പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക്‌ സ്‌ഥാനാർത്ഥിയും യുഎസ് പ്രസിഡന്‍റുമായ ജോ ബൈഡനും മുൻ പ്രസിഡന്‍റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിനും 54 % വീതം നിഷേധ വോട്ടുകൾ ഉണ്ടെന്ന് പുതിയ സർവേ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിസ്‌കോൻസെൻ∙ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക്‌ സ്‌ഥാനാർത്ഥിയും യുഎസ് പ്രസിഡന്‍റുമായ ജോ ബൈഡനും മുൻ പ്രസിഡന്‍റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിനും 54 % വീതം നിഷേധ വോട്ടുകൾ ഉണ്ടെന്ന് പുതിയ സർവേ. ജോർജിയ, മിഷിഗൻ, ഫിലഡൽഫിയ, വിസ്‌കോൻസെൻ എന്നീ നാലു സംസ്ഥാനങ്ങളിലെ 1100 റജിസ്റ്റേർഡ് വോട്ടർമാർക്കിടയിൽ ഏപ്രിൽ 11നും 16നും ഇടയിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് ഈ ഫലം പുറത്തു വന്നത്.

ഈ നാലു സംസ്ഥാനങ്ങളിലെയും വോട്ടർമാർ  ബൈഡന്‍റെ പ്രകടനത്തിൽ അതൃപ്തി രേഖപ്പെടുത്തി. സർവേയിൽ കണ്ടെത്തിയ ഒരു സവിശേഷത ട്രംപ് തന്‍റെ 2020 ലെ ശതമാന പോയിന്‍റുകൾ നിലനിർത്തുമ്പോൾ ബൈഡനു അതിനു കഴിയുന്നില്ല എന്നതാണ്. 3 പോയിന്‍റുകൾക്കു ബൈഡൻ പെർഫോമൻസ് റേറ്റിങ് മെച്ചപ്പെടുത്തുമ്പോൾ 10 പോയിന്‍റുകൾ നഷ്ടപ്പെടുത്തുന്നു. സാമ്പത്തികാവസ്ഥയിലും കുടിയേറ്റത്തിലും ട്രംപിനാണ്‌ വിശ്വാസ്യത കൂടുതൽ. എന്നാൽ മിഷിഗൻ, പെൻസിൽവേനിയ, വിസ്കോൺസിന് എന്നീ സംസ്ഥാനങ്ങളിൽ ഗർഭ ഛിദ്ര വിഷയത്തിൽ വോട്ടർമാർ ബൈഡനെ കൂടുതൽ വിശ്വസിക്കുന്നു. ഈകാര്യത്തിൽ ജോർജിയയിൽ ട്രംപിനാണ്‌ കൂടുതൽ പേരുടെ പിന്തുണ.

ADVERTISEMENT

റോബർട്ട് എഫ് കെന്നഡി ജൂനിയർ മത്സരരംഗത്തെണ്ടങ്കിൽ ആർ എഫ് കെ യ്ക്ക് 10 % പിന്തുണ ലഭിക്കുമെന്ന് സർവേ പറഞ്ഞു. ഫോക്സ് ന്യൂസ് പോൾ നടത്തിയത് ബീക്കൺ റിസേർച് ഡിയും ഷാ ആൻഡ് കമ്പനി ആറും ചേർന്നാണ്. സാധാരണ പോലെ 3 % ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കാമെന്ന് സർവേ നടത്തിയവർ  പറഞ്ഞു. എന്നാൽ കെന്നഡി കുടുംബത്തിലെ 15  പേരുടെ പിന്തുണ ബൈഡൻ നേടിയ വാർത്തയും പുറത്തു വന്നു. ബൈഡൻ എന്‍റെ ഹീറോ ആണ് എന്ന പ്രഖ്യാപനവുമായി ആർ എഫ് കെയുടെ മകളും ആർ എഫ് കെ ജൂണിയറിന്‍റെ  പെങ്ങളുമായ കെറി കെന്നഡി രംഗത്തു വന്നു. ബൈഡനെയും കമല ഹാരിസിനെയും വീണ്ടും തിരഞ്ഞെടുക്കുന്നതിന് ഞങ്ങളുടെ പൂർണ പിന്തുണ ഉണ്ടെന്നു അവർ പറഞ്ഞു. 

English Summary:

Biden and Trump remain deadlocked in Wisconsin | 54 percent negative vote