ഹൂസ്റ്റൺ ∙ ആഗോളതലത്തിൽ മെഡിക്കൽ ക്യാപിറ്റൽ എന്ന ബഹുമതി ഹൂസ്റ്റനു ലഭിക്കുമോ. അടുത്ത ആഴ്ച പ്രഖ്യാപിക്കുന്ന 2022 ലെ നോബൽ പീസ് പ്രൈസിന് ടെക്സസ് ചിൽഡ്രൻസ് ഹോസ്പിറ്റൽ ആന്റ് ബെയ്‍ലൽ കോളേജ് ഓഫ് മെഡിസിൻ ഡോക്ടർമാരായ ഡോ. പീറ്റർ ഹോട്ട്സ്, ഡോ. മറിയ ഇലാന ബോട്ടസ്സി എന്നിവർ അർഹരാകുമോ എന്ന് ആകാംഷയോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൺ ∙ ആഗോളതലത്തിൽ മെഡിക്കൽ ക്യാപിറ്റൽ എന്ന ബഹുമതി ഹൂസ്റ്റനു ലഭിക്കുമോ. അടുത്ത ആഴ്ച പ്രഖ്യാപിക്കുന്ന 2022 ലെ നോബൽ പീസ് പ്രൈസിന് ടെക്സസ് ചിൽഡ്രൻസ് ഹോസ്പിറ്റൽ ആന്റ് ബെയ്‍ലൽ കോളേജ് ഓഫ് മെഡിസിൻ ഡോക്ടർമാരായ ഡോ. പീറ്റർ ഹോട്ട്സ്, ഡോ. മറിയ ഇലാന ബോട്ടസ്സി എന്നിവർ അർഹരാകുമോ എന്ന് ആകാംഷയോടെ കാത്തിരിക്കുകയാണ് ഹൂസ്റ്റൺ നിവാസികൾ. ഇവർ ഇതിനകം തന്നെ അന്തർദേശീയ ശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞു.

ഇവർ വികസിപ്പിച്ചെടുത്ത പുതിയ കോവിഡ് 19 വാക്സിന് ഇന്തോനീഷ്യയിൽ അടിയന്തിര അംഗീകാരം ലഭിച്ചു.ഇന്തോനീഷ്യ ഫാർമസ്യുട്ടിക്കൽ കമ്പനിയായ ബയോഫാർമ ഇന്തോ– വാക്സീനു വേണ്ടി പ്രോട്ടോ ടൈപ്പ് വികസിപ്പിച്ചെടുത്തത് ഈ രണ്ടു ഡോക്ടർമാരുടെ അശ്രാന്ത പരിശ്രമത്തിന്റെ പരിണിത ഫലമായിരുന്നു.

ADVERTISEMENT

ഇരുപതു മില്യൺ ഡോസ് വാക്സിൻ ഉണ്ടാകാനാണ് ബയോഫാർമ കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്. ഇസ്‌ലാമിക് നിയമങ്ങൾക്കു വിധേയമായി ഈ വാക്സീനു അംഗീകാരം ലഭിക്കുന്നതിനുള്ള അവസാന ശ്രമങ്ങളാണു രണ്ടു ഡോക്ടർമാരും ചേർന്നു നടത്തുന്നത്.

സാമൂഹ്യ നന്മക്കുവേണ്ടി സയൻസിനെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ഗവേഷണങ്ങൾക്ക് കഴിഞ്ഞ 20 വർഷമായി ഡോക്ടർമാർ നടത്തുന്ന സ്വപ്ന സാക്ഷാത്കാരത്തിന്റെ അമൂല്യനിമിഷങ്ങളാണ് തങ്ങളെ നോബൽ പ്രൈസിന് നോമിനേറ്റ് ചെയ്തതിലൂടെ ലഭിച്ചരിക്കുന്നതെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.

ADVERTISEMENT

English Summary: Two Houston doctors nominated for Nobel Peace Prize for work on COVID vaccine