ന്യൂയോർക്ക് ∙ ലോക കേരള സഭാ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ന്യൂയോർക്കിൽ എത്തിച്ചേർന്നു. മുഖ്യമന്ത്രിയോടൊപ്പം ഭാര്യ കമല, നിയമസഭാ സ്പീക്കർ എം. ഷംസീർ, അദ്ദേഹത്തിന്റെ കുടുംബം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ ലോക കേരള സഭാ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ന്യൂയോർക്കിൽ എത്തിച്ചേർന്നു. മുഖ്യമന്ത്രിയോടൊപ്പം ഭാര്യ കമല, നിയമസഭാ സ്പീക്കർ എം. ഷംസീർ, അദ്ദേഹത്തിന്റെ കുടുംബം, ധനകാര്യമന്ത്രി കെ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എം.പി, ജോബ് മൈക്കിൾ എംഎൽഎ എന്നിവരും ഉണ്ട്.

Read also: കാട്ടുതീയിൽ നിന്നുള്ള പുക; ജനങ്ങൾ ഇന്നും വീട്ടിൽ തുടരണമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ

നോർക്ക വൈസ് ചെയർമാൻ ശ്രീരാമകൃഷ്ണനും സംഘവും നേരത്തേ എത്തിച്ചേർന്നിരുന്നു. ജൂൺ 9, 10, 11 തീയതികളിൽ ന്യൂയോർക്കിലെ മാര്യേറ്റ് മാർക്വിസ് ഹോട്ടലിലാണ് സമ്മേളനം നടക്കുന്നത്. ശനിയാഴ്ച രാവിലെ 10 മണിക്ക് സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 

ADVERTISEMENT

പ്രധാന ദിവസമായ ശനിയാഴ്ച വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടക്കും. അമേരിക്കൻ മേഖലയിലെ ലോക കേരള സഭയുടെയും നോർക്കയുടെയും പ്രവർത്തനങ്ങൾ എന്ന വിഷയത്തിൽ നോർക്ക വൈസ് ചെയർമാൻ ശ്രീരാമകൃഷ്ണൻ, നവകേരളം എങ്ങോട്ട്- അമേരിക്കൻ മലയാളികളുടെ പങ്കും സഹകരണവും എന്ന വിഷയത്തിൽ ജോൺ ബ്രിട്ടാസ് എം.പി, മലയാള ഭാഷയും സംസ്കാരവും– പുതുതലമുറ അമേരിക്കൻ മലയാളികളും സാംസ്കാരിക പ്രചരണ സാധ്യതകളും എന്ന വിഷയത്തിൽ ചീഫ് െസക്രട്ടറി വി. പി. ജോയി, മലയാളികളുടെ അമേരിക്കൻ കുടിയേറ്റവും ഭാവിയും വെല്ലുവിളികളും എന്ന വിഷയത്തിൽ ഡോ. കെ. വാസുകി എന്നിവർ വിഷയാവതരണം നടത്തും.

ചർച്ചകൾക്കു ശേഷം മുഖ്യമന്ത്രി മറുപടി പ്രസംഗം നടത്തും. ഞായറാഴ്ച വൈകുന്നേരം ടൈംസ് സ്ക്വയറിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കും. 

ADVERTISEMENT

English Summary: Chief minister Pinarayi Vijayan and team reaches Newyork to attend Loka Kerala Sabha