പ്രിയങ്ക അഗര്‍വാള്‍ എന്ന 27 കാരി സുന്ദരിയെ കണ്ടാല്‍ ആരുമൊന്നു ചോദിക്കും, സിനിമയില്‍ ഒരു കൈനോക്കിക്കൂടേ എന്ന്. നാഷനല്‍ ബില്ല്യാര്‍ഡ്സ് താരവും സ്നൂക്കര്‍ പ്ലേയറുമായിരുന്ന പ്രിയങ്കയ്ക്ക് പക്ഷേ ഒരു ഫ്ലാഷ്ബാക്ക് ഉണ്ടായിരുന്നു. 70 കിലോ ഭാരവുമായി തടിച്ചി എന്ന വിളി കേട്ടിരുന്ന കാലം. സോഷ്യല്‍ മീഡിയയില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രിയങ്ക അഗര്‍വാള്‍ എന്ന  27 കാരി സുന്ദരിയെ കണ്ടാല്‍ ആരുമൊന്നു ചോദിക്കും, സിനിമയില്‍ ഒരു കൈനോക്കിക്കൂടേ എന്ന്. നാഷനല്‍ ബില്ല്യാര്‍ഡ്സ് താരവും സ്നൂക്കര്‍ പ്ലേയറുമായിരുന്ന പ്രിയങ്കയ്ക്ക് പക്ഷേ ഒരു ഫ്ലാഷ്ബാക്ക് ഉണ്ടായിരുന്നു. 70  കിലോ ഭാരവുമായി തടിച്ചി എന്ന വിളി കേട്ടിരുന്ന കാലം. സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്ന പ്രിയങ്ക എപ്പോഴും തന്റെ ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്യുമായിരുന്നു. പക്ഷേ സദാഎഡിറ്റിങ് നടത്തിയാണ് പ്രിയങ്ക ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്തിരുന്നത്. 

വണ്ണം കാരണം ഉണ്ടായ ഈ ബുദ്ധിമുട്ടുകള്‍ മൂലമാണ് പ്രിയങ്ക വണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചത്. ഇതായിരുന്നു അവളുടെ ജീവിതത്തിലെ  വഴിത്തിരിവ്. അഞ്ചു മാസം കൊണ്ട് പതിനഞ്ചുകിലോ കുറച്ചു  ഫിറ്റായി  മാറിയിരിക്കുകയാണ് ഇപ്പോള്‍ പ്രിയങ്ക. 

ADVERTISEMENT

ഇതായിരുന്നു പ്രിയങ്കയുടെ മെനു. 

പ്രാതല്‍ - ഉപ്പുമാവ്, പൊഹ, പീനട്ട് ബട്ടര്‍ സാൻവിച്ച്, ബ്രൗണ്‍ ബ്രെഡ്‌. 

ADVERTISEMENT

ഉച്ചയ്ക്ക് - രണ്ട് ചപ്പാത്തി, പച്ചക്കറികള്‍ വേവിച്ചത്, പപ്പടം, ഹോള്‍വീറ്റ്‌ പിസ്സ. 

അത്താഴം - സോയ ടിക്ക, പനീര്‍ കബാബ്, ഒരു ചപ്പാത്തി, രാജ്മ കറി.

ADVERTISEMENT

ദിവസവും മുപ്പതുമിനിറ്റ് വര്‍ക്ക്‌ ഔട്ട്‌ ചെയ്യാനും ആറുകിലോമീറ്റര്‍ നടക്കാനും പ്രിയങ്ക മറക്കാറില്ല. ഇഷ്ടമുള്ള ആഹാരം ചീറ്റ് ഡേയില്‍ കഴിക്കാറുണ്ടെന്നു പ്രിയങ്ക പറയുന്നു. എങ്കിലും മറ്റുദിവസങ്ങളില്‍ ഒരിക്കലും ഡയറ്റില്‍ നിന്നു മാറാറില്ല. രാവിലെ നേരത്തെ ഉണരാനും രാത്രി നേരത്തെ ഉറങ്ങാനും ശീലിച്ചതിനൊപ്പം ഉച്ചയുറക്കം പോലും താന്‍ മറന്നെന്നു പ്രിയങ്ക പറയുന്നു.