നോർത്ത് അമേരിക്കയിലെ ഹിന്ദു സംഘടനകളുടെ കൂട്ടായ്മയായ കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ ഹിന്ദു കോൺക്ലേവ് ഇന്ന് (ജനുവരി 28) തിരുവനന്തപുരത്ത് നടക്കും...

നോർത്ത് അമേരിക്കയിലെ ഹിന്ദു സംഘടനകളുടെ കൂട്ടായ്മയായ കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ ഹിന്ദു കോൺക്ലേവ് ഇന്ന് (ജനുവരി 28) തിരുവനന്തപുരത്ത് നടക്കും...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നോർത്ത് അമേരിക്കയിലെ ഹിന്ദു സംഘടനകളുടെ കൂട്ടായ്മയായ കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ ഹിന്ദു കോൺക്ലേവ് ഇന്ന് (ജനുവരി 28) തിരുവനന്തപുരത്ത് നടക്കും...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നോർത്ത് അമേരിക്കയിലെ  ഹിന്ദു സംഘടനകളുടെ കൂട്ടായ്മയായ കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ ഹിന്ദു കോൺക്ലേവ്  ഇന്ന് (ജനുവരി 28) തിരുവനന്തപുരത്ത് നടക്കും. മസ്കറ്റ് ഹോട്ടലിൽ നടക്കുന്ന പരിപാടി ബഹു: കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. 

അമേരിക്ക കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലെ  മലയാളികളായ ഹൈന്ദവ വിശ്വാസികളുടെ  ഏറ്റവും വലിയ സംഘടനയാണ്  KHNA. ഗവർണർ ഉത്‌ഘാടനം ചെയ്യുന്ന ഹിന്ദു കോൺക്ലേവിൽ പ്രസിഡന്റ് ജി.കെ. പിള്ള അധ്യക്ഷത വഹിക്കും. സംവിധായകനും കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിക്ക് ആർഷദർശന പുരസ്ക്കാരം ചടങ്ങിൽ സമ്മാനിക്കും.അടൂര്‍ ഗോപാലകൃഷ്ന്‍,  വി മധൂസൂദനന്‍ നായര്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ബി.മാധവന്‍ നായര്‍, ഡോ. രാംദാസ് പിള്ള, രഞ്ജിത് പിള്ള എന്നിവര്‍ പങ്കെടുക്കും.

ADVERTISEMENT

വേൾഡ് ഹിന്ദു പാർലമെന്റിനു ചെയർമാൻ മാധവൻ ബി നായർ അധ്യക്ഷത വഹിക്കും. ആര്‍ രാമചന്ദ്രന്‍ നായര്‍, ഐഎഎസ്, പ്രൊഫ എം ജി ശശിഭൂഷന്‍,വിജി തമ്പി,കെ പി ശശികല,ബി എ ബിജു,  കെ മധു,എം എസ് ഭുവനചന്ദ്രന്‍,  മണ്ണടി ഹരി,രഘുചന്ദ്രന്‍ നായര്‍,   രമേഷ് കെ.വി, രഞ്ജിന്‍ രാജ്, എസ് രാജശേഖരന്‍ നായര്‍,  സന്ദീപ് വാചസ്പതി,  സന്ദീപ് വാര്യര്‍, ശ്രീജിത്ത് പണിക്കര്‍,  ബി ആര്‍ അജിത്ത്, സുബ്രഹ്മണ്യന്‍ പെരിങ്ങോട്,  സുരേഷ് കൊച്ചാട്ടില്‍, യു എസ് കൃഷ്ണകുമാര്‍,  ഉണ്ണികൃഷ്ണന്‍ ഗോപിനാഥ,വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി, റാണി മോഹന്‍ദാസ്,കലാമണ്ഡലം രാജഗോപാല്‍,   ആചാര്യ മനോജ്, ഗാമാസ്, ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.ശാന്താനന്ദ മഹര്‍ഷി സമാപന പ്രഭാഷണം നടത്തും. 

