ADVERTISEMENT

ന്യൂയോർക്ക് ∙ കാനഡയിലെ കാട്ടുതീയിൽ നിന്നുള്ള പുക എത്തുന്നതിനാൽ ന്യൂയോർക്ക് നഗരത്തിലെയും ട്രൈ-സ്റ്റേറ്റിലെയും ജനങ്ങൾ ഇന്നും വീടിനുള്ളിൽ തന്നെ തുടരാന്‍ ആരോഗ്യ ഉദ്യോഗസ്ഥർ നിർദേശം നല്‍കി.  ഔട്ട്ഡോർ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യണമെന്നും മുന്നറിയിപ്പ് നൽകി.

Read also: രഹസ്യ രേഖകളുടെ അന്വേഷണത്തിൽ ട്രംപിനെതിരെ കുറ്റം ചുമത്തി; ക്രിമിനൽ കുറ്റം നേരിടുന്ന ആദ്യ മുൻ പ്രസിഡന്റായി ട്രംപ്


കാനഡയിലെ കാട്ടുതീയിൽ നിന്നുള്ള പുക ന്യൂയോർക്ക് സിറ്റിയിലും ട്രൈ-സ്റ്റേറ്റ് ഏരിയയിലും എത്തുന്നത് മൂന്നാം ദിവസവും തുടരുകയാണ്. ദശലക്ഷക്കണക്കിന് ആളുകളുടെ ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുകയും സ്കൈലൈനുകൾ മായ്‌ക്കുകയും ആകാശത്തെ ഓറഞ്ച് നിറമാക്കുകയും ചെയ്യുന്ന മൂടൽമഞ്ഞും ഉണ്ട്. ന്യൂയോർക്ക് സംസ്ഥാനം ഒരു ദശലക്ഷം N95 മാസ്കുകൾ നിർമിക്കുമെന്ന് ന്യൂയോർക്ക് ഗവർണർ കാത്തി ഹോചുൽ പറഞ്ഞു.

smoke-in-new-york-2

കാട്ടുതീ വടക്കുകിഴക്കൻ യുഎസിലേക്ക് പുകയെ തള്ളിവിടുന്നു. വെള്ളിയാഴ്ച വായുവിന്റെ ഗുണനിലവാരം ഗണ്യമായി മെച്ചപ്പെടും എന്നാണ് കരുതുന്നത്. വെള്ളിയാഴ്ച  മഴ പ്രതീക്ഷിക്കുന്നു. ഇത് അന്തരീക്ഷത്തിന്റെ ഗുണനിലവാരം വർധിപ്പിക്കാൻ സഹായിക്കുമെന്ന് പരിസ്ഥിതി നിരീക്ഷകൻ ലോറൻ കേസി അറിയിച്ചു. 

English Summary: Residents are advised to limit outdoor activity as smog from Canada wildfires blankets New York

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com