ന്യൂയോർക്ക്∙ ഫൊക്കാനാ തിരഞ്ഞെടുപ്പ് പ്രചരണം പണക്കൊഴുപ്പിന്റെ വേദിയാക്കി മാറ്റരുതെന്ന് ഫൊക്കാനാ പ്രസിഡന്റ് സ്ഥാനാർഥി ലീലാ മാരേട്ട്. തിരഞ്ഞെടുപ്പ് സമാഗതമായിരിക്കുമ്പോൾ എല്ലാ മലയാളികൾക്കും അഭിമാനിക്കാവുന്ന സംഘടനയായ ഫൊക്കാനയുടെ തിരഞ്ഞെടുപ്പ് പ്രവർത്തന രംഗം പണക്കൊഴുപ്പിന്റേയും ചതിയുടെയും ചാക്കിട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക്∙ ഫൊക്കാനാ തിരഞ്ഞെടുപ്പ് പ്രചരണം പണക്കൊഴുപ്പിന്റെ വേദിയാക്കി മാറ്റരുതെന്ന് ഫൊക്കാനാ പ്രസിഡന്റ് സ്ഥാനാർഥി ലീലാ മാരേട്ട്. തിരഞ്ഞെടുപ്പ് സമാഗതമായിരിക്കുമ്പോൾ  എല്ലാ മലയാളികൾക്കും അഭിമാനിക്കാവുന്ന സംഘടനയായ ഫൊക്കാനയുടെ തിരഞ്ഞെടുപ്പ് പ്രവർത്തന രംഗം പണക്കൊഴുപ്പിന്റേയും ചതിയുടെയും ചാക്കിട്ട് പിടുത്തത്തിന്റേയും വേദിയാക്കി മാറ്റി ഫൊക്കാനയുടെ അന്തസിനു തന്നെ കളങ്കം വരുത്തുന്ന പ്രവർത്തനങ്ങൾ ഉണ്ടാകരുത്. 

ADVERTISEMENT

ഇത്തരം പ്രവൃത്തികൾക്കു ഫൊക്കാനയെ സ്നേഹിക്കുന്നവർ കൂട്ടുനിൽക്കരുത്. കാരണം ഫൊക്കാന ഒരു ജനകീയ പ്രസ്ഥാനമാണ്. നിരവധി സംഘടനകൾ ചേർന്ന ഒരു സംഘടന. അതിന്റെ അടിത്തറ സ്നേഹത്തിലും സാഹോദര്യത്തിലും പടുത്തുയർത്തിയതാണ്. പണാധിപത്യം കടന്നു കൂടുന്ന ഏതൊരു സംഘടനയെയും പോലെ ഫൊക്കാനയും ഹൈജാക്ക് ചെയ്യപ്പെടും. 

ADVERTISEMENT

പഴയ തലമുറ നേതാക്കളെ അപ്പാടെ ഒഴിവാക്കി ഒരു കോർപ്പറേറ്റ് സംവിധാനം ഫൊക്കാനയിൽ കൊണ്ടുവരുന്നത് ആശ്വാസ്യമല്ല. അതു പഴയ തലമുറയിലെ നേതാക്കൾക്ക് വഴിയെ മനസിലാകുമെന്നും ലീലാ മാരേട്ട് പറഞ്ഞു. തിരഞ്ഞെടുപ്പ് രംഗത്ത് താൻ ഉറച്ചുനിൽക്കുകയാണ് . കഴിഞ്ഞ 20 വർഷമായി ഫൊക്കാനയുടെ പ്രവർത്തനങ്ങൾക്കൊപ്പം നിൽക്കുന്ന തനിക്ക് ഫൊക്കാനയുടെ അടുത്ത ഭരണ സമിതിയുടെ പ്രസിഡന്റ് ആകാൻ യോഗ്യതയുണ്ട്. തന്നെയും ടീമിനെയും ജയിപ്പിക്കുവാനുള്ള ഉത്തരവാദിത്തം ഫൊക്കാനയുടെ ഓരോ പ്രവർത്തകർക്കും ഉണ്ട്. അതു ഫൊക്കാന അംഗങ്ങൾ വിനിയോഗിക്കും എന്നുറപ്പുണ്ട്. – ലീലാ മാരേട്ട് പറഞ്ഞു.