ഉച്ചക്ക് ശേഷം വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ് വിതരണം നടക്കും. കേരളത്തിൽ പ്രൊഫഷണൽ കോഴ്സിന് പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന  വിദ്യാർത്ഥികൾക്കുള്ളതാണ് സ്കോളർഷിപ്. 2006 മുതൽ ഇതുവരെ 625 വിദ്യാർത്ഥികൾക്കായി 1.65 കോടി രൂപ വിതരണം ചെയ്യുകയുണ്ടായി. ട്രസ്റ്റീ ബോർഡ് ചെയർമാൻ ഡോക്ടർ രാംദാസ് പിള്ള അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജി രാജ്‌മോഹൻ, അനിൽകുമാർ പിള്ള , വെങ്കിടേശർമ, ടി എൻ നായർ, സുരേന്ദ്രൻ നായർ എന്നിവർ പങ്കെടുക്കും

ADVERTISEMENT

സമാപന സമ്മേളനം കേന്ദ്ര മന്ത്രി ശ്രീ വി. മുരളീധരൻ ഉത്‌ഘാടനം ചെയ്യും. 'അമ്മകൈനിട്ടം' പദ്ധതിയുടെ ഉദ്ഘാടനം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി നിര്‍വഹിക്കും. സൂര്യ കൃഷ്ണമൂർത്തി, നടി അനുശ്രീ എന്നിവർ പങ്കെടുക്കുന്ന ചടങ്ങിൽ കെഎച്ച് എന്‍ എയുടെ തിരുവാഭരണം പുരസ്‌ക്കാരം (കുളത്തിനാല്‍ ഗംഗാധരന്‍ പിള്ള), ശ്രീകൃഷ്ണ സേവാ പുരസ്‌ക്കാരം(ഗുരുവായൂര്‍ കൃഷ്ണന്‍ ),ഗജപരിപാലന പുരസ്‌ക്കാരം(ആനപ്രേമികളുടെ ഇഷ്ടപാപ്പാനായി മാറിയ മാമ്പി ശരത്), ക്ഷേത്ര ചൈതന്യം പുരസ്‌ക്കാരം  (മണയത്താറ്റ് ചന്ദ്രശേഖരന്‍ നമ്പൂതിരി),ശാസ്ത്ര പ്രതിഭ പുരസ്‌ക്കാരം, (നമ്പി നാരായണന്‍), അശ്വനി ദേവ് തന്ത്രി(അതിരുദ്ര പുരസ്‌ക്കാരം) എന്നിവ കേന്ദ്രമന്ത്രി വിതരണം ചെയ്യും. 

വ്യത്യസ്‌ത രംഗങ്ങളിലെ പ്രതിഭകളായ പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട്-ക്ഷേത്ര തന്ത്രി ഡോ. എസ് മഹേഷ് ഗുരുക്കള്‍ -കളരി, കലാമണ്ഡലം സംഗിത-നങ്ങ്യാര്‍കൂത്ത്, ജിഷ്ണു പ്രതാപ്-കൂടിയാട്ടം, എരിക്കാവ് എന്‍. സുനില്‍- മൃദംഗം, യദു വിജയകൃഷ്ണന്‍ -സംസ്‌ക്യത സിനിമ, കല്ലാറ്റ് മണികണ്ഠ കുറുപ്പ്, കളമെഴുത്ത് പാട്ട്, ബി എസ് ബിജു-ചുവര്‍ചിത്രകല,  അഖില്‍ കോട്ടയം-നാദസ്വരം, മണ്ണൂര്‍ ചന്ദ്രന്‍-പൊറാട്ട് നാടകം, ഹരികുമാര്‍ താമരക്കുടി -കാക്കാരിശ്ശി നാടകം, താമരക്കുടി രാജശേഖരന്‍ -മുഖര്‍ശംഖ്  എന്നിവരെ ആദരിക്കും. മാളികപ്പുറം സിനിമയുടെ പിന്നണി പ്രവർത്തകരെയും ചടങ്ങിൽ അനുമോദിക്കുന്നുണ്ട്.