ഭാരം കുറയ്ക്കാന്‍ ചൂടു വെള്ളത്തില്‍ കുളിക്കണമെന്നോ ? ഞെട്ടേണ്ട സംഗതി സത്യമാണ്. ഭാരം കുറയ്ക്കാന്‍ എന്തൊക്കെ കഷ്ടപ്പാടുകള്‍ ഉണ്ടോ അതെല്ലാം ചെയ്യാന്‍ തയാറാണ് ഇന്ന് മിക്കവരും. വെറുതെ ഒരൊറ്റ ദിവസം കൊണ്ടൊന്നും ഭാരം കുറയ്ക്കാന്‍ സാധിക്കില്ലെന്ന് നമുക്കറിയാം. അതിനു കഠിനമായി പ്രവര്‍ത്തിക്കണം. ആഹാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭാരം കുറയ്ക്കാന്‍ ചൂടു വെള്ളത്തില്‍ കുളിക്കണമെന്നോ ? ഞെട്ടേണ്ട സംഗതി സത്യമാണ്. ഭാരം കുറയ്ക്കാന്‍ എന്തൊക്കെ കഷ്ടപ്പാടുകള്‍ ഉണ്ടോ അതെല്ലാം ചെയ്യാന്‍ തയാറാണ് ഇന്ന് മിക്കവരും. വെറുതെ ഒരൊറ്റ ദിവസം കൊണ്ടൊന്നും ഭാരം കുറയ്ക്കാന്‍ സാധിക്കില്ലെന്ന് നമുക്കറിയാം. അതിനു കഠിനമായി പ്രവര്‍ത്തിക്കണം. ആഹാരം നിയന്ത്രിക്കണം, ജിമ്മില്‍ വര്‍ക്ക്‌ ഔട്ട്‌ ചെയ്യണം. അതുമല്ലെങ്കില്‍ വീട്ടില്‍ എങ്കിലും വ്യായാമം ചെയ്യണം. എന്നാല്‍ ചൂട് വെള്ളത്തിലെ കുളി കൊണ്ട് ഭാരം കുറയ്ക്കാന്‍ സാധിക്കുമോ ? പറ്റുമെന്ന് തന്നെയാണ് വിദഗ്ധര്‍ പറയുന്നത്.

ലണ്ടന്‍ സര്‍വകലാശായില്‍ നടത്തിയൊരു പഠനത്തിലാണ് ഈ കണ്ടെത്തല്‍. നല്ലൊരു ഹോട്ട് വാട്ടര്‍ ഷവര്‍ കൊണ്ട് 30 മിനിറ്റ് നേരം വ്യായാമം ചെയ്യുന്നതിലൂടെയോ, ജോഗിങ് നടത്തുന്നത് കൊണ്ടോ  പുറന്തള്ളുന്നത്ര കാലറി നഷ്ടമാകുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

ADVERTISEMENT

ഡോക്ടര്‍ ഫാള്‍ക്കനറുടെ നേതൃത്വത്തില്‍  14 പുരുഷന്മാരില്‍ നടത്തിയ വിവിധ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍. ഇവരെ രണ്ടു തരം പരീക്ഷണങ്ങളിലൂടെയാണ് ഈ സമയം നിരീക്ഷിച്ചത്. ഒന്ന് ഒരു മണിക്കൂര്‍ നേരം ഇവരെ ട്രെഡ്മില്ലിലോ സൈക്കിള്‍ സവാരിയിലോ ഏര്‍പ്പെടുത്തി. ശേഷം ഇവരെ ഒരു മണികൂര്‍ ഹോട്ട് വാട്ടര്‍ ടബ്ബില്‍ കിടത്തി. ശരീരത്തിന്റെ ഊഷ്മാവ് കൂട്ടുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.  130 കാലറി വരെയാണ് ഇതുവഴി പുറന്തള്ളിയത്. അതായതു മുപ്പതുമിനിറ്റ് നേരം നടക്കുന്നതു വഴി പുറന്തള്ളുന്നത്ര കാലറി. 

ചൂടുവെള്ളം ഫാറ്റ് പുറംതള്ളാന്‍ ശരീരത്തെ സഹായിക്കും എന്നതാണ് ഇതിനു പിന്നിലെ പൊരുള്‍. മാത്രമല്ല ചൂടുവെള്ളത്തിലെ കുളി ശരീരത്തിനും നല്ലതാണ്. മസ്സില്‍ റിലാക്സ് ചെയ്യാനും പേശികള്‍ക്ക് ഉന്മേഷം നൽകാനുമെല്ലാം ഇത് സഹായിക്കും. എങ്കിലും ശരിയായ ഡയറ്റ്, വ്യായാമം എന്നിവയ്ക്കൊപ്പം മാത്രം ചെയ്‌താല്‍ മാത്രമാണ് ഈ ഹോട്ട് വാട്ടര്‍ ബാത്ത് ഫലം ചെയ്യുള്ളൂ എന്ന് കൂടി ഓര്‍ക്കുക.