ശരീരഭാരം ആരോഗ്യകരമായി കുറയ്ക്കുന്നതിന് ഒരു 80–20 റൂൾ ഉണ്ട്. അതായത്, ഭാരം കുറയ്ക്കുന്നതിൽ വർക്കൗട്ടിന് 20 ശതമാനമാണ് പങ്ക്. ബാക്കി 80 ശതമാനവും ഒരാൾ കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചിരിക്കും. ഫിറ്റ്നസിൽ ശ്രദ്ധിക്കുന്നതോടൊപ്പം ഭക്ഷണത്തിലും മാറ്റം വരുത്തിയാൽ ഫലം അദ്ഭുതകരമായിരിക്കും. ഭാരം കുറയ്ക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശരീരഭാരം ആരോഗ്യകരമായി കുറയ്ക്കുന്നതിന് ഒരു 80–20 റൂൾ ഉണ്ട്. അതായത്, ഭാരം കുറയ്ക്കുന്നതിൽ വർക്കൗട്ടിന് 20 ശതമാനമാണ് പങ്ക്. ബാക്കി 80 ശതമാനവും ഒരാൾ കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചിരിക്കും. ഫിറ്റ്നസിൽ ശ്രദ്ധിക്കുന്നതോടൊപ്പം ഭക്ഷണത്തിലും മാറ്റം വരുത്തിയാൽ ഫലം അദ്ഭുതകരമായിരിക്കും. ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെപ്പറ്റി അറിയാം. 

1. പച്ച ഇലക്കറികൾ

ADVERTISEMENT

ഇലക്കറികളിൽ ജീവകങ്ങളും ധാതുക്കളും ആന്റിഓക്സിഡന്റുകളും ധാരാളം ഉണ്ട്. പച്ചച്ചീര, കാബേജ്, ബീറ്റ്റൂട്ടിന്റെ ഇല, കേൽ, മൈക്രോഗ്രീൻസ്, ടേണിപ് ഇവയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. കാലറിയും അന്നജവും വളരെ കുറഞ്ഞ ഇവയിൽ നാരുകൾ ധാരാളം ഉണ്ട്. കാലറി കൂടുമോ എന്ന ഭയം കൂടാതെ ഇവ പതിവായി കഴിക്കാം. 

2. വേവിച്ച ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങും മധുരക്കിഴങ്ങും പോഷകങ്ങൾ അടങ്ങിയതാണ്. അന്നജം, മാംസ്യം, നാരുകൾ, പൊട്ടാസ്യം ഇവ ഉരുളക്കിഴങ്ങിൽ ധാരാളമുണ്ട്. കൊഴുപ്പ് വളരെ കുറഞ്ഞ ഇത് കുറച്ചു കഴിച്ചാൽത്തന്നെ വിശപ്പ് അകലും. ഉരുളക്കിഴങ്ങ് പുഴുങ്ങിയോ ഒലിവ് ഓയിൽ ഉപയോഗിച്ച് ബേക്ക് ചെയ്തോ കഴിക്കുന്നതാണ് ആരോഗ്യകരം.

3. ആപ്പിൾ സിഡർ വിനഗർ

ADVERTISEMENT

ആപ്പിൾ സിഡർ വിനഗറിലെ ആസിഡ് ഉപാപചയപ്രവർത്തനം വർധിപ്പിക്കുന്നു. ഇത് ശരീരത്തില്‍ സംഭരിക്കപ്പെടുന്ന കൊഴുപ്പിന്റെ അളവിനെ നിയന്ത്രിക്കുന്നു. 

നേർപ്പിച്ച ആപ്പിൾ സിഡർ വിനഗർ ഒന്നോ രണ്ടോ ടേബിൾ സ്പൂൺ കഴിക്കുന്നത് മൂന്നു മാസത്തിനുള്ളിൽ രണ്ടു കിലോയോളം ഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് ബയോസയൻസ്, ബയോടെക്നോളജി ആൻഡ് ബയോകെമിസ്ട്രി ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. സ്റ്റാർച്ച് അടങ്ങിയ ഭക്ഷണത്തിനു മുൻപ് ആപ്പിൾ സിഡർ വിനഗർ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവും മധുരത്തോടുള്ള ആസക്തിയും നിയന്ത്രിക്കും. ദീർഘനേരത്തേക്ക് വിശക്കാതിരിക്കാനും ഇത് സഹായിക്കും.

4. പരിപ്പ്, പയർ വർഗങ്ങൾ

പരിപ്പും പയറുമെല്ലാം പ്രോട്ടീന്റെ ഉറവിടങ്ങളാണ്. കൊഴുപ്പ് കുറഞ്ഞ ഇവ വിശപ്പും കുറയ്ക്കും. കൂടാതെ ഇവയലിടങ്ങിയ അമിനോ ആസിഡുകൾ കൊഴുപ്പിനെയും കാലറിയെയും കത്തിച്ചു കളയാനും സഹായിക്കും. ആഴ്ചതോറും മൂന്നു കപ്പ് പയർ, പരിപ്പ് വർഗങ്ങൾ കഴിച്ചാൽ ഭാരം വേഗം കുറയ്ക്കാമെന്നു പഠനങ്ങൾ പറയുന്നു. 

ADVERTISEMENT

5. മുളക്

അൽപം എരിവുണ്ടെങ്കിലും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതുൾപ്പെടെയുള്ള ആരോഗ്യ ഗുണങ്ങളും മുളകിനുണ്ട്. കപ്സെയിൻ ആണ് എരിവ് നൽകുന്നത്. ഇത് വിശപ്പുകുറയ്ക്കുകയും അങ്ങനെ ശരീരഭാരം കൂടുന്നതു തടയുകയും െചയ്യും. ശരീരത്തിലെ കൊഴുപ്പിന്റെ ഓക്സീകരണത്തിനും വിഘടനത്തിനും ഇത് സഹായിക്കും.

6. ചിയ സീഡ്സ്

കാഴ്ചയിൽ കശകശയെപ്പോലെ തോന്നിക്കുന്ന ചിയ സീഡ്സ് നാരുകളും പ്രോട്ടീനും ധാരാളം അടങ്ങിയതാണ്. അമിതഭാരവും പൊണ്ണത്തടിയും ഉള്ളവരിൽ  ഭാരം കുറയ്ക്കാൻ ഇത് സഹായിക്കും.

7. വെളിച്ചെണ്ണ 

വെളിച്ചെണ്ണ വിശപ്പു കുറയ്ക്കുകയും ദീർഘനേരം വയർ നിറഞ്ഞതായി തോന്നിപ്പിക്കുകയും ചെയ്യും. ഇത് കൊഴുപ്പിനെ വേഗം കത്തിച്ചു കളയും. ഊർജ ഉപയോഗം കൂട്ടും. നല്ല കൊളസ്ട്രോൾ കൂട്ടാനും ഇത് സഹായിക്കും.  

English summary: Seven easily available foods for weight loss