ഹൂസ്റ്റണ്‍ ∙ അഭിപ്രായ സര്‍വേകളില്‍ ജോ ബൈഡനേക്കാള്‍ മുന്‍തൂക്കമുണ്ട് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്. രണ്ടു മുതല്‍ നാലു വരെ പോയിന്റുകളുടെ മുന്‍തൂക്കമാണ് പല സര്‍വേകളും ട്രംപിന് നല്‍കുന്നത്. അമേരിക്ക സാക്ഷ്യം വഹിക്കുന്ന ഏറ്റവും ആവേശകരമായ മത്സരത്തിനാകും ഈ നവംബര്‍ സാക്ഷ്യം വഹിക്കുന്നതെന്നാണ്

ഹൂസ്റ്റണ്‍ ∙ അഭിപ്രായ സര്‍വേകളില്‍ ജോ ബൈഡനേക്കാള്‍ മുന്‍തൂക്കമുണ്ട് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്. രണ്ടു മുതല്‍ നാലു വരെ പോയിന്റുകളുടെ മുന്‍തൂക്കമാണ് പല സര്‍വേകളും ട്രംപിന് നല്‍കുന്നത്. അമേരിക്ക സാക്ഷ്യം വഹിക്കുന്ന ഏറ്റവും ആവേശകരമായ മത്സരത്തിനാകും ഈ നവംബര്‍ സാക്ഷ്യം വഹിക്കുന്നതെന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റണ്‍ ∙ അഭിപ്രായ സര്‍വേകളില്‍ ജോ ബൈഡനേക്കാള്‍ മുന്‍തൂക്കമുണ്ട് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്. രണ്ടു മുതല്‍ നാലു വരെ പോയിന്റുകളുടെ മുന്‍തൂക്കമാണ് പല സര്‍വേകളും ട്രംപിന് നല്‍കുന്നത്. അമേരിക്ക സാക്ഷ്യം വഹിക്കുന്ന ഏറ്റവും ആവേശകരമായ മത്സരത്തിനാകും ഈ നവംബര്‍ സാക്ഷ്യം വഹിക്കുന്നതെന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റണ്‍ ∙ അമേരിക്കൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് സർവേകളിൽ മുൻതൂക്കമുണ്ടെന്ന് സൂചന. രണ്ടു മുതൽ നാലു വരെ പോയിന്‍റുകളുടെ മുൻതൂക്കമാണ് പല സർവേകളും ട്രംപിന് നൽകുന്നത്. ഈ നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പ് ഏറ്റവും ആവേശകരമായ ഒന്നായിരിക്കുമെന്ന് സൂചനകൾ നൽകുന്നു. പ്രസിഡന്‍റ് ജോ ബൈഡന്‍റെ പ്രായമാണ് റിപ്പബ്ലിക്കൻമാർ പ്രധാനമായും ആയുധമാക്കുന്നത്. പൊതുവേദികളിൽ ബൈഡന്‍റെ പ്രവർത്തനങ്ങളിൽ പലപ്പോഴും എന്തു ചെയ്യണമെന്നും എന്തു പറയണമെന്നും വ്യക്തതയില്ലാത്ത പ്രസിഡന്‍റിനെയാണ് കാണുന്നതെന്ന് അവർ ആരോപിക്കുന്നു. 

ADVERTISEMENT

എന്നാൽ സർവേകളിൽ തെറ്റുണ്ടെന്ന് പ്രഖ്യാപിച്ച് ഒരാൾ രംഗത്തെത്തിയിട്ടുണ്ട്. മറ്റാരുമല്ല, യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്‍റെ 'നോസ്ട്രഡാമസ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന അലൻ ലിച്ച്മാൻ ആണ് ബൈഡന് അനുകൂലമായ പ്രവചനം നടത്തിയിരിക്കുന്നത്. കാര്യമായ പിഴവുകൾ സംഭവിച്ചില്ലെങ്കില്‍ നവംബറില്‍ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ വൈറ്റ് ഹൗസിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്നാണ് അലൻ ലിച്ച്മാൻ പ്രവചിക്കുന്നത്.യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ലിച്ച്മാന്‍റെ പ്രവചനങ്ങള്‍ തുടര്‍ച്ചയായി ശരിയാകുന്നതാണ് അദ്ദേഹത്തിന് യുഎസ് തിരഞ്ഞെടുപ്പിലെ നോസ്ട്രഡാമസ് എന്ന പേര് സമ്മാനിച്ചത്. 

ട്രംപിനെക്കാൾ 1.5 ശതമാനം പിന്നിലാണ് ജോ ബൈഡൻ എന്നാണ് ദേശീയ വോട്ടെടുപ്പുകളെ ഉദ്ധരിച്ചുകൊണ്ടുള്ള പോള്‍ പ്രചാരണങ്ങള്‍ സൂചിപ്പിക്കുന്നു. ''ഞാന്‍ ഇതുവരെ അന്തിമ പ്രവചനം നടത്തിയിട്ടില്ല, പക്ഷേ വൈറ്റ് ഹൗസിന്‍റെ 13 താക്കോലുകള്‍ക്കുള്ള ഒരു മാതൃക എന്‍റെ പക്കലുണ്ട്. അത് 1984 മുതല്‍ ശരിയായി വരുന്നതുമാണ്. അതായത് തുടര്‍ച്ചയായി 10 തിരഞ്ഞെടുപ്പുകള്‍. ആകെയുള്ള 13 കീകളില്‍ ആറോ അതിലധികമോ എതിരായാല്‍ നിലവിലുള്ള പ്രസിഡന്‍റ് പരാജയപ്പെടും. അല്ലാത്തപക്ഷം അദ്ദേഹത്തിന് തന്നെയാകും അന്തിമ വിജയമെന്നും ലിച്ച്മാന്‍ പറയുന്നു. കാര്യങ്ങള്‍ ബൈഡന് അനുകൂലമാണെന്നാണ് ലിച്ച്മാന്‍ വിലയിരുത്തുന്നത്. തോല്‍ക്കണമെങ്കില്‍ അദ്ദേഹം തന്നെ കിണഞ്ഞു പരിശ്രമിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ഒരു ടേം കൂടി അനായാസം ബൈഡന്‍ വൈറ്റ് ഹൗസില്‍ എത്തുമെന്നാണ് ലിച്ചമാന്‍റെ പക്ഷം. 

