ലൊസാഞ്ചലസ് ∙ കൊലപാതകശ്രമത്തിന് 33 വർഷം ജയിലിൽ കഴിഞ്ഞ കലിഫോർണിയയിലുള്ള ഡാനിയൽ സൽദാനിയെ (55) നിരപരാധിയായി പ്രഖ്യാപിക്കുകയും മോചിപ്പിക്കുകയും ചെയ്തതായി ലൊസാഞ്ചലസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി വ്യാഴാഴ്ച അറിയിച്ചു. 1990-ൽ ലൊസാഞ്ചലസിനു കിഴക്കുള്ള ബാൾഡ്‌വിൻ പാർക്കിൽ ഹൈസ്‌കൂൾ ഫുട്‌ബോൾ മത്സരം കഴിഞ്ഞു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലൊസാഞ്ചലസ് ∙ കൊലപാതകശ്രമത്തിന് 33 വർഷം ജയിലിൽ കഴിഞ്ഞ കലിഫോർണിയയിലുള്ള ഡാനിയൽ സൽദാനിയെ (55) നിരപരാധിയായി പ്രഖ്യാപിക്കുകയും മോചിപ്പിക്കുകയും ചെയ്തതായി ലൊസാഞ്ചലസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി വ്യാഴാഴ്ച അറിയിച്ചു.

Read also: ടെക്സസിൽ ഭർത്താവിനെ യുവതി ചുറ്റികകൊണ്ട് അടിച്ചുകൊന്നു

1990-ൽ ലൊസാഞ്ചലസിനു കിഴക്കുള്ള ബാൾഡ്‌വിൻ പാർക്കിൽ ഹൈസ്‌കൂൾ ഫുട്‌ബോൾ മത്സരം കഴിഞ്ഞു പോകുകയായിരുന്ന ആറു കൗമാരക്കാർ അടങ്ങിയ കാറിന് നേരെ വെടിയുതിർത്തതിനാണ് ഇയാളെ ശിക്ഷിച്ചത്. രണ്ടു വിദ്യാർഥികൾക്ക് പരുക്കേറ്റെങ്കിലും ഇവർ രക്ഷപ്പെട്ടു. 

ADVERTISEMENT

വെടിവയ്പ്പ് നടക്കുമ്പോൾ സമയത്ത് സൽദാനയ്ക്ക് 22 വയസ്സായിരുന്നു പ്രായം. മുഴുവൻ സമയവും നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു. ആറ് കൊലപാതക ശ്രമങ്ങളിലും ഒരു വാഹനത്തിന് നേരെ വെടിയുതിർത്ത കേസിലും സൽദാനയെ 45 വർഷം ജീവപര്യന്തം തടവിനാണ് അന്ന് കോടതി ശിക്ഷിച്ചത്.

ജില്ലാ അറ്റോർണി ജോർജ് ഗാസ്‌കോണിനൊപ്പം വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ സൽദാന തന്റെ കുറ്റവിമുക്തനാക്കിയ വിവരം അറിയിച്ചു. മോചിപ്പിക്കപ്പെട്ടതിൽ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ഇത് ഒരു പോരാട്ടമാണ്. നിരപരാധിയാണെന്ന് അറിഞ്ഞുകൊണ്ട് എല്ലാ ദിവസവും ഉണരും. ഇവിടെ എന്നെ ഒരു സെല്ലിൽ പൂട്ടിയിട്ടിരിക്കുന്നു. സഹായത്തിനായി കരയുകയായിരുന്നു’– സൽദാന പറഞ്ഞു. ഇങ്ങനെ ഒരു ദിവസം വന്നതിൽ ഞാൻ വളരെ സന്തോഷവാനാണെന്നും സൽദാനി കൂട്ടിച്ചേർത്തു.

ADVERTISEMENT

2017ലെ പരോൾ ഹിയറിംഗിനിടെ സൽദാന ഒരു തരത്തിലും വെടിവയ്പ്പിൽ പങ്കെടുത്തിട്ടില്ലെന്നും സംഭവസമയത്ത് അദ്ദേഹം ഉണ്ടായിരുന്നില്ലെന്നും മറ്റൊരു കുറ്റവാളി അധികാരികളോട് പറഞ്ഞതിനെ തുടർന്നു ഗാസ്‌കോണിന്റെ ഓഫീസ് അന്വേഷണം നടത്തി. ഡിഎയുടെ ഓഫീസ് കേസ് വീണ്ടും തുറന്ന് നിരപരാധിയാണെന്ന് പ്രഖ്യാപിക്കുന്നതിന് മുമ്പ് സൽദാനയ്ക്ക് ആറു വർഷം കൂടി ജയിലിൽ കിടക്കേണ്ടി വന്നു, ഗാസ്‌കോൺ പറഞ്ഞു. കേസിന്റെ മറ്റു വിശദാംശങ്ങൾ ജില്ലാ അറ്റോർണി വെളിപ്പെടുത്തിയില്ലെങ്കിലും അദ്ദേഹം സൽദാനയോടും കുടുംബത്തോടും മാപ്പ് പറഞ്ഞു.

‘നിങ്ങൾ ജയിലിൽ അനുഭവിച്ച ദശാബ്ദങ്ങൾ ഇത് നിങ്ങളെ തിരികെ കൊണ്ടുവരില്ലെന്ന് എനിക്കറിയാം. എന്നാൽ നിങ്ങളുടെ പുതിയ ജീവിതം ആരംഭിക്കുമ്പോൾ ഞങ്ങളുടെ ക്ഷമാപണം നിങ്ങൾക്ക് ചെറിയ ആശ്വാസം നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ചെയ്യാത്ത കുറ്റത്തിന് ആളുകളെ തടവിലാകുകയെന്നത് വലിയൊരു  ദുരന്തമാണെന്നും’ ഗാസ്‌കോൺ കൂട്ടിച്ചേർത്തു.

ADVERTISEMENT

English Summary : California man declared innocent and freed after 33 years in prison