ഫ്ലോറിഡ ∙ മലയാളി ഹൈന്ദവ ജനതയുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കെഎച്ച്എസ്എഫ് പോലുള്ള സംഘടനകളെ കോർത്തിണക്കി ആ സമൂഹത്തിനു പുതു ചൈതന്യം നൽകാൻ ‘മന്ത്ര’ (മലയാളീ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ്) പ്രതിജ്ഞാബദ്ധം ആണെന്ന് പ്രസിഡന്റ് ഹരി ശിവരാമൻ. കെഎച്ച്എസ്എഫ് ഓണ പരിപാടികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫ്ലോറിഡ ∙ മലയാളി ഹൈന്ദവ ജനതയുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കെഎച്ച്എസ്എഫ് പോലുള്ള സംഘടനകളെ കോർത്തിണക്കി ആ സമൂഹത്തിനു പുതു ചൈതന്യം നൽകാൻ ‘മന്ത്ര’ (മലയാളീ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ്) പ്രതിജ്ഞാബദ്ധം ആണെന്ന് പ്രസിഡന്റ് ഹരി ശിവരാമൻ. കെഎച്ച്എസ്എഫ് ഓണ പരിപാടികൾ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗത്ത് ഫ്ലോറിഡയിലെ ഹൈന്ദവ ആത്മീയ പ്രവർത്തനങ്ങളിൽ കെഎച്ച്എസ്എഫ് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരം ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ദേശീയ പ്രാദേശിക ഹൈന്ദവ സംഘടനാ പ്രവർത്തനങ്ങളിൽ നിസ്തുലമായ പങ്കു വഹിച്ചിട്ടുള്ള ആനന്ദൻ നിരവേൽ മന്ത്രയുടെ ഭാഗമായത് ഏറെ അഭിമാനം നൽകുന്നുവെന്നു ഹരി അഭിപ്രായപ്പെട്ടു. അമേരിക്കയിലെ ക്ഷേത്ര നഗരി എന്നറിയപ്പെടുന്ന ഹൂസ്റ്റണിൽ 2023 ജൂലൈയിൽ നടക്കുന്ന വിശ്വ ഹിന്ദു സമ്മേളനത്തിൽ പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യം കെഎച്ച്എസ്എഫ് കുടുംബാംഗങ്ങളെ അദ്ദേഹം ബോധ്യപ്പെടുത്തി. മന്ത്രയുടെ ശക്തമായ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കു കെഎച്ച്എസ്എഫ് കുടുംബത്തിന്റെ പിന്തുണ അനിവാര്യമാണെന്നു അദ്ദേഹം ഓർമപ്പെടുത്തി. തുടർന്ന് ഫ്ലോറിഡയിൽ ഉള്ള വിവിധ ഹൈന്ദവ നേതാക്കളെ അദ്ദേഹം സന്ദർശിച്ചു.

ADVERTISEMENT

കെഎച്ച്എസ്എഫ് പ്രസിഡന്റ് ശിവകുമാർ നായർ, സെക്രട്ടറി ബിനീഷ് വിശ്വം, ട്രഷറർ ദിപുരാജ് ദിവാകരൻ എന്നിവർ ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. ഓണ പരിപാടികൾക്ക് മിനി ശിവനും ഡോ. ജഗതി നായർ വത്സാ വേണു എന്നിവർ തിരുവാതിരക്കും ആനന്ദൻ നിരവേൽ വിഭവ സമൃദ്ധമായ സദ്യക്കും നേതൃത്വം നൽകി. മഹാബലിയായി സൂരജ് വേഷമിട്ടപ്പോൾ സുശീൽ നാലകത്തിന്റെ നേതൃത്വത്തിൽ ചെണ്ടമേളം നടന്നു.