ADVERTISEMENT

∙ എന്താണ് 'വൈറ്റ് ഹൗസിലേക്കുള്ള '13 കീ' രീതി?

'വൈറ്റ് ഹൗസിലേക്കുള്ള 13 താക്കോലുകള്‍' എന്ന രീതി, യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്‍റെ ഫലം പ്രവചിക്കാന്‍ നിലവിലുള്ള പാര്‍ട്ടിയുടെ ശക്തിയും പ്രകടനവും വിലയിരുത്തുന്നു. 13 കീകള്‍ ചുവടെ: 
∙ പാര്‍ട്ടി മാന്‍ഡേറ്റ്: ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം, മുന്‍ ഇടക്കാല തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് നിലവിലെ പാര്‍ട്ടിക്ക് യുഎസ് ജനപ്രതിനിധി സഭയില്‍ കൂടുതല്‍ സീറ്റുകള്‍ ഉണ്ട്.
∙ നോമിനേഷന്‍ മത്സരം: നിലവിലെ പാര്‍ട്ടി നാമനിര്‍ദ്ദേശത്തിന് കാര്യമായ വെല്ലുവിളി നേരിടുന്നില്ല.
∙ ഭരണ അനുകൂല വികാരം: സിറ്റിങ് പ്രസിഡന്‍റ് നിലവില്‍ ഭരണ വിരുദ്ധ വികാരം നേരിടുന്നില്ല.
∙ മൂന്നാം കക്ഷി ഘടകം: തിരഞ്ഞെടുപ്പില്‍ കാര്യമായ സ്വാധീനമോ പിന്തുണയോ നേടുന്ന മൂന്നാം കക്ഷി അല്ലെങ്കില്‍ സ്വതന്ത്ര പ്രചാരണമില്ല.
∙ ഹ്രസ്വകാല സാമ്പത്തിക സ്ഥിരത: തിരഞ്ഞെടുപ്പിന് മുമ്പുള്ള കാലയളവില്‍ സമ്പദ്വ്യവസ്ഥ മാന്ദ്യം അനുഭവിക്കുന്നില്ല.
∙ ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ച: യഥാര്‍ഥ പ്രതിശീര്‍ഷ സാമ്പത്തിക വളര്‍ച്ച മുമ്പത്തെ രണ്ട് പ്രസിഡന്‍ഷ്യല്‍ ടേമുകളിലെ ശരാശരി വളര്‍ച്ചാ നിരക്കുമായി പൊരുത്തപ്പെടുന്നു അല്ലെങ്കില്‍ കവിയുന്നു.
∙ നയവ്യതിയാനം: നിലവിലുള്ള ഭരണകൂടം അതിന്‍റെ ഭരണകാലത്ത് ദേശീയ നയത്തില്‍ കാര്യമായ മാറ്റങ്ങള്‍ നടപ്പിലാക്കുന്നു.
∙ സാമൂഹിക സ്ഥിരത: നിലവിലുള്ള ഭരണത്തിന്‍റെ കാലയളവിലുടനീളം നീണ്ടുനില്‍ക്കുന്ന സാമൂഹിക അശാന്തിയോ പ്രക്ഷോഭമോ ഇല്ല.
∙ അഴിമതി രഹിതം: ഭരണം  അഴിമതികളില്‍ നിന്ന് മുക്തമായിരിക്കുക.
∙ വിദേശ/സൈനിക അപകടങ്ങള്‍: നിലവിലെ ഭരണകാലത്ത് വിദേശ അല്ലെങ്കില്‍ സൈനിക കാര്യങ്ങളില്‍ കാര്യമായ പരാജയങ്ങളൊന്നുമില്ല.
∙ വിദേശ/സൈനിക വിജയങ്ങള്‍: നിലവിലെ ഭരണകൂടം വിദേശ അല്ലെങ്കില്‍ സൈനിക കാര്യങ്ങളില്‍ കാര്യമായ വിജയങ്ങള്‍ കൈവരിക്കുന്നു.
∙ നിലവിലുള്ള ചാം: നിലവിലെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിക്ക് കരിസ്മയുണ്ട്. 
∙ ചലഞ്ചര്‍ അപ്പീല്‍: എതിര്‍ പാര്‍ട്ടിയില്‍ നിന്നുള്ള സ്ഥാനാര്‍ഥിക്ക് കരിസ്മയോ ദേശീയ ഹീറോ പദവിയോ ഇല്ലെങ്കില്‍ ഈ കീ പാലിക്കപ്പെടും. 

English Summary:

Allan Lichtman: ‘Nostradamus’ of US Presidential Elections Shares his Forecast for 2024