ഡാലസ് ∙ ഭിന്നശേഷിക്കാരനായ വ്യക്തിയെ റോഡിൽ ‌വച്ച് അക്രമിച്ച കേസിൽ ഡാലസ് ഫയർ റെസ്ക്യൂ പാരാമെഡിക് മുൻ ജീവനക്കാരനെ ക്രിമിനൽ കേസിൽ ഉൾപ്പെടുത്തുന്നതിന് ഡാലസ് കൗണ്ടി ഗ്രാൻഡ് ജൂറി വിസമ്മതിച്ചു. 2019 ഓഗസ്റ്റ് രണ്ടിന് വെസ്റ്റ് ഡാലസ് ഇന്റർ സ്റ്റേറ്റ് 30 ഫ്രണ്ടേജ് റോഡിലായിരുന്നു സംഭവം. അന്ന് പാരാമെഡിക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ് ∙ ഭിന്നശേഷിക്കാരനായ വ്യക്തിയെ റോഡിൽ ‌വച്ച് അക്രമിച്ച കേസിൽ ഡാലസ് ഫയർ റെസ്ക്യൂ പാരാമെഡിക് മുൻ ജീവനക്കാരനെ ക്രിമിനൽ കേസിൽ ഉൾപ്പെടുത്തുന്നതിന് ഡാലസ് കൗണ്ടി ഗ്രാൻഡ് ജൂറി വിസമ്മതിച്ചു. 2019 ഓഗസ്റ്റ് രണ്ടിന് വെസ്റ്റ് ഡാലസ് ഇന്റർ സ്റ്റേറ്റ് 30 ഫ്രണ്ടേജ് റോഡിലായിരുന്നു സംഭവം. അന്ന് പാരാമെഡിക് ഉദ്യോഗസ്ഥനായ ബ്രാണ്ട് അലൻ കോക്സ് (46) ആണ് ഭിന്നശേഷിക്കാരനും ഭവനരഹിതനുമായ തെയ്‍ൽ വെസിനെ തൊഴിക്കുകയും ചവിട്ടുകയും തള്ളിയിടുകയും ചെയ്തത്. അക്രമത്തിൽ വെസിന് പരുക്കേൽക്കുകയും ചെയ്തിരുന്നു. 

റോഡരുകിൽ കുറ്റിക്കാട്ടിൽ തീപടരുന്നത് അറിഞ്ഞതിനെ തുടർന്നാണ് ബ്രാണ്ട് അലൻ കോക്സ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയത്. ഈ സമയത്തു അവിടെയുണ്ടായിരുന്ന നിരായുധനും, ഭിന്നശേഷിക്കാരനുമായ തെയ്‍ൽ വെസുമായി തർക്കം ഉണ്ടാവുകയും തുടർന്ന് പാരാമെഡിക്കൽ സ്റ്റാഫായ ബ്രാണ്ട് ഒമ്പതു തവണ വെസിനെ പുറംകാലിനിട്ട് തൊഴിക്കുകയും ചവിട്ടുകയും ചെയ്തുവെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്.

ADVERTISEMENT

ആക്രമത്തിൽ തെയ്‍ൽ വെസിന്റെ ഇടത്തേ കണ്ണിനും പല്ലിനും സൈനസിനും കാര്യമായ ക്ഷതം സംഭവിക്കുകയും മുഖത്തിന്റെ വലതുവശം ഭാഗീകമായി ചലനരഹിതമാകുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിൽസ നൽകിയെങ്കിലും സർക്കാർ ഉദ്യോഗസ്ഥന്റെ ജോലി തടസപ്പെടുത്താൻ ശ്രമിച്ചതിന് ഇയാളെ അറസ്റ്റ് ചെയ്യുകയും ജയിലിൽ അടയ്ക്കുകയും ചെയ്തു. 2020ൽ വീട്ടുതടങ്കിൽ ആക്കുകയും ചെയ്തു.

ഡിപ്പാർട്ട്മെന്റ് അന്വേഷണത്തിനുശേഷം ബ്രാണ്ടിനെ ഒക്ടോബറിൽ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. എന്നാൽ, ഇയാൾക്കെതിരെ ക്രിമിനൽ കേസ് ചുമത്തേണ്ടെന്ന് ഡാലസ് പൊലീസ് തീരുമാനിക്കുകയായിരുന്നു. സമീപത്തു കത്തിക്കൊണ്ടിരുന്ന തീയിൽ നിന്നും വെസിന്റെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ തന്നെ അക്രമിക്കുകയായിരുന്നു. സ്വയരക്ഷാർഥമാണ് വെസിനെ ആക്രമിച്ചതെന്നും ബ്രാണ്ട് പറഞ്ഞു. ഇതിനെതിരെ വെസിന്റെ അറ്റോർണി നൽകിയ പരാതിയിലാണ് ജൂറി ഇപ്പോൾ തീരുമാനമെടുത്തത്. ജൂറിയുടെ തീരുമാനം നിരാശാജനകമാണെന്ന് വെസിന്റെ അറ്റോർണി പറഞ്ഞു.

ADVERTISEMENT

English Summary : Dallas County grand jury declines to indict former paramedic on injury to a disabled man