ഒരുപാട് ആരാധകരുണ്ടായിരുന്ന ഹിന്ദി സീരിയലായിരുന്നു 'ബഡേ അച്ഛേ ലഗ്തേ ഹേ'. അതിലെ അല്‍പം പൊണ്ണത്തടിയുള്ള നായകനെ ഓര്‍മയില്ലേ? രാം കപൂര്‍ എന്ന നടനെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. അദ്ദേഹത്തിന്റെ തടിച്ച ശരീരപ്രകൃതിക്കു പോലും ആരാധകര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ രാം കപൂര്‍ ആളാകെ മാറി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരുപാട് ആരാധകരുണ്ടായിരുന്ന ഹിന്ദി സീരിയലായിരുന്നു 'ബഡേ അച്ഛേ ലഗ്തേ ഹേ'. അതിലെ അല്‍പം പൊണ്ണത്തടിയുള്ള നായകനെ ഓര്‍മയില്ലേ? രാം കപൂര്‍ എന്ന നടനെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. അദ്ദേഹത്തിന്റെ തടിച്ച ശരീരപ്രകൃതിക്കു പോലും ആരാധകര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ രാം കപൂര്‍ ആളാകെ മാറി. സമൂഹമാധ്യമ അക്കൗണ്ടുകളില്‍ തന്റെ പുത്തന്‍ ലുക്ക് പങ്കുവച്ചിരിക്കുകയാണ് താരമിപ്പോള്‍. 

45 കാരനായ താരം വണ്ണം കുറച്ച് സ്ലിം ആന്‍ഡ്‌ ഹാന്‍ഡ്‌സം ആയി. 30 കിലോയാണ് രാം കപൂര്‍ കുറച്ചത്. സാധാരണ ഡയറ്റ് പ്ലാനുകളല്ല, അല്‍പം കഠിനമായ വഴി തന്നെയാണ് അതിനായി അദ്ദേഹം സ്വീകരിച്ചത്. 

ADVERTISEMENT

Intermittent Fasting ആണ് രാം ഭാരം കുറയ്ക്കാന്‍ ആശ്രയിച്ചത്. ആഹാരം കഴിക്കുന്ന ഇടവേളയുടെ ദൈര്‍ഘ്യം കൂട്ടുകയാണ് ഇതില്‍ ചെയ്യുന്നത്. 16 മണിക്കൂര്‍ വരെ ഈ സമയം രാം ആഹാരം കഴിക്കില്ലായിരുന്നു. കാലറി ഇന്‍ടേക്ക് സൂക്ഷ്മമായി പരിശോധിച്ചാണ് രാം ഓരോ ദിവസവും കഴിച്ചു കൂട്ടിയതും. 'എന്ത് കഴിക്കണം' എന്നതിനേക്കാള്‍ 'എപ്പോള്‍ കഴിക്കണം ' എന്നാണ് ഈ പ്ലാനില്‍ പറയുന്നത്. 16/8 intermittent fasting ആണ് രാം ചെയ്തത്. 

രാമിന്റെ ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ ഇതിനോടകം ഹിറ്റാണ്. ഇതിനു രാമിന്റെ ഭാര്യയും നടിയുമായ ഗൗതമി കപൂര്‍ വരെ കമന്റ്‌ ചെയ്തിട്ടുണ്ട്. നിരവധി ടെലിവിഷന്‍ ഷോകളിലും സിനിമകളിലും രാം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 

ADVERTISEMENT

സ്വന്തം ശരീരത്തിന് എന്താണു വേണ്ടതെന്ന് ഓരോരുത്തര്‍ക്കും തിരിച്ചറിയാന്‍ സാധിക്കണമെന്നു രാം പറയുന്നു. ഇതിനു ശേഷം വേണം ഡയറ്റ് ആരംഭിക്കാന്‍. രാവിലെ ഉണര്‍ന്നാല്‍ വര്‍ക്ക്‌ ഔട്ട്‌ ചെയ്യുന്നതും ഈ പ്ലാനിന്റെ ഭാഗമാണ്. 16/8 intermittent fasting അല്‍പ്പം പ്രയാസം നിറഞ്ഞത്‌ തന്നെയാണെന്ന് താരം പറയുന്നു. പക്ഷേ ഒരിക്കല്‍ ആവശ്യം തിരിച്ചറിഞ്ഞാല്‍ പിന്നെ അറിയാതെ അതിനെ സ്നേഹിച്ചു തുടങ്ങുമെന്നു രാം ഉറപ്പിച്ചു പറയുന്നു.