർന്ന മാധ്യമ പ്രവർത്തക ഷിറീൻ അബു അക്ലേയ്ക്ക് പലസ്തീൻ സമൂഹം ആദരാഞ്ജലി അർപ്പിച്ചു.