വാഷിങ്ടൻ ∙ സിറിയയിൽ യുഎസ് വ്യോമാക്രമണം നടത്തിയതായി പെന്റഗൺ അറിയിച്ചു. ഇറാന്റെ റവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള ഗ്രൂപ്പുകൾ ഉപയോഗിച്ചിരുന്ന സ്ഥലങ്ങൾ ലക്ഷ്യമിട്ട് സിറിയയിൽ ‘കൃത്യമായ വ്യോമാക്രമണം’ നടത്തി. കുറഞ്ഞത് നാല് പേരെങ്കിലും കൊല്ലപെട്ടതായി ആക്ടിവിസ്റ്റ് ഗ്രൂപ്പുകൾ പറഞ്ഞു. വ്യാഴാഴ്ച ഇറാനിയൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ സിറിയയിൽ യുഎസ് വ്യോമാക്രമണം നടത്തിയതായി പെന്റഗൺ അറിയിച്ചു. ഇറാന്റെ റവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള ഗ്രൂപ്പുകൾ ഉപയോഗിച്ചിരുന്ന സ്ഥലങ്ങൾ ലക്ഷ്യമിട്ട് സിറിയയിൽ ‘കൃത്യമായ വ്യോമാക്രമണം’ നടത്തി.

ADVERTISEMENT

കുറഞ്ഞത് നാല് പേരെങ്കിലും കൊല്ലപെട്ടതായി ആക്ടിവിസ്റ്റ് ഗ്രൂപ്പുകൾ പറഞ്ഞു. വ്യാഴാഴ്ച ഇറാനിയൻ നിർമ്മിത ഡ്രോൺ നടത്തിയ ആക്രമണത്തിൽ ഒരു യുഎസ് കരാറുകാരൻ കൊല്ലപ്പെടുകയും വടക്കുകിഴക്കൻ സിറിയയിൽ അഞ്ച് അമേരിക്കൻ സൈനികർക്കും മറ്റൊരു കരാറുകാരനും പരുക്കേൽക്കുകയും ചെയ്തതിനു പിന്നാലെയാണ് അമേരിക്കൻ ആക്രമണം.

ADVERTISEMENT

ആവശ്യമെങ്കിൽ അമേരിക്കൻ സേന കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്നു അമേരിക്കൻ സൈന്യത്തിന്റെ സെൻട്രൽ കമാൻഡിന്റെ തലവനായ യുഎസ് ആർമി ജനറൽ മൈക്കൽ എറിക് കുറില്ല മുന്നറിയിപ്പു നൽകി. ‘ഇന്നത്തെ ഇറാൻ അഞ്ചു വർഷം മുമ്പുള്ളതിനേക്കാൾ കൂടുതൽ സൈനിക ശേഷിയുള്ളതാണ്. ബാലിസ്റ്റിക് മിസൈലുകളുടെയും ബോംബ് വാഹക ഡ്രോണുകളുടെയും ഇറാന്റെ ആയുധശേഖരത്തിലുണ്ടെന്നു’ വ്യാഴാഴ്ച യുഎസ് ഹൗസ് ആംഡ് സർവീസസ് കമ്മിറ്റിയെ അഭിസംബോധന ചെയ്തുകൊണ്ട് കുറില്ല മുന്നറിയിപ്പ് നൽകി

ADVERTISEMENT

റെവല്യൂഷണറി ഗാർഡുമായി ബന്ധപ്പെട്ട ഗ്രൂപ്പുകൾ ഇന്നത്തെ ആക്രമണത്തിനും സിറിയയിലെ സഖ്യസേനയ്‌ക്കെതിരായ സമീപകാല ആക്രമണങ്ങൾക്കുള്ള മറുപടിയായാണ് വ്യോമാക്രമണം നടത്തിയത്. ഡ്രോൺ ഇറാനിയൻ വംശജരുടേതാണെന്നു അമേരിക്കൻ ഇന്റലിജൻസ് കമ്മ്യൂണിറ്റി കണ്ടെത്തിയുട്ടുണ്ടെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, അവകാശവാദത്തെ പിന്തുണയ്ക്കുന്ന മറ്റു തെളിവുകളൊന്നും നൽകിയിട്ടില്ല. തങ്ങളുടെ മുഖ്യ പ്രാദേശിക ശത്രുവായ യുഎസിനെയും ഇസ്രയേലിനെയും നേരിടാൻ ഇറാൻ ആശ്രയിക്കുന്നത് മിഡ് ഈസ്റ്റിലൂടെയുള്ള പ്രോക്സി സേനകളുടെ ഒരു ശൃംഖലയെയാണ്.