ന്യൂയോർക്ക്∙ ന്യൂയോർക്ക് മലയാളികൾക്ക് വേണ്ടി കലാവേദി സംഘടിപ്പിക്കുന്ന സംഗീത സായാഹ്നം ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഫ്ലോറൽ പാർക്കിലെ 257 സ്ട്രീറ്റിലുള്ള ഇർവിൻ ആൾട്ടമാൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കോളേജ് വിദ്യാർഥിയും നവനീത് ഉണ്ണികൃഷ്ണൻ, അപർണ്ണ ഷിബു, സാറാ പീറ്റർ, സ്നേഹാ വിനോയ്, നന്ദിത തുടങ്ങിയവർ ഗാനാലാപനം നടത്തും. പതിവിൽ നിന്നും വ്യത്യസ്തമായി പൂർണമായും ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പരിപാടി അവതരിപ്പിക്കുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിജു ജേക്കബ് (കീ ബോർഡ്), ജോർജ് ദേവസി (വയലിൻ), ക്ലെമൻറ്  (ഗിറ്റാർ), വിനോയ് ജോൺ (ബാസ്സ് ഗിറ്റാർ), സന്തോഷ് മാടമ്പത്ത് (ഫ്ലൂട്ട്),  ജോൺ വി.സി. (ഡ്രംസ്), നോയൽ മണലേൽ  (സാക്കസോഫോൺ), ലാൽജി (തബല) എന്നിവർ ലൈവ് ഓർക്കസ്ട്ര ടീമിൽ അണിനിരിക്കും. 

ADVERTISEMENT

സംഗീത സായാഹ്നത്തിൽ നിന്നും ലഭിക്കുന്ന തുക കാരുണ്യപ്രവർത്തനത്തിന് വിനയോഗിക്കുമെന്ന് സംഘാടകർ അറിയിച്ചു. സ്റ്റേജിൽ ആങ്കറിങ് ഉണ്ടാവില്ല. പകരം എൽഇഡി സ്‌ക്രീനിലാണ് പരിപാടിയുടെ വിവരങ്ങൾ അവതരിപ്പിക്കുക. സമയക്രമീകരണത്തിന് പുതിയ തീരുമാനം സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു. ആദ്യം വരുന്നവർക്ക് ആദ്യം സീറ്റുകൾ എന്ന ക്രമത്തിലായിരിക്കും പ്രവേശനം. 

ടിക്കറ്റ് ഹാജാരാക്കുന്നവർക്ക്  അഞ്ഞൂറ് ഡോളർ വില മതിപ്പുള്ള പ്രത്യേക സമ്മാനം ലഭിക്കാനുള്ള സാധ്യതയുണ്ട്.  ടിക്കറ്റ് ഹാജരാക്കാത്തവർക്കും, ടിക്കറ്റെടുത്തിട്ടും പരിപാടിയിൽ പങ്കെടുക്കാത്തവർക്കും സമ്മാനത്തിന് അർഹതയുണ്ടാകില്ല. കോവിഡ്  കാലത്ത്  സൂമിലൂടെ കലാവേദി അവതരിപ്പിച്ച "സാന്ത്വന സംഗീതം" എന്ന പരിപാടി ശ്രദ്ധേയമായിരുന്നു. അമേരിക്കയിൽ ജനിച്ചുവളർന്ന സംഗീത വാസനയുള്ള കുട്ടികളുടെ കഴിവിനെ  കലാവേദി പ്രോത്സഹിപ്പിക്കുന്നുണ്ടെന്നും കലാവേദിയുടെ ചെയർമാൻ സിബി ഡേവിഡ്,  ഭാരവാഹികളായ  സജി മാത്യു (പ്രസിഡൻറ്), മാമ്മൻ എബ്രഹാം (വൈസ് പ്രസിഡൻറ്) ഷാജി ജേക്കബ് (സെക്രട്ടറി), ലാലു മാത്യു (ജോയിൻറ് സെക്രട്ടറി), മാത്യു മാമ്മൻ  (ട്രഷറർ), ബിജു എന്നിവർ അറിയിച്ചു. 

English Summary: Kalavedi Ganasandhya will held on  Floral Park tommorow

ADVERTISEMENT

ADVERTISEMENT