ഫിലഡൽഫിയ∙ അമേരിക്കൻ അതിഭദ്രാസനത്തിലെ ദേവാലയമായ സെന്‍റ് പീറ്റേഴ്സ് കത്തീഡ്രലിൽ ഇടവകയുടെ കാവൽപിതാവായ പത്രോസ് ശ്ലീഹായുടെ പെരുന്നാളും സൺഡേസ്കൂൾ കുട്ടികളുടെ അവധിക്കാലെ ബൈബിൾ സ്കൂളും (വിബിഎസ്) നാളെ ആരംഭിക്കും. നാളെ മുതൽ അടുത്ത മാസം രണ്ടാം തീയതി വരെയാണ് പെരുന്നാളും വിബിഎസും ആചരിക്കുന്നത്. കഴിഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലഡൽഫിയ∙  അമേരിക്കൻ അതിഭദ്രാസനത്തിലെ ദേവാലയമായ സെന്‍റ് പീറ്റേഴ്സ് കത്തീഡ്രലിൽ ഇടവകയുടെ കാവൽപിതാവായ പത്രോസ് ശ്ലീഹായുടെ പെരുന്നാളും സൺഡേസ്കൂൾ കുട്ടികളുടെ അവധിക്കാലെ ബൈബിൾ സ്കൂളും (വിബിഎസ്) നാളെ ആരംഭിക്കും. നാളെ മുതൽ അടുത്ത മാസം രണ്ടാം തീയതി വരെയാണ് പെരുന്നാള്‍. നാളെയും മറ്റന്നാളുമായി വിബിഎസും ക്രമീകരിച്ചിരിട്ടുണ്ട്.

Read also: ന്യൂയോർക്കിൽ ഇനി ദീപാവലി പൊതു അവധി...

ADVERTISEMENT

കഴിഞ്ഞ ഞായറാഴ്ച്ചയാണ് തിരുനാളിന് കൊടിയേറിയത്. അടുത്ത മാസം ഒന്നിന് വൈകുന്നേരം ആറിന് ദേവാലയത്തിൽ ശുശ്രൂഷകളും ഫാ. ഡോ. ഏ. പി. ജോർജ് നയിക്കുന്ന വചന പ്രഘോഷണവും ഉണ്ടായിരിക്കും. തുടർന്ന്  റാസ, ചെണ്ടമേളം, ക്രിസ്തീയ സംഗീത ഗാനാലാപനം, വെടിക്കെട്ടും സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. ജൂലൈ രണ്ടിന് രാവിലെ 8.30ന് ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് അമേരിക്കൻ ക്നാനായ ഭദ്രാസന മെത്രാപോലീത്ത ഡോ. ആയൂബ് മാർ സിൽവാനിയോസ് മുഖ്യകാർമ്മികത്വത്തിൽ ഫാ. ഡോ. ഏ. പി. ജോർജ്,  ഫാ. അരുൺ ഗീവറുഗീസ് എന്നിവരുടെ സഹകരണത്തിലുമായി വി. മൂന്നിന്മേൽ കുർബാനയും നടക്കും. അതിനു ശേഷം ഹൈസ്കൂൾ, കോളജ് തലത്തിൽ ഈ വർഷം വിജയം കരസ്ഥമാക്കിയവരെ ആദരിക്കും. അന്നേദിവസം കൊടിയറിക്കത്തോടെ പെരുന്നാളിന് സമാപനം കുറിക്കും. 

നാളെയും മറ്റന്നാളുമായി ക്രമീകരിച്ചിരിക്കുന്നു വിബിഎസിൽ കത്തീഡ്രൽ സൺഡേ സ്കൂളിലെ അധ്യാപകരും യൂത്ത് ലീഗിന്റെ പ്രവർത്തകരും ചേർന്ന് ക്ലാസുകൾ നടത്തും.ഈ വർഷത്തെ വിബിഎസ് തീം ‘കണക്റ്റട് ഇൻ ക്രൈസ്റ്റ്’ എന്നാണ്. നാല് വയസു മുതൽ  10–ാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വ്യാഴാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 3.30 വരെയും വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെയുമാണ് വിബിഎസ് ക്രമീകരിച്ചിരിക്കുന്നത്.  

ADVERTISEMENT

കൂടുതൽ വിവരങ്ങൾക്ക് :

റവ. ഫാ. കെ. പി. എൽദോസ്– 551 275 8001, സിജു ജോൺ(സെക്രട്ടറി) – 267 496 2080, വർഗീസ് പട്ടമാടി(ട്രസ്റ്റി)– 302 229 5529.

ADVERTISEMENT

stpeterscathenderalphilly@gmail.com

English Summary: St. Peter's Cathedral Memorial Feast and VBS